ആമുഖം
ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെയും ഭാഗമായി 2008 ൽ പൊതുഭരണ വകുപ്പിന് കീഴിൽ ഒരു ന്യൂനപക്ഷ സെൽ രൂപീകരിക്കുകയും പിന്നീട് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കുകയും ചെയ്‌തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഡയറക്ടറേറ്റ് തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്.
സെക്ഷനുകൾ
1. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച എല്ലാ രേഖകളും
2. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടികൾ
3. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുമായി ബന്ധപ്പെട്ട രേഖകൾ.
3. മദ്രസ വെൽഫെയർ ഫണ്ട്
5. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ
6. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
7. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾ
8. ന്യൂനപക്ഷ ഡയറക്ടറേറ്റ്
9.കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ ഒഴികെയുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട രേഖകൾ