പൊതുമരാമത്ത് വകുപ്പ്

ആമുഖം

തിരുവിതാംകൂര്‍ (1956-ലെ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് കേരള സംസ്ഥാനത്തിന്റെ പ്രധാന ഭാഗമായിത്തീര്‍ന്നു) സംസ്ഥാനത്തിന്റെ പൊതുമരാമത്ത് പണികള്‍ ആരംഭിക്കുന്നത് 1823 -ല്‍ ഹസൂര്‍കച്ചേരി (ഇന്നത്തെ ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്) യുടെ ഒരു ശാഖയായി പണിവകൈ മരാമത്ത് എന്ന ഒരു എക്‌സിക്യൂട്ടീവ് വിഭാഗം രൂപം കൊണ്ടതോടെയാണ്. 1873 - 1974 ലെ വകുപ്പിന്റെ ഭരണ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു "പുതിയ റോഡുകളില്‍ ഏകദേശം 1000 മൈലുകള്‍ പൂര്‍ണ്ണമായി തുറന്നിട്ടുള്ളതും അഥവാ വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുന്നവയുമാണ് ഇവ, കൃഷിക്ക് ഒരു പുതിയ പ്രേരകശക്തി നല്‍കികൊണ്ട് രാജ്യത്തിന്റെ തികച്ചും അപ്രാപ്യമായിരുന്ന വിശാലമായ ഭുപ്രദേശങ്ങളെ കൂട്ടിയിണക്കുന്നു".

1901-ല്‍ പി. ഡബ്യൂ. ഡി. കോഡ് അവതരിപ്പിച്ചു. കാലാകാലങ്ങളില്‍ വകുപ്പ് പുനഃസംഘടിപ്പിക്കപ്പെടുകയും 1935-36-ല്‍ ചീഫ് എന്‍ജിനീയര്‍ കീഴിവുള്ള അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരില്‍ ഡിവിഷനുകളുടെ ചുമതലയുള്ള ഏഴ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും സബ്- ഡിവിഷനുകളുടെ ചുമതലയുള്ള എട്ട്   അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും, സബ് എന്‍ജിനീയര്‍മാരും, വിഭാഗങ്ങളുടെ ചുമതലയുള്ള സൂപ്പര്‍വൈസര്‍മാരും, ഓവര്‍സിയര്‍മാരും ഉള്‍പ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വകുപ്പ് ഗണ്യമായ രീതിയില്‍ വിപുലപ്പെടുകയും നിലവില്‍ അഞ്ച് ചീഫ് എന്‍ജിനീയര്‍മാരും 21 സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരും, 74 എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും , 311 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും, 969, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും മറ്റ് ജീവനക്കാരുമാണുള്ളത്. ഇപ്പോള്‍ വകുപ്പിന് കീഴിലുള്ള റോഡുകളുടെ നീളം ആകെ നീളം 33593 കി.മീ ആണ്.

പ്രവര്‍ത്തന ലക്ഷ്യവും ദീര്‍ഘ ദര്‍ശനവും

21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരള സാമൂഹിക സാമ്പത്തിക വികസനം ഒരു പ്രധാന ഘട്ടത്തില്‍ എത്തിചേര്‍ന്നിരുന്നു. തുടര്‍ന്നുള്ള വളര്‍ച്ച സാധ്യമാക്കുന്നതില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട റോഡുകളുടെ പുനര്‍നിര്‍മ്മാണവും ആധുനികവത്ക്കരണവും ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ദേശീയതലത്തില്‍ പ്രധാന നഗരങ്ങള്‍ സൂപ്പര്‍ ഹൈവേ കോറിഡോറുകള്‍ മുഖാന്തിരം ബന്ധിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, അതിന്റെ തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമാകുന്നതിന് കേരളത്തിന് സ്വന്തമായി നാഷണല്‍ ഹൈവേ-ലിങ്ക് റോഡുകള്‍ വികസിപ്പിക്കേണ്ടതായി വന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകളും നടന്നു. ഇതിന്റെ ഫലമായി കേന്ദ്രവുമായി സംസ്ഥാനത്തെ പിന്‍തുണയ്ക്കുന്ന ഒരു കരാറില്‍ ഏര്‍പ്പെടുവാന്‍ കഴിഞ്ഞു. ആവശ്യമായ തിടുക്കത്തോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

sitelisthead