ആമുഖം
കേരള സർക്കാരിൻ്റെ കീഴിലുള്ള ഒരു വകുപ്പാണ് ആയുഷ് - AYUSH: ആയുർവേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് വേണ്ടി ഈ വിഷയങ്ങളിൽ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ജൂൺ 18-ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ നിന്ന് ആയുഷ് എന്ന വിഷയം വേർതിരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി ആയുഷ് വകുപ്പ് രൂപീകരിക്കുകയും ചെയ്തത്.
കേരളത്തിലെ പരമ്പരാഗതവും പര്യാപ്തവുമായ ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ രൂപപ്പെടുത്തുക, സർക്കാർ സ്ഥാപനങ്ങൾ നിയന്ത്രിക്കുക, വിവിധ പരിപാടികൾ ഏകോപിപ്പിക്കുക എന്നിവയാണ് ഈ വകുപ്പിൻ്റെ പ്രധാന ചുമതലകൾ. ഈ വകുപ്പ് ആയുർവേദം, യോഗയും പ്രകൃതി ചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനമൊട്ടാകെ AYUSH മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ, ആരോഗ്യപരിപാലന പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഡയറക്ടറേറ്റുകളും സ്വയംഭരണ സ്ഥാപനങ്ങളും മുഖേനയാണ് വകുപ്പ് പ്രവർത്തിക്കുന്നത്. ഇവ ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ, വെൽനെസ് പരിപാടികൾ എന്നിവയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്നു.
ആയുഷ് വകുപ്പ് ഭരണപരമായി ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന്റെ കാബിനറ്റ് മന്ത്രിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിലെ മന്ത്രി വീണാ ജോർജ് ആണ്. വകുപ്പ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിയാണ് (IAS ഉദ്യോഗസ്ഥൻ). സെക്രട്ടേറിയറ്റിൽ നിയമിതരായ ജോയിൻ്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി എന്നിവരും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് വകുപ്പിന്റെ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.
പ്രവർത്തനങ്ങൾ
1. ആയൂർവേദം, ഹോമിയോപതി, യൂണാനി, സിദ്ധ, യോഗ, നേച്ചറോപതി എന്നിവയുടെ പ്രചാരവും വികസനവും
2. സർക്കാർ ആയുഷ് ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പും ഭരണവും.
3. ദേശീയവും നടപ്പാക്കൽ. സംസ്ഥാനതലത്തിലുള്ള ആയുഷ് ആരോഗ്യ പരിപാടികളുടെ
4. ആയുഷ് അടിസ്ഥാനമാക്കിയ പ്രതിരോധ ആരോഗ്യപരിപാലനവും ജീവിതശൈലി ചികിത്സയും പ്രോത്സാഹിപ്പിക്കൽ,
5. ഗവേഷണം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഔഷധസസ്യ വികസന പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനം.
വകുപ്പിന്റെ പ്രവർത്തന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്:
- ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്റ് (ISM).
- ഹോമിയോപ്പതി ഡയറക്ടറേറ്റ്.
- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്.
- ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ.
- നാഷണൽ ആയുഷ് മിഷൻ, കേരളം,
- ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (IM) കേരള ലിമിറ്റഡ് (ഔഷധി).
- കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡ് (ഹോംകോ)
- സംസ്ഥാന ഔഷധസസ്യ ബോർഡ്, കേരളം.