പൊതുഭരണ വകുപ്പ്

ആമുഖം

മുന്‍പ്രസ്താവിച്ചതു പ്രകാരം സെക്രട്ടറിയറ്റിന്റെ ഘടനാപരവും നിര്‍വ്വഹണപരവുമായ വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിനും സാമാന്യമായി ബാധകമാണ്.പൊതുഭരണവകുപ്പ് ഒരു സെക്രട്ടറിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു.പ്രത്യേക വിഷയങ്ങള്‍ നിഞ്ചയിച്ചിട്ടുളള 39 വിഭാഗങ്ങള്‍ക്ക് വകുപ്പിന്റെ ജോലികള്‍ വിതരണം ചെയ്തിരിക്കുന്നു.

പൊതു ഭരണ വകുപ്പ് സെക്രട്ടറി താഴെ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു.

(1) സ്വാതന്ത്യസമര സേനാനികളുടെ പെന്‍ഷന്‍, എ ആന്റ് ബി എസ്.എസ്.അസ് പെന്‍ഷന്‍ പദ്ധതി, സ്വാതന്ത്ര്യസമര സേനാനികളുടെപെന്‍ഷന്‍ പദ്ധതി,സംബന്ധിച്ച പേപ്പറുകള്‍,സ്വാതന്ത്ര്യ സമര സേനാനി കള്‍ക്കുള്ള താമ്രപത്രം നല്‍കല്‍.

(2) തൊഴില്‍ സെല്‍ എ ആന്റ് ബി പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാരുടെ പ്രത്രേക നിയമനം സംബന്ധിച്ച പേപ്പറുകള്‍, അതിന്റെ പുരോഗതി അവലോകനം, പ്രത്യേക നിയമനം സംബന്ധിച്ച വിഷയങ്ങളില്‍ ഉപദേശം.

(3) സെക്രട്ടറിയേറ്റ് രേഖകള്‍ വിവിധ വകുപ്പുകള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കലും, സ്വീകരക്കലും, വിലപ്പെട്ട രേഖകളുടെ സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്നു.

(4) ഭരണ റിപ്പോര്‍ട്ട് വ്യക്തിഗത വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നു.

പൂര്‍ണ്ണമായും രഹസ്യസ്വഭാവമുളള വിഭാഗം: പൊതുഭരണം (തികച്ചുരഹസ്യസ്വഭാവമുളള) വകുപ്പ് ഫോണ്‍: 0471- 2518531

1. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം.

2. മന്ത്രിസഭാ രേഖകള്‍ (അജണ്ട തയ്യാറാക്കല്‍,കരട് നടപടി ക്രമം)

3. മന്ത്രിസഭാ തീരുമാനാനങ്ങള്‍ നിരീക്ഷണം,സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ ജി എ (എസ്.സി) വകുപ്പില്‍ ലഭിക്കുന്നവ ഉള്‍പ്പെടെ സമയബന്ധിതമായ കേസുകളില്‍ തുടര്‍നടപടി.

4.  കേരള സംസ്ഥാനത്തെ വകുപ്പുതല സുരക്ഷിതത്വം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

5. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്,ഐ.എഫ്.എസ്) വാര്‍ഷിക രഹസ്യറിപ്പോര്‍ട്ടുകള്‍ സംരക്ഷിക്കുക

6. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്, ഐ.പി.എസ്,ഐ.എഫ്.എസ്) വാര്‍ഷിക ഭൂസ്വത്ത് സംരക്ഷികുക

7. പരിശോധനാ സമിതിയോഗം വിളിച്ചുചേര്‍ക്കുകയും,അഖിലേന്ത്യാ സര്‍വ്വീസ് സര്‍വീസ് ഉദ്യേഗസ്ഥരുടെ (ഐ.എ.എസ്,ഐ.പി.എസ്, ഐ.എഫ്.എസ്) വിവിധ ഗ്രേഡുകളിലേയ്ക്കുളള സ്ഥാനക്കയറ്റത്തിനുളള പാനല്‍ തയ്യാറാക്കുക.

8. വകുപ്പുതല സ്ഥാനകയറ്റ സമിതിയുടെ യോഗങ്ങള്‍, സെക്രട്ടേറിയറ്റിലെ നിയമ,ധനക്കാര്യ വകുപ്പുകള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടിസെക്രട്ടറിയ്ക്കും,അതിനുമുകളിലുളള തസ്തികകളിലേയ്ക്കുളള തെരഞ്ഞെടുപിനായി ചേരുക.

9. സിഫര്‍ ബ്യൂറോ.

10. പത്മ അവാര്‍ഡുകള്‍ക്കായുളള ശുപാര്‍ശകള്‍ നല്‍ക്കുക

11. സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറി റാങ്കിനും,അതിനുമുകളിലുളള ഉദ്യേഗസ്ഥരുടെയും വാര്‍ഷിക ഭൂസ്വത്ത് വിവരങ്ങള്‍ സംപക്ഷികുക.

കമ്പ്യൂട്ടര്‍ വിഭാഗംസെക്രട്ടേറിയറ്റിലെ ഐഡിയാസ്, സ്പാര്‍ക്ക്,ഇ-ഫയലിംഗ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നു.

sitelisthead