സാംസ്‌ക്കാരികകാര്യ വകുപ്പ്

ആമുഖം

സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ഊന്നൽ നൽകിക്കൊണ്ട് എല്ലാ തരത്തിലുള്ള കലകളെയും സംസ്കാരിക പാരമ്പര്യത്തേയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സാംസ്‌കാരികകാര്യ വകുപ്പിന്റെ പ്രധാന ചുമതല. അന്താരാഷ്ട്ര തലത്തിൽ സാംസ്കാരിക കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി താഴേത്തട്ടിൽ മുതൽ അന്താരാഷ്ട്രതലം വരെ സാംസ്കാരിക അവബോധം വളർത്തുക എന്നതാണ് വകുപ്പിന്റെ വിശാലമായ പ്രവർത്തന മേഖലയിൽ പെടുന്നത്. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണ പരിപാടികൾക്കൊപ്പം, വകുപ്പിന്റെ പ്രവർത്തനങ്ങൾ വിവിധ സമകാലിക കലാരൂപങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ സാംസ്കാരികമൂല്യങ്ങളേയും സൗന്ദര്യാവബോധത്തെയും വിവിധ മാർഗ്ഗങ്ങളിലൂടെ സജീവവും ചലനാത്മകവുമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്, കേരള സർക്കാരിന്റെ സാംസ്കാരിക നയത്തിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ്, മറ്റു സ്വയംഭരണസ്ഥാപനങ്ങൾ/ സൊസൈറ്റികൾ വഴിയാണ് നടപ്പാക്കുന്നത്.

 

sitelisthead