വനം-വന്യജീവി സംരക്ഷണ വകുപ്പ്

ആമുഖം

വനംവകുപ്പ് സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നാണ്. ഫോറസ്റ് ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരം  ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

വനനയം നടപ്പിലാക്കൽ, പഞ്ചവത്സര പദ്ധതികൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, വനവത്ക്കരണത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി വനംവകുപ്പ്  സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നു.

കേരളത്തിലെ വനങ്ങള്‍ പരിപാലിക്കപ്പെടുന്നത് വിവിധ ലക്ഷ്യങ്ങളോടെയാണ്;

1. ആവാസ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതരത്തില്‍, അനന്തരതലമുറകള്‍ക്കുവേണ്ടി കേരളത്തിലെ പ്രത്യേകമായതും,സങ്കീര്‍ണ്ണവുമായ വനങ്ങളെ പരിരക്ഷിക്കുക-വിശിഷ്യാ അതിന്റെ ജലസമ്പത്ത്, ജൈവ വൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, പ്രകൃതിപരവും ചരിത്രപരവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍.

2. നിലവിലുളളതും, ഭാവി തലമുറകളുടെയും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി അനുയോജ്യമായ മാനേജ്‌മെന്റ് ഇടപെടലുകളിലൂടെയും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും വനവത്ക്കരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക.

3.സമൂഹത്തിന്റെ തടിയിൽ അധിഷ്ഠിതവും അല്ലാത്തതുമായ  ആവശ്യങ്ങള്‍ സാധിക്കുന്നതിന് വനത്തിനുളളിലും പുറത്തും വനവത്ക്കരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക.

4.വരും തലമുറകള്‍ക്കായി സംസ്ഥാനത്തിന്റെ ജീന്‍പൂള്‍ പരിരക്ഷിച്ച് നിലനിര്‍ത്തുകയും  അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക. വനനശീകരണത്തിനുള്ള സാദ്ധ്യതകൾ തടയുക

5.ആദിവാസികളുടെയും മറ്റു വനാശ്രിത വിഭാഗങ്ങളുടെയും ഉപജീവനത്തിനുളള ആവശ്യക്ത നിറവേറ്റുക. വനം വകുപ്പിന്റെ അധികാര പരിധിയ്ക്ക് പുറത്തുളളതും, ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നവുമായ കണ്ടല്‍കാടുകള്‍, കാവുകള്‍, തീരപ്രദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, പുരയിടത്തോട്ടങ്ങള്‍, സ്വകാര്യ തോട്ടങ്ങള്‍ എന്നിവയുടെ സുസ്ഥിരമായ സംരക്ഷണവും പരിപാലനവും.

6.വനാശ്രിതരായ ആദിവാസികളുടേയും, ഗ്രാമീണ വിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയര്‍ത്തുക.

വനം വകുപ്പിന് നല്‍കിയിട്ടുളള മറ്റ് പ്രധാന വിഷയങ്ങള്‍ വന സംരക്ഷണം, ജൈവവൈവിദ്ധ്യ സംരക്ഷണം, വന്യജീവി പരിപാലനവും ഗവേഷണവും, വനവികസനം, സാമൂഹ്യ വനവത്കരണം, വനങ്ങളുടെ കരുതലും, വിലയിരുത്തലും, പരിസ്ഥിതി വികസനവും ആദിവാസിക്ഷേമവും, ആസൂത്രണവും ഗവേഷണവും, ആദിവാസി പുനരധിവാസവും പ്രത്യേക വന വത്കരണവും, അടിസ്ഥാന സൗകര്യ വികസനവും, മനുഷ്യ വിഭവശേഷി വികസനവും, എഫ് എം ഐ എസ് നിയമനം, ജീവനക്കാര്യം ഉള്‍പ്പെടെയുളള പൊതുഭരണം തുടങ്ങിയവയാണ്.

sitelisthead