മത്സ്യബന്ധന വകുപ്പ്

ആമുഖം

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദന വികസന മേഖലകളില്‍ ഒന്നായി ഫിഷറീസ് മേഖല കരുതപ്പെടുന്നു. മത്സ്യ ബന്ധനം, മത്സ്യകൃഷി വ്യാപനം എന്നീ മേഖലകളുടെ വികസനത്തിനായി 1956 നവംബര്‍ 1 നു ഫിഷറീസ് വകുപ്പ് സ്ഥാപിതമായി.

വകുപ്പിന്റെ പ്രധാന ചുമതലകള്‍:

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക - സാമൂഹിക വികസനത്തിനായുള്ള കേരള സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുക.

ഫിഷറീസ് മേഖലയുടെ വികസനത്തിനായുള്ള വിവിധ ഉത്പാദനത്തിലൂന്നിയ പദ്ധതികൾ ഏറ്റെടുക്കുക.

സുസ്ഥിര മത്സ്യബന്ധനത്തിനും, മത്സ്യവിഭവങ്ങളുടെ സംരക്ഷണത്തിനുമായുള്ള ഒരു ഏജന്‍സിയായി സേവനം അനുഷ്ഠിക്കുക.

ലഭ്യമായ ജലസ്‌ത്രോസുകളില്‍ മത്സ്യകൃഷി വ്യാപനം.

മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍, മത്സ്യ വ്യാപാരികള്‍, കയറ്റുമതിക്കാർ, ഉപഭോക്താക്കള്‍ എന്നിവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക.

രോഗമില്ലാത്ത/ഗുണനിലവാരമുള്ള ചെമ്മീന്‍/മത്സ്യവിത്ത് കൃഷിക്കാര്‍ക്ക് ഉറപ്പാക്കുക.

മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യകര്‍ഷകര്‍ക്കും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് സഹായകമായ നടപടികള്‍ എടുക്കുക.

തീരപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുക.

മത്സ്യമേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക.

മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക.

മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ക്ഷേമത്തിനും, അഭിവൃദ്ധിക്കുമായുള്ള പദ്ധതികള്‍ നടപ്പിലാക്കുക.

മത്സ്യത്തൊഴിലാളികളെയും മത്സ്യ കര്‍ഷകരെയും മികച്ച വരുമാനം നേടാന്‍ സഹായിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക

ചെമ്മീന്‍/മത്സ്യ വിത്ത് എന്നിവയുടെ വില സ്ഥിരത.

മത്സ്യം എത്രയും വേഗം കമ്പോളത്തിലെത്തിച്ച് വിപണനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.

മത്സ്യബന്ധന തുറമുഖങ്ങള്‍, ലാന്‍ഡിങ് കേന്ദ്രങ്ങള്‍, ലേലഹാളുകള്‍ എന്നിവിടങ്ങളിലെ ശുചിത്വ പരിപാലനം.

ലളിതമായ നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുക, എല്ലാ അഴിമതിക്കെതിരെയും ജാഗരൂകരാകുക.

ദീര്‍ഘദര്‍ശനം

മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിതനിലവാരവും സാമൂഹിക സ്ഥിതിയും ഉയര്‍ത്തി സംസ്ഥാനത്തെ മുഖ്യധാരാ ജനവിഭാഗങ്ങൾക്കൊപ്പമാക്കുക എന്നതാണ് വകുപ്പിന്റെ ദീര്‍ഘദര്‍ശനം. ഫിഷറീസ് വകുപ്പിന്റെ ചുമതല ഫിഷറീസ് ഡയറക്ടര്‍ക്കാണ്. സംസ്ഥാനത്തെ ഫിഷറീസ് വകുപ്പിനെ ഘടനാപരമായി താഴെപറഞ്ഞിരിക്കുന്ന എക്‌സിക്യൂട്ടിവ് കാര്യാലയങ്ങളായി വിഭജിക്കുകയും പ്രവർത്തനങ്ങൾ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നു.

sitelisthead