സാമൂഹ്യനീതി വകുപ്പ്

ആമുഖം

സാമൂഹ്യക്ഷേമ പരിപാടികളും സേവനങ്ങളും നടപ്പിലാക്കുന്നതിനായാണ് 1975 സെപ്തംബര്‍ 9 ന് സാമൂഹ്യ നീതി വകുപ്പ് രൂപീകരിച്ചത്. കഷ്ടതയനുഭവിക്കുന്ന സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സ്ത്രീകളും കുട്ടികളും, അവഗണിക്കപ്പെടുന്ന തെരുവ് കുട്ടികള്‍, വയോജനങ്ങൾ എന്നിവർക്കായുള്ള  ക്ഷേമ പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകൾ, റസിഡെൻഷ്യൽ സ്ഥാപനങ്ങള്‍, നോണ്‍ ഇന്സ്റ്റിറ്റ്യൂഷണല്‍ സ്കീമുകള്‍ എന്നിവയുടെ സഹായത്തോടെ സാമൂഹ്യ സുരക്ഷ നല്കു‍ന്ന പരിപാടികളും സേവനങ്ങളും വകുപ്പ് ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

സാമൂഹ്യ നീതി വകുപ്പ് താഴെപറയുന്ന ക്ഷേമ നിയമ നിർമ്മാണങ്ങൾ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നു എന്നു ഉറപ്പു വരുത്തുക കൂടി ചെയ്യുന്നു.

യുവജന നീതി (കരുതലും സം രക്ഷണവും) 2000

സ്ത്രീധന നിരോധന നിയമം 1958

ദി പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ട്

ഗാർഹിക അതിക്രമ നിരോധന നിയമം 2005

അസാന്മാർഗ്ഗിക സഞ്ചാരം തടയല്‍ നിയമം 1986

മാതാപിതാക്കളുടെ ക്ഷേമവും മുതിർന്ന പൗരന്മാരും നിയമം 2000

ഭിന്നശേഷിയുള്ളവർക്ക് വിവിധ ഉപാധികളും ഉപകരണങ്ങൾക്കുമായി സാമ്പത്തിക സഹായം, സംസ്ഥാനത്തെ അവശർക്ക് പെൻഷൻ, സ്കോളർഷിപ്പുകൾ  എന്നിവയും സാമൂഹ്യ നീതി ഡയറക്ടറേറ്റ്  നൽകിവരുന്നു. ഇതു കൂടാതെ സ്ത്രീകൾക്കായുള്ള മുൻഗണനാ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും ഡയറക്ടറേറ്റിന്റെ ക്ഷേമ പ്രവർത്തനങ്ങളെപ്പറ്റി പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.

sitelisthead