ആമുഖം
സംസ്ഥാനത്തെ കായിക വിനോദങ്ങളും കളികളും പ്രോത്സാഹപ്പിക്കുന്നതിനും വികസപ്പിക്കുന്നതിനുമായി 1986 ല്‍ കായികവും യുവജനകാര്യവും ഡയറക്ടറേറ്റ് നിലവില്‍ വന്നു. പൊതുജന പങ്കാളിത്തത്തോടുകൂടി താഴെത്തട്ടില്‍ നിന്നു തന്നെ കായിക വിനോദ പ്രവര്ത്തകങ്ങള്‍ വികസിപ്പിക്കുക, കായിക മികവിന് ദേശീയവും അന്തര്ദ്ദേ്ശീയവുമായ കീര്ത്തി ഉറപ്പു വരുത്തുക എന്നതാണ് വകുപ്പിന്റ ലക്ഷ്യം.
ആദ്യമായി കായിക വിനോദത്തിന് നിയമം കൊണ്ടുവന്ന സംസ്ഥാനം കേരളമാണ്. , മാത്രമല്ല, വിദ്യാഭ്യാസ പാഠ്യ പദ്ധതികളില്‍ കായിക വിനോദം ആദ്യമായി ഉള്പ്പെ ടുത്തിയ സംസ്ഥാനവും , കായിക വിനോദ കമ്മീഷനെ നിയമിച്ച ആദ്യത്തെ സംസ്ഥാനവും , തദ്ദേശ സ്ഥാപനങ്ങള്ക്ക്ന കായിക വിനോദത്തിനുള്ള അടിസ്ഥാന സൗകര്യ വിസനങ്ങള്ക്കാ യി പ്ളാന്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നല്കിയ ആദ്യത്തെ സംസ്ഥാനവും , ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു കായിക വിനോദ സമിതിയുള്ള സംസ്ഥാനവും കേരളമാണ്.
2030 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രമേഹ രോഗത്തിന്റയും ഹൃദ്രോഗത്തിന്റെയും തലസ്ഥാനം കേരളം ആയി മാറും എന്ന ലോക ആരോഗ്യ കണക്കെടുപ്പിലെ മുന്നറിയിപ്പ് ‘എല്ലാവര്ക്കും കായികവിനോദം എല്ലാവര്ക്കും ആരോഗ്യം ‘ (Sports for All Health for all) എന്ന നയം സ്വീകരിക്കുന്നതിന് സംസ്ഥാനത്തിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.
പാഠ്യവിഷയങ്ങളില്‍ കായിക വിനോദം ഉള്പ്പെകടുത്തുന്ന സവിശേഷ പരിപാടി കളിക്കാരെ വാര്ത്തെ ടുക്കുന്നതിനും ആരോഗ്യമുള്ള പുതുതലമുറയെ വാര്ത്തെ ടുക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള പ്രവര്ത്ത്നങ്ങള്ക്ക് ഗുണകരമായിട്ടുണ്ട്.
ദൗത്യവും കാഴ്ചപ്പാടും
എല്ലാവര്ക്കും കായികവിനോദം, കായിക വിനോദം ആരോഗ്യത്തിന്, കായിക വിനോദം സൗഖ്യത്തിന്, കായിക വിനോദം മികവിന് , കായിക വിനോദം ലോക സമാധാനത്തിന് ‘Sports for All, Sports for Health, Sports for Well-being, Sports for Excellence and Sports for World Peace' എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക.
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
സംസ്ഥാനത്തിനകത്തെ കായിക വിനോദങ്ങളും കളിളും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സംസ്ഥാനത്തെ എല്ലാ കായിക വിനോദ പ്രവര്ത്ത നങ്ങളും ഏകോപിപ്പിക്കുകയും അത്തരം വികസന പ്രവര്ത്തവനങ്ങള്‍ നിലവിലുള്ള കഴിവുകളും സാദ്ധ്യതകളും പരമാവധി കണ്ടെത്തുന്നതിനായി പൊതുജന പങ്കാളിത്തത്തോടുകൂടി പ്രത്യേകിച്ചും ഗ്രാമീണ കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് താഴത്തെ തട്ടില്‍ നിന്നും ആരംഭിക്കുക. കായികതാരങ്ങള്ക്ക് ശാസ്ത്രീയ പിന്തുടണയും തീവ്ര പരിശീലനവും നല്കുകന്നതിനു പുറെമ തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജന പ്രതിനിധികള്‍ എന്നിവരെയെല്ലാം ഉള്ക്കൊ ള്ളിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ നല്കു്ക എന്നതും പ്രധാന ലക്ഷ്യമാണ്.