പാര്‍ലമെന്ററികാര്യ വകുപ്പ്

ആമുഖം

സർക്കാരിന്റെയും  നിയമസഭയുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് പാർലമെന്ററികാര്യവകുപ്പ് രൂപീകരിക്കുന്നത്

- പാർലമെൻറിൻറെയും നിയമസഭയുടെയും നടപടികൾ ഏകോപിപ്പിക്കുക

- സംസ്ഥാന നിയമസഭ വിളിച്ചു കൂട്ടുന്നതിനും, പിരിച്ചുവിടുന്നതിനുമുള്ള തീയതികൾ തീരുമാനിക്കുക

- ഗവർണറുടെ നയപ്രഖ്യാപനം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായുള്ള മധ്യസ്ഥത

- പാർലമെന്ററി ഗേറ്റ് വേയുടെ കീഴിൽ ഇലവൻ പോയിന്റ് പദ്ധതി നടപ്പിലാക്കുക,

- നിയമനിർമ്മാണ സമിതികളുടെ യോഗങ്ങളും റിപ്പോർട്ടുകളും

- നിയമനിർമ്മാണം ഒഴികെയുള്ള നിയമസഭയുടെ കാര്യപരിപാടികളായ ബജറ്റ് അവതരണത്തിനായുള്ള തീയതികൾ നിശ്ചയിക്കുക, ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള അനുബന്ധ വിവരങ്ങൾ ചർച്ചയ്ക്കായി തയ്യാറാക്കുക

- പാർലമെൻററി ഗേറ്റ് വേ പ്രൊജക്ടിന്, പാർലമെൻററി ഗേറ്റ് വേയുടെ കീഴിൽ പതിനൊന്ന് പോയിന്റ് പരിപാടി നടപ്പിലാക്കുക,

- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ജീവനകാര്യങ്ങൾ

സര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ വിവിധങ്ങളും പ്രധാനപ്പെട്ടതുമായ പാര്‍ലമെന്ററി കാര്യ ജോലികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ദൗത്യം പാര്‍ലമെന്ററി കാര്യ വകുപ്പിനാണ് നല്‍കിയിരി ക്കുന്നത്. നിയമസഭയിലെ സര്‍ക്കാര്‍ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. പ്രധാന പ്രശ്‌നങ്ങളില്‍ നിയസഭാകാര്യങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള അണിയറ സേവനങ്ങള്‍ പാര്‍ലമെന്ററികാര്യ വകുപ്പ് നല്‍കിവരുന്നു.

sitelisthead