പരിസ്ഥിതി വകുപ്പ്

ആമുഖം

06/01/2006 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം 10/2006, ജി.എ.ഡി പ്രകാരം, നിലവിലുണ്ടായിരുന്ന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പില്‍ നിന്നും, പരിസ്ഥിതി വിഷയം വേര്‍പെടുത്തി പരിസ്ഥിതി വകുപ്പ് എന്ന പേരില്‍ ഒരു പുതിയ വകുപ്പ് രൂപീകരിക്കപ്പെട്ടു.

പരിസ്ഥിതി, ബോധവല്‍ക്കരണ ഉത്പാദനം, കാലാവസ്ഥാ വ്യതിയാനം മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ബന്ധപ്പെട്ടമറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കു നോഡല്‍ വകുപ്പാണ്. തടാകങ്ങള്‍, നദികള്‍, ജൈവവൈവിധ്യങ്ങള്‍, വനങ്ങള്‍, വന്യജീവി, മൃഗങ്ങളുടെ ക്ഷേമം, മലിനീകരണ നിയന്ത്രണം തുടങ്ങി സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുതിനുള്ള നയങ്ങളുടെ രൂപീകരണവും പദ്ധതി നിര്‍വഹണവുമാണ് വകുപ്പിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ ഏകീകരണവും പരിസ്ഥിതി വകുപ്പിന്റെ ചുമതലയാണ്. തടാകങ്ങൾ, നദികൾ, ജൈവവൈവിധ്യങ്ങൾ, വനങ്ങൾ, വന്യജീവി, മൃഗങ്ങളുടെ ക്ഷേമം തുടങ്ങി പ്രകൃതി വിഭവ സംരക്ഷണത്തിനുള്ള നയങ്ങളുടെയും പദ്ധതികളുടേയും രൂപീകരണം മലിനീകരണം തടയുന്നതും വകുപ്പിന്റെ ചുമതലകളിൽപ്പെടുന്നു.

നിലവിലുള്ള ശാസ്ത്ര, സാങ്കേതിക-പരിസ്ഥിതി വകുപ്പില്‍ നിന്നും 'പരിസ്ഥിതി' എന്ന വിഷയം പ്രത്യേകമായി എടുത്താണ് പരിസ്ഥിതി വകുപ്പ് രൂപീകരിച്ചത്. പിന്നീട് ഡയറക്ടറേറ്റ് തലത്തില്‍, പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പരിസ്ഥിതി വകുപ്പിന്റെയും കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും വകുപ്പ് 2010 ഡിസംബറില്‍ രൂപീകരിച്ചു. 18.12.2010 ലെ ജി.ഒ.(എം.എസ്) നംമ്പര്‍. 06/2010/ഇഎന്‍വിറ്റി അനുസരിച്ച് രൂപീകരിച്ച ഈ വകുപ്പിന്റെ ഉത്തരവദിത്വം കേരളത്തില്‍ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കുക എതാണ്. തുടര്‍ന്ന് നിലവിലുണ്ടായിരു പരിസ്ഥിതി മാനേജ്‌മെന്റ ഏജന്‍സിയെ സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴില്‍ ഡയറക്ടറേറ്റാക്കി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.

നിലവിലുണ്ടായിരുന്ന ശാസ്ത്ര, സാങ്കേതിക- പരിസ്ഥിതി വകുപ്പിൽനിന്നാണ് പുതിയതായി പരിസ്ഥിതി വകുപ്പ് രൂപീകരിച്ചത്. പിന്നീട് പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ജി ഒ (എം. എസ് ) നമ്പർ 06/2010/പരിസ്ഥിതി തീയതി 18.12.2010 പ്രകാരം പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പ് (DoCC) 2010 ഡിസംബറിൽ രൂപീകരിക്കപ്പെട്ടു.

sitelisthead