വിഷൻ 2031: വിശപ്പകറ്റി കേരളം പോഷക ഭദ്രതയിലേക്ക്

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്. 2031 ഓടെ കേരളത്തെ സമ്പൂർണ്ണ പോഷകഭദ്ര സംസ്ഥാനം ആക്കാനുള്ള മഹത്തായ വീക്ഷണനയരേഖ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ചു.

 

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ കേരളം അതീവ ദരിദ്രവും പിന്നോക്കവുമായിരുന്നു. അതിലുപരി ഒരു ഭക്ഷ്യകമ്മി സംസ്ഥാനം എന്ന നിലയിൽ ക്ഷാമത്തിനും പട്ടിണിക്കും വശംവദരാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇന്ന് നാം അതിദാരിദ്ര്യവിമുക്തമായ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുകയാണ്. സാമ്പ്രദായികമായ പൊതുവിതരണ സംവിധാനത്തിനപ്പുറം, ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേരുന്ന ഒരു വിപണി ഇടപെടൽ ശൃംഖലയിലൂടെയാണ് വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കിയത്. ഇതേ പാതയിൽ നിശ്ചയദാർഢ്യത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും, കേരളം എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുക എന്നുള്ളതാണ് കേരളം ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 


സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ എൻ ബാലഗോപാൽ, ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് പറഞ്ഞു. മനുഷ്യവിഭവ വികാസ സൂചികകളിലെ ഉന്നതസ്ഥാനങ്ങൾക്കും ജീവിതഗുണമേന്മയ്ക്കും കാരണം കാർഷിക ഭൂപരിഷ്‌ക്കരണത്തോടും സാർവ്വത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം എന്നിവയോടുമുള്ള കടപ്പാടാണ്. എന്നാൽ, മികച്ച ഒരു പൊതുവിതരണ സംവിധാനം ഇല്ലായിരുന്നു എങ്കിൽ ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറിപ്പോകുമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം വകുപ്പിന്റെ കഴിഞ്ഞ 9 വർഷത്തെ പ്രധാന നേട്ടങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.

 


'ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം’ എന്ന വിഷയത്തിൽ കൃഷി വകുപ്പുമന്ത്രി പി പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ എൻ ഹരിലാൽ, ഡൽഹി ഐ.ഐ.ടി.യിലെ പ്രൊഫസർ ഋതിക എസ് ഖേര, പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ എന്നിവർ സംസാരിച്ചു. കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന പാനൽ ചർച്ചകൾ രണ്ട് പ്രധാന മേഖലകളെ സ്പർശിച്ചു. 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വിഷയത്തിൽ ഡോ ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായ ചർച്ചയിൽ പി വേണുഗോപാൽ, ആർ രാംകുമാർ എന്നിവർ പങ്കെടുത്തു. 'ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്‌സേഷൻ വിസിറ്റിംഗ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി, അഡ്വ. ജി രഘുകുമാർ, അഡ്വ. സൂര്യ ജെ എന്നിവർ സംസാരിച്ചു.  പോയകാലത്തെ ഭക്ഷ്യസുരക്ഷാ നേട്ടങ്ങളെ അടിസ്ഥാനമാക്കി, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന പോഷകഭദ്രത എന്ന പുതിയ കാഴ്ചപ്പാടിലേക്ക് കേരളത്തിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിൽ സെമിനാർ നിർണായകമായി.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: 20 ലക്ഷം തൊഴിലവസരങ്ങൾ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം; കേരളം വ്യാവസായിക ഹബ്ബാകും
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.   ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വ്യാവസായിക സൗഹൃദ മദ്യനയവും, ലഹരിമുക്ത നവകേരളവും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് സെമിനാർ
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സെമിനാർ ഒക്ടോബർ 23-ന് പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്നു. 2031-ഓടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ
കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ