ജല-വിഭവ വകുപ്പ്

ആമുഖം
സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പ്, ബന്ധപ്പെട്ട കീഴിലുള്ള വകുപ്പുകലുടെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നു. വകുപ്പിന്റെ ഭരണ തലവന്‍ മന്ത്രിയും ഭരണാധികാരി ഗവണ്‍മെന്‌റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്. വകുപ്പിന്റെ ഘടന, ഉദ്ദ്യോഗസ്ഥരുടെ പട്ടികയും മേല്‍വിലാസവും പരിപാടികള്‍, പദ്ധതികള്‍, പുതിയ സര്‍ക്കാരി# ഉത്തരവുകള്‍ നേട്ടങ്ങള്‍, വിജയകഥകള്‍ എന്നീ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തന ലക്ഷ്യവും ദീര്‍ഘദര്‍ശനവും എല്ലാ ജനങ്ങള്‍ക്കും ജലലഭ്യതയെന്ന അവകാശം യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നത് ഉറപ്പാക്കുക. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഈ സത്യത്തെ ആധാരമാക്കിയിട്ടുള്ളതാണ് സംസ്ഥാനത്തിന്റെ ഭൗതികവും പാരിസ്തികവുമാ സാമൂഹികവു#ായ ചുറ്റുപാടില്‍ നിന്നുകൊണ്ട് കുടിവെള്ളം കൃഷി ഊര്‍ജ്ജ ഉത്പാദനം, വ്യവസായം എന്നിവയ്ക്കുള്ള ആവശ്യകത നിറവേറ്റിക്കൊണ്ടുമാത്രമേ ഇത് നേടുവാന്‍ കഴിയൂ അതേ സമയം വരാനിരിക്കുന്ന തലമുറകള്‍ കൂട്ടി ഈ വിലയേറിയ വിഭവം സുസ്ഥിരമായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജലനയത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ജല അതോറിറ്റിയിലെ ജന സൗഹൃദപരവും, ശക്തവമായ ഒന്നാക്കി മാറ്റുന്നതനായി, ഇതിനെ ശക്തിപ്പെടുത്തുവാനും പുന സംഘടിപ്പിക്കുന്നതിനുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായി സിറ്റിസണ്‍ ചാര്‍ട്ടര്‍ പ്രകാശനം ചെയ്തു. പുതിയ ചുവടുവയ്പുകളില്‍ ചിലത് 7 ദിവസത്തിനുള്ളില്‍ പുതിയ കണക്ഷന്‍ റവന്യൂ വരുമാന ശേഖര സൗകര്യങ്ങള്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍, ശരിയായ സംരക്ഷണത്തിനുള്ള ......... എന്നിവയാണ് അതോറിറ്റിയുടേയം ഉപഭോക്താക്കളുടെയും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ പദ്ധതികളുടെ തെരഞ്ഞെടുപ്പ്, നടത്തിപ്പ് കമ്മീഷനിംഗ് എന്നിവയ്ക്ക് മുന്‍ഗണനാ സംവിധാനം നടപ്പില്‍ വരുത്തിയിട്ടുണ്ട്. പദ്ധതികളുടെ സമയ ബന്ധിതമായ പൂര്‍ത്തിയാക്കലിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്‌

വകുപ്പിന് കീഴിലുള്ള സഹ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ സംഘടനകള്‍

1. ജലസേചന വകുപ്പ്
2. കേരള ജല അതോറിറ്റി
3. ഭൂഗര്‍ഭജാല വകുപ്പ്
4. ജലനിധി
5. കേരള കമാന്റ് ഏരിയാ വികസന അതോറിറ്റി
6.  KIIDC

sitelisthead