ധനകാര്യ വകുപ്പ്

ആമുഖം

സര്‍ക്കാരിന്റെ സേവനത്തിനായുള്ള വേതനം, അവധി, പെന്‍ഷന്‍ എന്നിവയെ നിയന്ത്രിക്കു നിയമങ്ങളുടെ രൂപവത്കരണത്തിന് പ്രധാനമായും ധനകാര്യവകുപ്പ് ഉത്തരവാദിത്തമാണ്. കൂടാതെ സര്‍ക്കാരിന് കീഴിലുള്ള പോസ്റ്റുകളുടെ എണ്ണം, ഗ്രേഡ്, കേഡര്‍ നിശ്ചയിക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുതും അവ നടപ്പിലാകുന്നുണ്ടെ് ഉറപ്പുവരുത്തേണ്ടതും വകുപ്പിന്റെ ചുമതലയാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയും മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളുയനുസരിച്ച് സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നടത്തിപ്പ്; സര്‍ക്കാര്‍ നല്‍കുന്ന വായ്പകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും സാമ്പത്തിക വശത്തെക്കുറിച്ച് ഉപദേശിക്കുക; ക്ഷാമം ദുരിതാശ്വാസ ഫണ്ട്, മറ്റ് പ്രത്യേക ഫണ്ടുകള്‍ എന്നിവയുടെ സംരക്ഷണവും ശരിയായ വിനിയോഗവും; പ്രോവിഡന്റ് ഫണ്ട്, നിക്ഷേപം, അഡ്വാന്‍സ് തുടങ്ങിയവയുടെ സംരക്ഷണം; നികുതി, ചുങ്കം, സെസ്സ് അല്ലെങ്കില്‍ ഫീസ് എിവയുടെ ചുമത്തല്‍, വര്‍ദ്ധനവ്, ലഘൂകരണം അല്ലെങ്കില്‍ നിര്‍ത്തലാക്കല്‍ എന്നിവ സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക; സര്‍ക്കാര്‍ ഗ്യാരണ്ടി എടുക്കുതിനോ നല്‍കുതിനോയുള്ള എല്ലാ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുക; അത്തരം വായ്പകള്‍ ലഭ്യമാക്കുക.

മറ്റ് വകുപ്പുകളോ അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളോ ഏതൊരു ആവശ്യത്തിനായാണെങ്കിലും എടുക്കു വായ്പയുടെയോ അല്ലെങ്കില്‍ ഗ്യാരന്റി നല്‍കുമ്പോഴോ ഉള്ള എല്ലാ സേവനങ്ങള്‍ക്കും ധനകാര്യ വകുപ്പ് ചുമതലപ്പെട്ടിരിക്കും; വാണിജ്യ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വകുപ്പുകളുടെ സാമ്പത്തിക വിനിയോഗം ധനകാര്യ ചട്ടങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍കും വിധേയമായി നടപ്പാക്കുന്നുവന്നെ് ഉറപ്പാക്കുക; ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ മൊത്തം വരവ്, ചെലവ് സംബന്ധിച്ച മതിപ്പ് കണക്കാക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ നീക്കിയിരിപ്പും അതിലെ വരവ്, ചെലവ് നിരീക്ഷിക്കുകയും ചെയ്യുക; ബജറ്റും ഉപധനാഭ്യര്‍ത്ഥനകളും തയ്യാറാക്കുക.

In the course of legislative developments in 1865, the foundation stone was laid for the Secretariat building by His Highness Ayilyam Thirunal Maharaja. The Secretariat began to function from 23rd August 1869. Earlier, the Secretariat was known as Huzur Cutchery, Public Office or Puthen Kacheri.

1871 ല്‍ ഭരണ നിര്‍വ്വഹണത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന്റെ പ്രധാന വകുപ്പുകളായ ധനകാര്യം, റവന്യൂ, പോലീസ് തുടങ്ങിയവയ്ക്ക് കേണല്‍ മണ്‍ട്രോയും റാണി ലക്ഷ്മീഭായിയും രൂപം നല്‍കി.(എം.3 5412/49/ സി എസ് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ 1949 ആഗസ്റ്റ് 25 മുതല്‍ സെക്രട്ടേറിയേറ്റ്, സര്‍ക്കാര്‍ സെക്രട്ടേറിയറ്റ്, എന്ന പേരില്‍ അറിയപ്പെട്ടു). 1871 ല്‍ ആരംഭിച്ച വര്‍ഷം മുതല്‍ ധനകാര്യ വകുപ്പ് ഭരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

2016 ലെ സര്‍ക്കാര്‍ ഉത്തരവുകളുടെ സൂചിക

2016 ലെ സര്‍ക്കുലറുകളുടെ സൂചിക

2009 ലെ അപാകതകള്‍ പരിഹരിച്ച ഉത്തരവുകള്‍

മൂന്നാമത്, കേരള പൊതു ചെലവ് പരിശോധനാ കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ട് 2010-2011

പ്രവര്‍ത്തന ലക്ഷ്യവും ദീര്‍ഘദര്‍ശനവും

ഉയര്‍ന്ന നികുതി വരുമാനത്തിലൂടെ ധനകാര്യ സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ചിലവ് ചുരുക്കുകയെന്നത് സര്‍ക്കാരിന്റെ നയമോ ലക്ഷ്യമോ അല്ല. 2010-11ല്‍, സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന അനുപാതം 14 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഇതേ കാലയളവില്‍ റവന്യൂ കമ്മി ഇല്ലാതെയാക്കുന്നതിനും സര്‍ക്കാര്‍ ഉന്നം വച്ചിരുന്നു. പ്രസ്തുത സര്‍ക്കാരിന്റെ കട ബദ്ധ്യതാ നിര്‍വ്വഹണം അഭിനന്ദനാര്‍ഹമാണ്.

2008- 2009 ധനകാര്യ വര്‍ഷത്തില്‍, ഒരു ദിവസം പോലും സര്‍ക്കാരിന് കണക്കില്‍ കൂടുതല്‍ പണം പിന്‍വലിക്കേണ്ടി വന്നിട്ടില്ല ഇലക്‌ട്രോണിക്‌സ് അധിഷ്ഠിത നികുതി നിര്‍വ്വഹണം, നടപടിക്രമങ്ങളുടെ മെച്ചപ്പെടുത്തല്‍, നടപടിക്രമങ്ങളിലെ സുതാര്യതയിലൂടെ സാമ്പത്തിക, അധികാരങ്ങളുടെ വിലയിടിക്കല്‍, അര്‍ഹതപ്പെട്ട പൊതുമെഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ അധികാരം, ഡയറക്ടറേറ്റുകള്‍ക്കും, ഭരണ നിര്‍വ്വഹണ സെക്രട്ടേറിയേറ്റുകള്‍ക്കും, കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍, ആധുനികവത്ക്കരണം, സുതാര്യത എന്നിവയാണ് മറ്റ് പ്രധാന നേട്ടങ്ങള്‍.

വിംഗ്

• ധനകാര്യം (പരിശോധന നോൺ-ടെക്നിക്കൽ) വിംഗ്

• ധനകാര്യം (ഇൻസ്പെക്ഷൻ ടെക്നിക്കൽ) വിംഗ്

• ഫിനാൻസ് (ഐ.ടി-ഡിവിഷൻ) വകുപ്പ്

 

sitelisthead