ഉപഭോക്ത്യകാര്യ വകുപ്പ്

ആമുഖം

സംസ്ഥാനത്തെ ഉപഭോക്ത്യ സംരക്ഷണ നടപടികളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉപഭോക്ത്യകാര്യ സെക്ഷനുകളും റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ലീഗല്‍ മെട്രോളജി വകുപ്പും 17.07.2007-ലെ സ.ഉ(എം.എസ്) 352/2004/ജി.എ.ഡി. പ്രകാരം സംയോജിപ്പിച്ച് ഉപഭോക്ത്യകാര്യ വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചു. ഉപഭോക്താക്കള്‍ക്ക് ചൂഷണത്തില്‍ നിന്നും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്, ഉപഭോക്ത്യ സംരക്ഷണ നിയമം, 1986 നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവന്നു.

പ്രസ്തുത ആക്ടിൽ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങലെ സംബന്ധിച്ച വിവരങ്ങൾ ഉള്‍ക്കൊളളിക്കുകയും, സംസ്ഥാന ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍മുഖേന ഓരോ ജില്ലയിലും സുഗമമായി അതിവേഗം ചെലവ് കുറഞ്ഞ രീതിയില്‍ ഉപഭോക്ത്യ തര്‍ക്കങ്ങളിൽ പരിഹാരം കാണുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിഷയത്തിലുളള നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിന് പുറമെ സംസ്ഥാനത്തെ ഉപഭോക്ത്യ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം മേല്‍നോട്ടം എന്നീ ചുമതലകളും കേരള സര്‍ക്കാരിന്റെ ഉപഭോക്ത്യകാര്യ വകുപ്പിനുണ്ട്.

sitelisthead