ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകൾ

ഹരിത മാതൃക സൃഷ്ടിച്ച് കേരളം, സമ്പൂർണ്ണ ശുചിത്വത്തിന് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കേരള സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി-ശുചിത്വ പ്രവർത്തനങ്ങളിലൊന്നാണ്. സംസ്ഥാനത്തെ മുഴുവൻ മേഖലയിലും ശുചിത്വം ഉറപ്പാക്കുന്നതിലൂടെ ഒരു ഹരിത കേരളം സൃഷ്ടിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യമിട്ടത്.
കൂടുതൽ വിവരങ്ങൾ
കരുതലോടെ കൈപിടിച്ച് കേരളം; നവജീവനദൗത്യവുമായി വയനാട് പുനരധിവാസ ടൗൺഷിപ്പ്
2024 ജൂലൈ 30ന് വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരളത്തെ നടുക്കിയ ദുരന്തമാണ്. ദുരന്തബാധിതരായവരുടെ അതിജീവനം ഉറപ്പാക്കുന്നതിനായി നാശനഷ്ടങ്ങൾ നികത്തി ജീവിതം തിരിച്ചുപിടിക്കാനായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും ദ്രുതഗതിയിലുള്ള നടപടികളും ശ്രദ്ധേയമായിരുന്നു.
കൂടുതൽ വിവരങ്ങൾ
വി‍ജയ വിഴിഞ്ഞം, രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തിന് സവിശേഷമായ സ്ഥാനമുറപ്പിച്ച് 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.
കൂടുതൽ വിവരങ്ങൾ