500 കടന്ന് കപ്പലുകൾ , വികസനം നങ്കൂരമിട്ട വിഴിഞ്ഞം തുറമുഖം

വാണിജ്യ അടിസ്ഥാനത്തിൽ  പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. 

 

ഇതുവരെ 525  കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ്  കൈകാര്യം ചെയ്യപ്പെട്ടത്. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ 3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് എട്ടാം മാസത്തിലേക്ക് കടന്നപ്പോൾ തന്നെ ചരക്ക് നീക്കത്തില്‍ നിന്നുണ്ടായ വരുമാനം 400 കോടി കടന്നു. 

 

2015 ലാണ്  വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്.  2023 ഒക്ടോബറിൽ തുറമുഖത്തിന്റെ നിർമാണാവശ്യങ്ങൾക്കുള്ള  ക്രെയിനുകളുമായി ഷെൻ ഹുവ 15 എ ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർഥ്യമായിത്തുടങ്ങി. 2024 ജൂലൈ 11 വിഴിഞ്ഞത്തിന്റെ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ കപ്പൽ  കണ്ടെയ്‌നറുകളുമായി തീരത്തടുത്തു. 2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ചു.  2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. 2025 മെയ് 2 നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 

 

വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണത്തിനുള്ള ആകെ മുതൽമുടക്ക് 8,867 കോടി രൂപയാണ്. ഇതിൽ 5,595 (63%) കോടി രൂപ സംസ്ഥാന സർക്കാരും അദാനി കമ്പനി 2,454 കോടി രൂപയും (28%) വി.ജി.എഫ് ആയി 818 കോടി രൂപ (9%) യും ആണ് ചെലവഴിക്കുന്നത്. പുലിമുട്ട് നിർമിക്കാനുള്ള 1,350 കോടി രൂപ സർക്കാർ നൽകും. പുറമേ, റെയിൽപാതയ്ക്കായി 1,482.92 കോടി രൂപയും ചെലവഴിക്കും. 

 

18-20 മീറ്റർ പ്രകൃതിദത്ത ജല ആഴം, , 20,000 TEU ശേഷിയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക ശേഷി തുടങ്ങിയവയെയാണ് വിഴിഞ്ഞത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഡീപ്സീ പോർട്ടായി മാറ്റുന്നത്.

 

2025 ഫെബ്രുവരിയിൽ, 15 തെക്കുകിഴക്കൻ ഇന്ത്യൻ തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി. 40 കപ്പലുകളിൽ നിന്ന് 78,833 TEUs കൈമാറിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

 

2025 ഏപ്രിൽ 9-ന് ലോകത്തിലെ ഏറ്റവും വലിയ ഇക്കോ-ഫ്രണ്ട്ലി കണ്ടെയ്‌നർ കപ്പലായ MSC Turkiye വിഴിഞ്ഞത്ത് നങ്കൂരമിട്ടത്, തുറമുഖത്തിന്റെ ആഗോള അംഗീകാരം കൂടുതൽ ഊട്ടിയുറപ്പിച്ചു.

 

ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona), 17.1 മീറ്റർ ഡ്രാഫ്റ്റോടെ 2025 സെപ്റ്റംബറിൽ വിഴിഞ്ഞത്ത്  നങ്കൂരമിട്ടു. ലോകത്തിൽ തന്നെ കണ്ടെയ്നർ കപ്പലുകൾക്ക് നിലവിൽ ഉള്ള ഏറ്റവും കൂടിയ റെക്കോർഡ് ഡ്രാഫ്റ്റ് കൂടിയാണ് 17.1 മീറ്റർ ആഴം ,ഈ ലോക റെക്കോർഡിന് ഒപ്പം  വിഴിഞ്ഞം എത്തി എന്നത് ഏറെ അഭിമാനം നൽകുന്നതാണ്.

 

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്  2025 ഒക്ടോബറിൽ  തുടങ്ങി. വിഴിഞ്ഞത്ത് ഈ സേവനം തുടങ്ങിയതോടെ കപ്പലുകളിൽ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും. ഇതോടെ  ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും അധികം വൈകാതെ വിഴിഞ്ഞം മാറും.

 

തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്‌ നവംബർ അഞ്ചിന്‌ തുടക്കമാകും. രണ്ടുമുതൽ നാലുവരെയുള്ള ഘട്ടം ഒന്നിച്ചാണ്‌ നടപ്പാക്കുക. 2028 ഡിസംബറിനകം പ‍ൂർത്തീകരിക്കും. ഇത്‌ പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും. വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും.

അനുബന്ധ ലേഖനങ്ങൾ

2000 മെഗാവാട്ട് ശേഷിവര്‍ധന; 500 കോടി രൂപയുടെ ലാഭത്തോടെ കെ.എസ്.ഇ.ബി
കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങള്‍ വലുതാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ
സംരംഭക വര്‍ഷം, സംരംഭകത്വ വളർച്ചയ്ക്ക് സർക്കാർ പങ്കാളിത്തം
ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും  ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.    വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ : 9,000 കോടിയിലേറെ നിക്ഷേപം, 14 ലക്ഷം പേർക്ക്  ഉപജീവനം
സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി വളരുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക്  നിക്ഷേപം  9,054 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങൾ
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം 
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ  ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.    83,45,879 കുടുംബങ്ങളിലായി  ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ്  14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
5000-ത്തിലധികം കുടുംബങ്ങൾക്ക് പുതുജീവിതം, പുനർഗേഹം 
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന ബൃഹത് പദ്ധതിയായ  പുനർഗേഹത്തിലൂടെ ഇതുവരെ പുനരധിവാസം ഉറപ്പായത് 5361 കുടുംബങ്ങൾക്കാണ്.     പദ്ധതി പ്രകാരം 9104 കുടുംബങ്ങളാണ്  മാറിത്താമസിക്കുവാൻ സന്നദ്ധരായത്.
കൂടുതൽ വിവരങ്ങൾ
7000 കോടിയിലേറെ രൂപയുടെ സൗജന്യ ചികിത്സ; ലോകരാജ്യങ്ങള്‍ക്ക് കേരളം മാതൃക
സൗജന്യ ചികിത്സയിൽ രാജ്യത്തിനും ലോകത്തിനും  മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് (സെപ്റ്റംബർ 2025) വരെ , സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കായി  7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
5000 കോടി കടന്ന് വിറ്റുവരവ് , വിജയ വഴിയിൽ  പൊതുമേഖലാ സ്ഥാപനങ്ങള്‍ 
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ  സ്ഥാപനങ്ങളുടെ ചരിത്ര മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് . 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തനലാഭമാണ്  2024-25 സാമ്പത്തിക വർഷം  പൊതുമേഖലാ സ്ഥാപനങ്ങൾ    സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് 134.56 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനങ്ങൾ  മുന്നേറിയത്.
കൂടുതൽ വിവരങ്ങൾ
7 ലക്ഷം ഹെക്ടറിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി ഡിജിറ്റൽ റീസർവ്വേ
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 2025 ജൂൺ വരയുള്ള കണക്കനുസരിച്ച്  7.31 ലക്ഷം ഹെക്ടർ ഭൂമിയാണ് സംസ്ഥാനത്ത്    അളന്നു തിട്ടപ്പെടുത്തിയത്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്.    സംസ്ഥാനത്തെ ആകെയുള്ള  488 വില്ലേജുകളിൽ  312 വില്ലേജുകളിൽ ഇതിനോടകം തന്നെ ഡിജിറ്റൽ റീസർവ്വേ ഫീൽഡ് ജോലികൾ പൂർത്തിയായി.
കൂടുതൽ വിവരങ്ങൾ