വിജിലൻസ് വകുപ്പ്

ആമുഖം 
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ അഴിമതി പ്രതിരോധിക്കുന്നതിനുള്ള പ്രധാന സംവിധാനമാണ്  വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ. കേരള സര്‍ക്കാറിന്റെ സർക്കാർ ഉത്തരവ് ജി. ഒ (എം.എസ്) നം 525/64/ ആഭ്യന്തരം, തീയതി 21/12/1964 പ്രകാരം പോലീസിലെ എക്‌സ് ബ്രാഞ്ചിന് പകരമായി വിജിലന്‍സ് ഡിവിഷന്‍ എന്ന പേരിലും, ഒരു ഡയറക്ടറുടെ ഭരണപരമായ നിയന്ത്രണത്തിലും ഉള്ള ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന് ഉത്തരവായി. പ്രസ്തുത വിജിലന്‍സ് ഡിവിഷന്‍, സര്‍ക്കാര്‍ കത്ത് നം 5520/എ1/75 വിജിലന്‍സ്, തീയതി 27/08/1975 പ്രകാരം വിജിലന്‍സ് വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് നം (പി) 15/97 വിജിലന്‍സ്, തീയതി 26/03/1997 അനുസരിച്ച് വകുപ്പിന്റെ പേര് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്ന് മാറ്റപ്പെടുകയും ചെയ്തു. വകുപ്പിന്റെ പ്രധാന ചുമതലകള്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരുള്‍പ്പെടെയുള്ള പൊതുസേവകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിൽപ്പെടുന്നവർക്കെതിരെയുള്ള ആരോപണങ്ങളില്‍ ബ്യൂറോ വിശദമായ അന്വേഷണം നടത്തുന്നു. പി.സി ആക്ട് 1988ൽ നിര്‍വ്വചിച്ചിട്ടുള്ളതുപോലെയുള്ള, പൊതു സേവകരുടെ ദുര്‍നടപടികള്‍. പൊതുജനസേവകരുടെ സത്യസന്ധമല്ലാത്ത അല്ലെങ്കിൽ തെറ്റായ പെരുമാറ്റം അല്ലെങ്കിൽ അധികാര ദുർവിനിയോഗം. ഉത്തരവാദിത്വങ്ങളിലെ ഗുരുതരമായ കൃത്യവിലോപമോ ഉപേക്ഷയോ. 50,000/- രൂപയില്‍ കൂടുതലായ പൊതുമുതലിന്റെ ദുരുപയോഗം. വരുമാനത്തിന്റെ ലഭ്യമായ ഉറവിടങ്ങള്‍ക്ക് ആനുപാതികമല്ലാതെയുള്ള സമ്പത്തിന്റെ സമാഹരണം. പൊതുഖജനാവിന്റേയോ പൊതുമുതലിന്റേയോ ദുരുപയോഗം. അഴിമതി നിവാരണ വിജിലൻസ് പ്രവർത്തനം വിജിലന്‍സ്‌ കേസ്സുകളില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് പുറമെ ബ്യൂറോ രഹസ്യ പരിശോധനകളും, സ്വകാര്യമായ പരിശോധനകളും, അപ്രതീക്ഷിത പരിശോധനകളും നടത്തുന്നു. അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരെക്കുറിച്ചുള്ള രഹസ്യറിപ്പോര്‍ട്ടുകൾ ബ്യൂറോ ശേഖരിക്കുകയും അവ സംബന്ധിച്ച വ്യവഹാര കുറിപ്പുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

sitelisthead