റവന്യൂ വകുപ്പ്

ആമുഖം

പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. പല ആവശ്യങ്ങള്‍ക്കായി ഓരോ വ്യക്തിക്കും റവന്യു കാര്യാലയവുമായി നിരന്തരം ബന്ധപ്പെടേണ്ടി വരാറുണ്ട്.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.

പൊതു ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടീഫിക്കറ്റുകള്‍ നല്‍കല്‍

പ്ലാന്റേഷന്‍ നികുതി, കെട്ടിട നികുതി തുടങ്ങിയ വിവിധ നികുതി പിരിക്കല്‍

റവന്യൂ റിക്കവറി നടപ്പിലാക്കല്‍.

ഭൂരേഖകള്‍ കാലാനുസൃതമാക്കലും പരിപാലനവും.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍, വോട്ടര്‍ പട്ടിത പുതുക്കല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.

വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നൽകൽ

പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍.

സര്‍ക്കാര്‍ ഭൂമിയും മരങ്ങളും സംരക്ഷിക്കല്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കലും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആവശ്യക്കാര്‍ക്ക് ധനസഹായം നല്‍കല്‍.

ആയുധ ലൈസന്‍സ്, വെടിക്കോപ്പ് ലൈസന്‍സ് എന്നിവ നല്‍കല്‍.

MPLADSയും മറ്റു വികസന പദ്ധതികളും നടപ്പിലാക്കല്‍.

പൊതുജന പരാതി പരിഹാരം

വിവിധ പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കല്‍.

വിവിധ ഭവനപദ്ധതികള്‍ നടപ്പിലാക്കല്‍.

പ്രകൃതി വിഭവ നിയന്ത്രണം, മണല്‍വാരല്‍ നിയന്ത്രണങ്ങള്‍ എന്നിവയുടെ നിര്‍വ്വഹണം.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

വകുപ്പുകള്‍ തമ്മിലുള്ള സര്‍ക്കാര്‍ ഭൂമി കൈമാറ്റം.

ക്രിമിനല്‍ നടപടി ക്രമത്തിന് കീഴിലുള്ള സുരക്ഷാ നടപടികള്‍.

നിയമവാഴ്ച പരിപാലനം.

പൊതു ശല്യങ്ങള്‍ ഉന്മൂലനം ചെയ്യുക.

സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുക.

ഭൂമിയുടെ സര്‍വ്വേയും അതിര്‍ത്തി നിര്‍ണ്ണയവും.

പ്രവാസി ഇന്ത്യാക്കാരുടെ നിയമപരമായ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.

ശവശരീരങ്ങള്‍ മറവു ചെയ്യുന്നതിനും കത്തിക്കുന്നതിനുമുള്ള സ്ഥലം അനുവദിച്ചു നല്‍കുക.

sitelisthead