പ്രവാസികാര്യ വകുപ്പ്

ആമുഖം

 ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ കുടിയേറ്റം സംബന്ധിച്ച പ്രശ്‌നങ്ങളുടെ അനുകൂലവും പ്രതികൂലവുമായ സ്വാധീനം സംസ്ഥാനത്തെ പ്രവാസികളും അവരുടെ ബന്ധുക്കള്‍ക്കും അനുഭവിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ കഴിഞ്ഞ പാദത്തില്‍ ഇത് പാരമ്യത്തിലായിരുന്നു. പ്രവാസി കേരളീയരുടെയും അവരുടെ കുടുംബങ്ങളു ടെയും സാമൂഹ്യസുരക്ഷ ഒരു പ്രധാന വിഷയമാണ്. ഇത് മനസ്സിലാക്കിയാണ് കേരള സര്‍ക്കര്‍ 1996 ഡിസംബര്‍ 6 ന് പരിഹരിക്കപ്പെടാതെ നിലനിന്നിരുന്ന പ്രവാസി മലയാളികളുടെ പരാതി പരിഹാരത്തിനായി പ്രവാസി കേരളീയരുടെ കാര്യവകുപ്പ് ആരംഭിച്ചത്. നോര്‍ക്ക ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ വകുപ്പാണ് നോര്‍ക്ക പ്രവാസി സമൂഹത്തിന് കേരള സര്‍ക്കാര്‍ നല്‍കിയ വാഗ്ദാന പൂര്‍ത്തീകരണത്തിനായുള്ള ഒരു ഏകജാലക ഏജന്‍സി ആണ്.

പ്രവാസി കേരളീയരും, കരള സര്‍ക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉത്തമനിലയില്‍ എത്തിക്കുന്നതിനും നോര്‍ക്ക ലക്ഷ്യമിടുന്നു. ഇത് നിര്‍വ്വഹണ ചട്ടക്കൂടുകള്‍ സ്ഥാപനവല്‍ക്കരിക്കുന്ന തിനുള്ള ഒരു ശ്രമം കൂടിയാണ്.

നോര്‍ക്ക പ്രവാസി മലയാളികള്‍ക്ക് ഉപദേഷ്ടാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന‘നോര്‍ക്ക' റൂട്ട്‌സ് സ്ഥാപിക്കുകയുണ്ടായി. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അവരുടെ വൈദഗ്ധ്യം അതാത് മേഖലകളില്‍ തിരിച്ചുവിടുന്നതിനു പ്രവാസി കേരളീയ ക്ഷേമ ഏജന്‍സി സ്ഥാപിച്ചു. പ്രവാസി കേരളീയരുമായി ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സ്വന്തം വീട് വിട്ട് നില്‍ക്കുന്ന ആളിന്റെ സ്വത്തിനും ജീവനുമുള്ള ഭീക്ഷണികള്‍, വിദേശത്ത് കാണാതായവരെ കണ്ടെത്തല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള നഷ്ടപരിഹാരം, സ്‌പോണ്‍സര്‍മാരുടെ പീഡനം, നിയമന ഏജന്റുമാരുടെ വഞ്ചന, പ്രവാസികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍, കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് പ്രവാസികളുടെ നിവേദനങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുന്നതിന് നോര്‍ക്ക ശ്രമിച്ചുവരുന്നു. അവരുടെ നിവേദനങ്ങളില്‍ മേല്‍ തുടര്‍നടപടി കൈക്കൊണ്ട് വിഷമഘട്ടത്തിലുള്ള കേരളീയര്‍ക്ക് സഹായം നല്‍കുകയും പെട്ടെന്ന് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര / സംസ്ഥാന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

sitelisthead