20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം 

20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ  ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്. 

 

83,45,879 കുടുംബങ്ങളിലായി  ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ്  14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്. തുടർന്ന് 21,88,398 പേർക്ക് സ്മാർട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാരിന്റെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നീ പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസം നൽകുകയായിരുന്നു. 

 

ഇതിൽ 21,87,966 പഠിതാക്കൾ  പരിശീലനം പൂർത്തിയാക്കി. 21,87,667 പേർ (99.98%) വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. വിജയിച്ചവരിൽ  15,223 പേർ 90 വയസിന് മുകളിലുള്ളവരാണ്.  പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14-നും 60-നും ഇടയിൽ പ്രായമുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. ദേശീയ മാനദണ്ഡം 90 ശതമാനം ആയിരിക്കെയാണ് കേരളം അതിനെ മറികടന്ന് മുന്നേറിയത്.

 

കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, NSS, NCC, NYK, സന്നദ്ധ സേന വോളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കൾ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ 2,57,000 വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്.

 

വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. സർക്കാർ സേവനങ്ങളും, ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകളും ഓൺലൈനിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും മറ്റും അവബോധം നൽകി എല്ലാവരെയും പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് ഡിജികേരളം പ്രവർത്തനങ്ങൾ നടപ്പാക്കിയത്.

അനുബന്ധ ലേഖനങ്ങൾ

500 കടന്ന് കപ്പലുകൾ , വികസനം നങ്കൂരമിട്ട വിഴിഞ്ഞം തുറമുഖം
വാണിജ്യ അടിസ്ഥാനത്തിൽ  പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു.    ഇതുവരെ 525  കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ്  കൈകാര്യം ചെയ്യപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ
5000 കോടി കടന്ന് വിറ്റുവരവ് , വിജയ വഴിയിൽ  പൊതുമേഖലാ സ്ഥാപനങ്ങള്‍ 
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ  സ്ഥാപനങ്ങളുടെ ചരിത്ര മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് . 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തനലാഭമാണ്  2024-25 സാമ്പത്തിക വർഷം  പൊതുമേഖലാ സ്ഥാപനങ്ങൾ    സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് 134.56 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനങ്ങൾ  മുന്നേറിയത്.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിനായി നോർക്ക റൂട്സ്, 3,500-ലധികം റിക്രൂട്മെന്റുകൾ സാധ്യമാക്കി
കേരളത്തിലെ പ്രവാസി സമൂഹത്തിന് ആശ്രയവും സുരക്ഷയും ഉറപ്പാക്കുന്ന നോർക്ക -റൂട്സ് തൊഴിൽ അവസരങ്ങൾ തേടുന്ന മലയാളികൾക്ക് ശക്തമായ വഴികാട്ടിയായി മാറിയിരിക്കുകയാണ്. നോർക്ക റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരം ജിസിസി രാജ്യങ്ങൾ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, കാനഡ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൺസൾട്ടന്റ്മാർ, നഴ്സുമാർ, പരിചരണ ദാതാക്കൾ, സാങ്കേതിക വിദഗ്ധർ, വീട്ടുജോലിക്കാർ എന്നിവരുൾപ്പെടെ 3,500-ലധികം പ്രൊഫഷണലുകളെ വിജയകരമായി റിക്രൂട്ട് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
5000-ത്തിലധികം കുടുംബങ്ങൾക്ക് പുതുജീവിതം, പുനർഗേഹം 
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന ബൃഹത് പദ്ധതിയായ  പുനർഗേഹത്തിലൂടെ ഇതുവരെ പുനരധിവാസം ഉറപ്പായത് 5361 കുടുംബങ്ങൾക്കാണ്.     പദ്ധതി പ്രകാരം 9104 കുടുംബങ്ങളാണ്  മാറിത്താമസിക്കുവാൻ സന്നദ്ധരായത്.
കൂടുതൽ വിവരങ്ങൾ
7000 കോടിയിലേറെ രൂപയുടെ സൗജന്യ ചികിത്സ; ലോകരാജ്യങ്ങള്‍ക്ക് കേരളം മാതൃക
സൗജന്യ ചികിത്സയിൽ രാജ്യത്തിനും ലോകത്തിനും  മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് (സെപ്റ്റംബർ 2025) വരെ , സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കായി  7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ചരിത്രമെഴുതി ഇ ഹെൽത്ത്, രണ്ടു കോടിയിൽ പരം വ്യക്തികളുടെ ഡാറ്റാ ബേസ് സംഭരിച്ചു
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശ്രംഖലയുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഹെൽത്ത് പ്രൊജെക്റ്റ്‌ വഴി 2,59,55,998  വ്യക്തികളുടെ ഡാറ്റാ ബേസ് ഇലക്ട്രോണിക്  രേഖകളായി സംഭരിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഇതിൽ 68,35,747 വീടുകളും 1,26,83,801 പുരുഷന്മാരും, 1,32,71,381 സ്ത്രീകളും, 816 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
1.13 ലക്ഷം കണക്ഷനുകളുമായി കെ-ഫോണിന്റെ ഡിജിറ്റൽ വിപ്ലവം
ഡിജിറ്റൽ അസമത്വം കുറയ്ക്കുകയും എല്ലാ പൗരന്മാർക്കും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച കെ-ഫോൺ പദ്ധതി 1,13,525 കണക്ഷനുകളുമായി മുന്നേറുന്നു. 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 14,194 ബി.പി.എൽ.
കൂടുതൽ വിവരങ്ങൾ