സ്റ്റോർസ് പര്‍ച്ചേസ് വകുപ്പ്

ആമുഖം


സെക്രട്ടേറിയറ്റ് തലത്തിൽ ധനകാര്യമന്തിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വകുപ്പാണ് സ്റ്റോർസ് പർച്ചേസ്.  പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വകുപ്പിനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു


  വകുപ്പിന്റെ ഉത്തരവാദിത്തങ്ങൾ

സ്റ്റോഴ്സ് പർച്ചേസ് വകുപ്പ് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ:

പ്രത്യേക സാഹചര്യങ്ങളിൽ വകുപ്പുതല പർച്ചേസ് കമ്മിറ്റിയുടെ ശുപാർശകൾ സ്റ്റോഴ്സ്  പർച്ചേസ് വകുപ്പ് കണക്കാക്കേണ്ടതുണ്ട്:

ധനകാര്യ അംഗം മറ്റ് അംഗങ്ങളുടെ അഭിപ്രായവുമായി ചേർന്ന് പോകാത്ത സാഹചര്യത്തിൽ

കേരള ഫിനാൻഷ്യൽ കോഡിന്റെ സ്റ്റോർ പർച്ചേസ് റൂൾസ് അല്ലെങ്കിൽ പ്രൊവിഷനുകൾ പ്രകാരം  പ്രത്യേക ഇളവ് ലഭിക്കുന്ന കേസുകൾ

പ്രസ്താവനകൾ തയ്യാറാക്കൽ:

പർച്ചേസ് ഡയറക്ടറി (അർദ്ധ വാർഷികം)

I.S.I സർട്ടിഫൈഡ് സാധനങ്ങളുടെ പർച്ചേസ് ലിസ്റ്റ് (ത്രൈമാസികം)

പൊതു മേഖലാസ്ഥാപനങ്ങളുടെ  ഉൽപ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കൽ

ഇറക്കുമതി ലൈസൻസുകൾ, വിദേശ വിനിമയങ്ങളെ സംബന്ധിച്ച ആശയവിനിമയം

ബ്ലാക്ക് ലിസ്റ്റിംഗ്, നിരോധനം, മറ്റ് പിഴകൾ എന്നിവ.

സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, റീ- രജിസ്ട്രേഷൻ, രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ കാര്യക്ഷമത നിര്‍ണ്ണയം

കേന്ദ്ര സർക്കാർ, ഡി. ജി. എസ് & ഡി. എന്നിവയുമായുള്ള ആശയവിനിമയങ്ങൾ, പൊതു നിർദ്ദേശങ്ങൾ, സ്റ്റോഴ്സ് പർച്ചേസുമായി ബന്ധപ്പെട്ട ഉത്തരവുകൾ

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹകരണസംരംഭങ്ങൾക്കും ഉത്പന്ന വിതരണത്തിനായി ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുളള വിലനിർണ്ണയ കമ്മറ്റികൾ രൂപീകരിക്കുക

സ്റ്റാർസ് പർച്ചേസ് മാന്വലിൽ  പരാമർശിച്ചിട്ടുള്ള  വ്യവസ്ഥകൾക്ക് ആവശ്യമായ സ്പഷ്‌ടീകരണം നൽകുക

ആവശ്യാനുസരണം സ്റ്റോഴ്സ് പർച്ചേസ് മാന്വലിലിലെ വ്യവസ്ഥകൾ പരിഷ്ക്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.

മറ്റ് വകുപ്പുകൾക്ക് പരിശോധനക്കായി  സ്റ്റോഴ്സ് പർച്ചേസ് വെബ്‌സൈറ്റിൽ താഴെപറയുന്ന ലിസ്റ്റുകൾ  പ്രസിദ്ധീകരിക്കുന്നു:അംഗീകൃത കമ്പനികൾ, ബ്ലാക്ക് ലിസ്റ്റെഡ്/ നിരോധിത കമ്പനികളുടെ പട്ടിക

സംസ്ഥാനത്തിന് ബാധകമായ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ പരിഷ്‌ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

സ്റ്റാർസ് പർച്ചേസുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ

സർക്കാർ ഓഫീസുകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ / തദ്ദേശഭരണ സ്ഥാപനങ്ങൾ / സർവ്വകലാശാലകൾ, ഗവൺമെൻറിൻറെ ഗ്രാന്റ് ഇൻ എയ്ഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റാർസ് പർച്ചേസ് പരിശോധന നടത്തും. പർച്ചേസ് ഉദ്യോഗസ്ഥർ/ വകുപ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധനാ സംഘത്തിന് ലഭ്യമാക്കുകയും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യും.
 

sitelisthead