കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ്

ആമുഖം

കേരള സർക്കാർ ഡിസംബർ 1975ൽ സ്ഥാപിച്ച കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ ഐ എൻ സി ഒ), കേരള ഷിപ്പിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എസ് സി), എന്നീ രണ്ട് കോർപ്പറേഷനുകളുടെ നിയമപരമായ സംയോജനത്തിലൂടെയാണ് 1989ൽ കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ് (കെ എസ് ഐ എൻ സി) രൂപീകൃതമായത്. കേരളത്തിലെ ഉൾനാടൻ ജലപാതയിലൂടെയുള്ള യാത്ര, ചരക്ക് ഗതാഗത വികസനം എന്നിവയാണ് കോർപ്പറേഷന്റെ മുഖ്യ ലക്ഷ്യം.

കൊച്ചി കടവന്ത്രയിലെ ഗാന്ധിനഗർ ആസ്ഥാനമായുള്ള കമ്പനിയ്ക്ക് തോപ്പുംപടി (സ്ലിപ്പ് വേ കോംപ്ലക്സ്), തേവര (ബോട്ട് യാർഡ്), ബോട്ട് ജട്ടി (ഹൈക്കോടതിയ്ക്ക് സമീപം) എന്നിവിടങ്ങളിൽ കെ എസ് ഐ എൻ സിക്ക് പ്രവർത്തന കേന്ദ്രങ്ങളുണ്ട്.

sitelisthead