ഊര്‍ജ്ജവകുപ്പ്

ആമുഖം

വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ച് ഊര്‍ജ്ജലഭ്യത ഉറപ്പുവരുത്തുന്നതിനായി ഊര്‍ജ്ജോ ത്പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ മുഖ്യ പരിഗണനയിലുള്ളതാണ്. അതേസമയം ഗുണമേ ന്മയുള്ള ഊര്‍ജ്ജത്തിനും തുല്യ പ്രാധാന്യം നല്‍കുന്നു. പിന്നോക്കവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്തുന്നതാണ്. ധീരമായ ചുവടുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ലഭ്യമാവുന്ന എല്ലാ ഊര്‍ജ്ജസ്രോതസ്സുകളും ഉപയോഗിക്കുന്നതിനുള്ള പരിശ്രമങ്ങളും നടത്തും. ഭാവിയില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഊര്‍ജ്ജത്തെ ആശ്രയിച്ചിരിക്കും.എന്നതുകൊണ്ട് പരിസ്ഥിതി പ്രവര്‍കരുടേതടക്കം എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ഈ ലക്ഷ്യം നേടുന്നതിന് ആവശ്യമാണ്. ഊര്‍ജ്ജം വകയിരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനപരമായ നിലപാട് ഈ മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും എല്ലാ വിഭാഗ ജനങ്ങളുടേയും സഹകരണത്തോടുകൂടി ഊര്‍ജ്ജമേഖലയില്‍ നാം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ സാധിക്കും.

sitelisthead