ഗതാഗതവകുപ്പ്

ആമുഖം
സെക്രട്ടേറിയറ്റിലെ ഗതാഗതവകുപ്പ് അനുബന്ധ/താഴെയുള്ളവകുപ്പുകളുടെ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ഇതിന്റെ രാഷ്ട്രീയാധികാരി മന്ത്രിയും ഭരണാധികാരി ഗവണ്‍മെന്റ് സെക്രട്ടറിയുമാണ്. വകുപ്പിന്റെ സംഘടനാപരമായ ഘടന, ഉദ്ദ്യോഗസ്ഥരുടെ പട്ടികയും മേല്‍വിലാസവും, പരിപാടികള്‍, പദ്ധതികള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, നേട്ടങ്ങള്‍ വിജയകഥകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

വകുപ്പിന് കീഴില്‍ വരുന്ന സഹവകുപ്പുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന ജല ഗതാഗതവകുപ്പ് കേരള സംസ്ഥാന റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരള ഗതാഗത വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ റയില്‍വേ (ഭൂമി ഏറ്റെടുക്കല്‍) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (ഭൂമി ഏറ്റെടുക്കല്‍) കൊച്ചി മെട്രോ റെയില്‍ പദ്ധതി (ഭൂമി ഏറ്റെടുക്കല്‍) കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRDCL) പദ്ധതികളും, പരിപാടികളും

1. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ നടപ്പിലാക്കുക.
2. മലപ്പുറം, ഇടപ്പാളില്‍ ഡ്രൈവര്‍മാരുടെ പരിശീലന, ഗവേഷണ കേന്ദ്രം സ്ഥാപിക്കുക.
3. മോട്ടോര്‍ വാഹന വകുപ്പില്‍ ഇ- പേയ്‌മെന്റ് ഗേറ്റ്‌വെ സംവിധനം നടപ്പിലാക്കുക.
4. മോട്ടോര്‍ വാഹന വകുപ്പില്‍ എന്‍ഫോഴ്‌സ് മെന്‍ര് വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍ വത്ക്കരണം/ ഓട്ടോമേഷന്‍/തിരുവനന്തപുരം , കൊച്ചി, കോഴിക്കോട്, ജില്ലകളില്‍ റഡാര്‍ നിരീക്ഷണ സംവിധാനം.
5. കേരളത്തിലെ എല്ലാ ജില്ലകളിലും വാഹന പരിശോധനാ സ്റ്റേഷനുകള്‍.
6. കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈവര്‍ പരിശോധന യാര്‍ഡുകള്‍.
7. വാഹനങ്ങളിലെ ഉയര്‍ന്ന സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ്.
8. ബസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ (തിരുവനന്തപുരം - തമ്പാനൂര്‍, കോഴിക്കോട്, എറണാകുളം വൈറ്റിലെ ബസ് ടെര്‍മിനല്‍).

sitelisthead