ആമുഖം
സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങൾ (OBC), മറ്റ് യോഗ്യരായ സമുദായങ്ങൾ (OEC), സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ (SEBC) പോലുള്ള വിഭാഗങ്ങളുടെ വികസനത്തിനു ആവശ്യമായ ഘടകങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് പിന്നാക്ക സമുദായ വികസന വകുപ്പ് രൂപം കൊണ്ടിട്ടുള്ളത്.
വിജ്ഞാപനത്തിൽ ഉൾപ്പെട്ട പിന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി പൊതുനയം രൂപകൽപന ചെയ്യുക, ക്ഷേമ പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും , റഗുലേറ്ററി ഫ്രെയിംവർക്കിന്റെയും വികസന പരിപാടികളുടെയും അവലോകനം എന്നിവയും വകുപ്പിന്റെ ചുമതലയിൽ ഉൾപ്പെടുന്നു. സംസ്ഥാന ജനസംഖ്യയുടെ 65% ത്തോളം പിന്നാക്ക സമുദായങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിലും ഒരു വലിയ ജനവിഭാഗം ഇപ്പോഴും സമൂഹത്തിലെ ദുർബലവും പാർശ്വവത്കൃതവുമായ വിഭാഗങ്ങളായി തുടരുന്നു.