ഭക്ഷ്യ പൊതുവിതരണ വകുപ്പ്

ആമുഖം

സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ പൊതുവിതരണം, മാർക്കറ്റ് ഡിസിപ്ലിൻ നടപ്പിലാക്കൽ, ഉപഭോക്തൃ ബോധവത്കരണം,  ഉപഭോക്തൃ  താൽപര്യ സംരക്ഷണം  എന്നിവ ഉൾപ്പെടുന്നു.  സാർവത്രിക റേഷനിങ് സംവിധാനം 60-കളിലും 70-കളിലും നടപ്പിലാക്കിയിരുന്നതിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലാണ് സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗര- ഗ്രാമപ്രദേശത്തിലും നടപ്പാക്കിയിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ  ഈ സംവിധാനത്തിലൂടെ കഴിയുന്നു. മൊത്ത വ്യാപാരത്തിനും റീട്ടെയിൽ വ്യാപാരത്തിനും സഹായിക്കുന്ന വളരെ നല്ല ഒരു വ്യാപാര ശൃംഖല തന്നെ ഇവിടെയുണ്ട്. 

sitelisthead