വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ ഊർജ്ജ ഭാവി ഡിജിറ്റൽവത്കരണത്തിലും കാർബൺ ന്യൂട്രാലിറ്റിയിലുംവിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർപാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.കൂടുതൽ വിവരങ്ങൾ
രാജ്യത്ത് ഏറ്റവുമധികം സർക്കാർ നിയമനങ്ങൾ കേരളത്തിൽ: വിഷൻ 2031 യുവജന സെമിനാർകേരളത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട്, 'വിഷൻ 2031' ൻ്റെ ഭാഗമായി യുവജന ക്ഷേമകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ നടന്നു. യുവജനങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം നവീകരിക്കാനും സാധിക്കുന്നുണ്ടെന്നും, കേരളത്തിൻ്റെ വികസന പ്രക്രിയയിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായകമായ പങ്ക് വഹിക്കാൻ അവർക്കായിട്ടുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.കൂടുതൽ വിവരങ്ങൾ
സഹകരണ മേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 'വിഷൻ 2031'കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.കൂടുതൽ വിവരങ്ങൾ
കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകുംകേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.കൂടുതൽ വിവരങ്ങൾ
വിഷൻ 2031 കായിക സെമിനാർ- നവകായിക കേരളം: മികവിൻ്റെ പുതുട്രാക്കിൽ കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖകേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതികേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സുസ്ഥിര ജലവികസനത്തിന് ദിശാബോധം നൽകി ജലവിഭവ വകുപ്പ് സെമിനാർ സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുന്നതിനായി ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ജലവിഭവ വകുപ്പ് മന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളംസംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വിശപ്പകറ്റി കേരളം പോഷക ഭദ്രതയിലേക്ക്തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളുംരാജ്യത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ‘വിഷൻ 2031’ ആരോഗ്യ സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും 2031ഓടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭൂരേഖാ പരിപാലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റവന്യൂ വകുപ്പ് കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.കൂടുതൽ വിവരങ്ങൾ
വിഷന്‍ 2031: ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചര്ച്ചകളുംസംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. 'നവ കേരളവും ന്യൂനപക്ഷക്ഷേമവും' എന്ന വിഷയത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ നവീന ആശയങ്ങളാല്‍ സമ്പന്നമായി.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും സെമിനാര്‍ വഴിതുറന്നു.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളുംസംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സാമൂഹ്യനീതി വകുപ്പിന്റെ ഭാവി വികസനലക്ഷ്യങ്ങൾ സാമൂഹികനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമ്മിതി ലക്ഷ്യമിടുന്ന 'വിഷൻ 2031' സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിൻ്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല സെമിനാറിന് ഒക്ടോബർ 3ന് റീജിയണൽ തിയേറ്റർ, തൃശ്ശൂർ സാക്ഷ്യം വഹിച്ചു.
ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം, ആഗോള മനുഷ്യാവകാശ ചട്ടക്കൂടുകൾ എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലാണ് സാമൂഹ്യനീതി വകുപ്പ് പ്രാധാന്യം നൽകുന്നത്.കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളുംധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഒക്ടോബർ 13ന് നടന്ന വിഷൻ 2031 സെമിനാറിൽ വകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ച ചെയ്തു. 1800 ൽ പരം പ്രധിനിതികളിൽ പകുതിയിലേറെ പേരും ഗവേഷകരും വിദ്യാർത്ഥികളുമായിരുന്നു എന്നത് ശ്രദ്ധേയമായി.കൂടുതൽ വിവരങ്ങൾ
നവകേരള നിർമ്മിതിയുടെ ഭാവി; വികസന നയരൂപീകരണത്തിന് ജനകീയ മുഖംകേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.കൂടുതൽ വിവരങ്ങൾ