വിജയ​ഗാഥകൾ

ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
സംരംഭക വര്‍ഷം, സംരംഭകത്വ വളർച്ചയ്ക്ക് സർക്കാർ പങ്കാളിത്തം
ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും  ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.  വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
എന്റെ ഭൂമി, ഭൂരേഖാസുതാര്യതക്കും കാര്യക്ഷമതയ്ക്കും കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവം
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സംസ്ഥാനത്തിൻറെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’ യിലൂടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. അത്യാധുനിക സർവ്വേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് ‘എന്റെ ഭൂമി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.  സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ ചെയ്തിട്ടില്ലാത്ത 1550 വില്ലേജുകൾ നാലുവർഷം കൊണ്ട് പൂർത്തീകരിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ