ഉദ്യോഗസ്‌ഥ- ഭരണ പരിഷ്‌കാര വകുപ്പ്

ആമുഖം

വകുപ്പിനെക്കുറിച്ച്

പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട ഭരണവും ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായ സര്‍വ്വീസ് സമ്പ്രദായവും ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ലക്ഷ്യമിടുന്നത്.

ദൗത്യം

മേന്മയുള്ള ഭരണ സംവിധാനത്തിന്റെ തുടർച്ച വിവിധ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു;

* സര്‍ക്കാര്‍ സംവിധാനത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തല്‍

* പൊതുജന പരാതി പരിഹാരം, സർവീസ് ഡെലിവറി പോളിസി എന്നിവ ഉള്‍പ്പെടെയുള്ള ജനസൗഹൃദ ഉദ്യമങ്ങള്‍ 

* നടപടിക്രമം ലളിതവും നിയമപരവുമാക്കുക.

* നടപടിക്രമങ്ങളുടെ ക്രോഡീകരണവും ലഘൂകരണവും

* സര്‍ക്കാർ നടപടിക്രമങ്ങളില്‍ സുതാര്യത

* സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് വിഷമരഹിത സേവന സാഹചര്യം ലഭ്യമാക്കുക

സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ പരിഷ്‌കരണം, വകുപ്പുകളുടെ  പുനര്‍ഘടന, പ്രക്രിയകള്‍ മെച്ചപ്പെടുത്തല്‍, ആധുനികവല്‍ക്കരണവും മെച്ചപ്പെട്ട നടപടികളും പ്രോത്സാഹിപ്പിക്കുക എന്നീ മേഖലകളിലെ ഭരണ പരിഷ്ക്കാരത്തിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനുവേണ്ട ഉപദേശങ്ങൾ/ നിര്‍ദ്ദേശങ്ങൾ  നല്‍കുക വഴി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും പ്രയോജനവും മെച്ചപ്പെടുത്തുക എന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ദൗത്യമാണ്.  തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന അവസരത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അധികാരികള്‍ക്ക് വേണ്ട ഉപദേശം നല്‍കുന്നതിനായി  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിക്കുന്ന നിയമങ്ങള്‍, നിയമാവലികള്‍ എന്നിവയുടെ വ്യാഖ്യാനവും ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് തയ്യാറാക്കുന്നു.

ലക്ഷ്യങ്ങള്‍

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഭരണപരമായ നടപടികള്‍  സംബന്ധിച്ചും  ആധുനിക മാനേജ്‌മെന്റ് സമ്പ്രദായങ്ങളെ സംബന്ധിച്ചും വിവരം നല്‍കുക.

ഫലപ്രദമായ ഭരണത്തിനു വേണ്ടി നൂതനാശയങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കുക.

സര്‍ക്കാര്‍ വകുപ്പുകളില്‍ മാനേജ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.

മേല്‍ത്തരം ഭരണ സമ്പ്രദായങ്ങളെ വളര്‍ത്തുകയും അവയെ പ്രാമാണികമാക്കുകയും ചെയ്യുക.

നടപടിക്രമങ്ങള്‍ നിയമപരവും ലളിതവും പൊതുജനസൗഹൃദവുമാക്കുക.

ഭരണപരമായ സമസ്ത മേഖലകളിലും കാര്യക്ഷമതയും ഗുണമേന്‍മയും വര്‍ദ്ധിപ്പിക്കുക.

കോഡുകളും മാനുവലുകളും രൂപകല്പന ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുക.

sitelisthead