കേരള ആരോഗ്യരംഗം- സമഗ്ര പരിചരണത്തിന്റെ കരുത്തുറ്റ മാതൃകആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു.കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനംനവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവുംകഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.കൂടുതൽ വിവരങ്ങൾ
നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുന്ന കേരളം: വ്യവസായ വളർച്ചയുടെ പുതിയ അധ്യായംമികച്ച മനുഷ്യവിഭവശേഷിയും അനുകൂല കാലാവസ്ഥയും ശക്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളും കൈവശമുള്ള കേരളം ഇന്ന് ലോകത്തിനുമുന്നിൽ പുതിയ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ആഗോള തിരിച്ചറിയലിനൊപ്പം, നിക്ഷേപകരുടെയും സംരംഭകരുടെയും വിശ്വസ്ത ലക്ഷ്യസ്ഥാനമായും കേരളം ഉയർന്നുവരുന്നു.കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവുംകഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: വികസനത്തിന്റെ ദശാബ്ദംകേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾകഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.കൂടുതൽ വിവരങ്ങൾ
ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദംയാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.കൂടുതൽ വിവരങ്ങൾ
ഊർജ്ജസ്വയംപര്യാപ്തതയിലേക്കുള്ള ഒരു ദശകംപവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത, ഊർജ്ജസ്വയംപര്യാപ്തതയിലേയ്ക്കുള്ള യാത്രയുടെ ഒരു ദശകമാണ് കടന്നുപോയത്. ജലവൈദ്യുതപദ്ധതികളെ പുനരുജ്ജീവിപ്പിച്ചും പുതിയ പദ്ധതികൾ നടപ്പാക്കിയും അധികവൈദ്യുതി ഉൽപാദനമെന്ന നേട്ടം കരസ്ഥമാക്കി.കൂടുതൽ വിവരങ്ങൾ
പുരാവസ്തു സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദംവേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾസംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.കൂടുതൽ വിവരങ്ങൾ