കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്

ആമുഖം

സംസ്ഥാനത്തെ ഭക്ഷ്യവിളകളുടേയും നാണ്യവിളകളുടേയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും കര്‍മ്മപരിപാടികളും ആസൂത്രണം ചെയ്യുക, അതോടൊപ്പം ഇവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുവേണ്ട സഹായങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാനമായും വകുപ്പിന്റെ ചുമതല.

ഓരോ വിളകളുടേയും ഉത്പാദതതോത് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുക, ഉയര്‍ന്ന ഉല്പാദനക്ഷമതയുളള വിത്തിനങ്ങള്‍, തൈകള്‍ എന്നിവ ലഭ്യമാക്കുക, ക്യഷിക്കാവശ്യമായ ഉപകരണങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍ എന്നിവ സമയോചിതമായി നല്‍കുക തുടങ്ങി ഒരു സമഗ്ര കാര്‍ഷിക വികസനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ കര്‍ഷകര്‍ക്ക് അവരര്‍ഹിക്കുന്ന അംഗീകാരം ലഭ്യമാക്കുന്നതിനുവേണ്ട പദ്ധതികളും വകുപ്പ് ആവിഷ്‌ക്കരിക്കുന്നു. കാര്‍ഷിക ഗവേഷണം, കാര്‍ഷിക വിദ്യാഭ്യാസം, കാര്‍ഷിക വിപുലീകരണം എന്നീ മൂന്ന് ഘടകങ്ങള്‍ക്കാണ് വകുപ്പ് ഊന്നല്‍ നല്‍കുന്നത്. വകുപ്പിന് സ്വന്തമായി ക്യഷിഭൂമി കൂടാതെ കാര്‍ഷിക വികസനത്തിന് പ്രോത്സാഹനമായി എഞ്ചിനീയറിംഗ് വിഭാഗവും ഉണ്ട്.

sitelisthead