കേരള ആരോഗ്യരംഗം- സമഗ്ര പരിചരണത്തിന്റെ കരുത്തുറ്റ മാതൃക

 

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു. അടിസ്ഥാനാരോഗ്യ സംവിധാനങ്ങളെ ജനകീയമാക്കിയും അത്യാധുനിക ചികിത്സാസൗകര്യങ്ങളെ സർക്കാർ മേഖലയിലേക്ക് എത്തിച്ചും ആരോഗ്യസുരക്ഷയെ ഒരു അവകാശമായി മാറ്റിയ കാലഘട്ടത്തിന്റെ നേട്ടങ്ങളാണ് താഴെപ്പറയുന്നത്.


മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്

കേരളത്തിലെ ശിശുമരണ നിരക്ക് 5 ആണ്. ഇത് യു.എസ്.-നേക്കാളും കുറവാണ്. ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനവുമാണ് കേരളം. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയും പീഡിയാട്രിക്സിൽ റോബോട്ടിക് സർജറിയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി കേരളം ചരിത്രം സൃഷ്ടിച്ചു.

കേരളത്തിലെ ശിശുമരണ നിരക്ക് 5 ആണ്. ഇത് യു.എസ്.-നേക്കാളും കുറവാണ്. ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനവുമാണ് കേരളം. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയും പീഡിയാട്രിക്സിൽ റോബോട്ടിക് സർജറിയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി കേരളം ചരിത്രം സൃഷ്ടിച്ചു.


സൗജന്യ ചികിത്സയിലും ജനകീയാരോഗ്യ വിപുലീകരണത്തിലും കേരളം മുന്നിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി 24.78 ലക്ഷം പേർക്ക് ആകെ 8425 കോടിയുടെ സൗജന്യ ചികിത്സ നൽകി. ഹൃദ്യം പദ്ധതിയിലൂടെ 8700-ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നൽകി. നാലുവർഷത്തിനിടെ കെ.എം.എസ്.സി.എൽ. വഴി 3,300 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നുകളും നൽകി.

5415 ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചു. 750 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 1000-ലധികം സ്ഥാപനങ്ങൾ ഇ-ഹെൽത്ത് സംവിധാനത്തിലായി. രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക് 5416 ജനകീയാരോഗ്യകേന്ദ്രങ്ങളിൽ ആരംഭിച്ചു. ഇ-സഞ്ജീവനി സേവനം ശക്തിപ്പെടുത്തി. സ്പെഷ്യാലിറ്റി സേവനങ്ങളും അനുവദിച്ചു.


ആരോഗ്യഭരണവും പൊതുജനാരോഗ്യ സംവിധാനവും കൂടുതൽ ശക്തമായി

ആരോഗ്യമേഖലയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് (2016–21) 8076 തസ്തികകളും, ഈ സർക്കാരിന്റെ കാലത്ത് (2021–26) 2577 തസ്തികകളും ഉൾപ്പെടെ 10653 തസ്തികകൾ സൃഷ്ടിച്ചു.

അപൂർവരോഗ ചികിത്സാരംഗത്തെ നിർണായക ചുവടുവയ്പ്പായി കെയർ പദ്ധതി നടപ്പിലാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം, നിർണയ ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ്‌വർക്ക് എന്നിവ യാഥാർത്ഥ്യമാക്കി. പകർച്ചവ്യാധി-പകർച്ചേതരവ്യാധി പ്രതിരോധത്തിന് കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (കേരള സി.ഡി.സി) സ്ഥാപിച്ചു. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു.

വിളർച്ചമുക്ത കേരളത്തിനായി വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിൻ നടപ്പിലാക്കി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത് ആരംഭിച്ചു. ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനവും കേരളമാണ്.


എല്ലാ ജില്ലകളിലും മെഡിക്കൽ, നഴ്സിങ് വിദ്യാഭ്യാസത്തിന്റെ വ്യാപനം

 

എല്ലാ ജില്ലകളിലും മെഡിക്കൽ, നഴ്സിങ് കോളേജുകൾ

• ഈ സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്സിങ് കോളേജും യാഥാർത്ഥ്യമായി.
• ഈ കാലയളവിൽ നാല് മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭ്യമായത്: പത്തനംതിട്ട (കോന്നി), ഇടുക്കി, വയനാട്, കാസർഗോഡ്.
• ഇതോടെ 300 എം.ബി.ബി.എസ് സീറ്റുകളാണ് സർക്കാർ ഫീസിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ലഭ്യമാക്കിയത്. സ്വകാര്യമേഖലയിൽ ആകെ 400 എം.ബി.ബി.എസ് സീറ്റുകൾ വർധിപ്പിക്കാനും സാധിച്ചു.
• ഏറ്റവും കൂടുതൽ പി.ജി സീറ്റുകൾ (129) വർധിപ്പിച്ചു.
• കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, മഞ്ചേരി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം അനക്‌സ് എന്നിവ ഉൾപ്പെടെ സർക്കാർ, സർക്കാർ അനുബന്ധ 21 നഴ്സിങ് കോളേജുകൾ ആരംഭിച്ചു.
• മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം സെന്റർ ഓഫ് എക്സലൻസായി മാറി; രാജ്യത്തെ എട്ട് ആശുപത്രികളിലൊന്നെന്ന അപൂർവ നേട്ടം.
• എസ്.എ.ടി. ആശുപത്രി സെന്റർ ഓഫ് എക്സലൻസായി; രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നെന്ന നേട്ടം.
• തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിനെ (സി.ഡി.സി) ന്യൂറോഡെവലപ്മെന്റൽ ഡിസോർഡർ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി ഉയർത്തുന്നു.
• സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 1060 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ വർധിപ്പിച്ചു.
• ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ ഡി.എം. ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സ്, എമർജൻസി മെഡിസിൻ, പൾമണോളജി, പീഡിയാട്രിക് നെഫ്രോളജി ഡിപ്പാർട്ട്മെന്റുകളിൽ പുതിയ പി.ജി. കോഴ്സുകൾ ആരംഭിച്ചു.
• ബി.എസ്.സി. മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ കോഴ്സുകൾ ആരംഭിച്ചു.


പുതിയ ചികിത്സാ വിഭാഗങ്ങളും സൂപ്പർ സ്പെഷ്യാലിറ്റി വികസനവും

 

പുതിയ ചികിത്സാവിഭാഗങ്ങൾ

• ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചു.
• വയനാട് മെഡിക്കൽ കോളേജിൽ സിക്കിൾ സെൽ രോഗിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
• രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു.
• തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടുകൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു.
• മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. തിരുവനന്തപുരത്ത് വിജയകരമായി നടപ്പിലാക്കിയതിനെ തുടർന്ന് അഞ്ച് മെഡിക്കൽ കോളേജുകളിൽ കൂടി പദ്ധതി നടപ്പിലാക്കി വരുന്നു.
• കിഫ്ബി ഫണ്ടിൽ ആരോഗ്യ മേഖലയിൽ 10,000 കോടി ചെലവിട്ടതിൽ 3700 കോടിയിലധികം മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ചു.
• ആദ്യമായി ദേശീയ റാങ്കിങ് പട്ടികയിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉൾപ്പെട്ടു.
• ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ചു.
• സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്ട്രോ, ഫീറ്റൽ മെഡിസിൻ വിഭാഗങ്ങൾ ആരംഭിച്ചു.
• മഞ്ചേരിയിലും കൊല്ലത്തും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിച്ചു.
• കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു.


സാന്ത്വനപരിചരണത്തിൽ ലോകം അംഗീകരിച്ച മാതൃക

 

സാന്ത്വനപരിചരണം: വിജയകരമായ മാതൃക; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

• സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയും ‘കേരള കെയർ’ പാലിയേറ്റീവ് ശൃംഖലയും നടപ്പിലാക്കി.
• സർക്കാർ മേഖലയിലും സന്നദ്ധ മേഖലയിലും പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പാലിയേറ്റീവ് കെയർ ഗ്രിഡ് സംവിധാനം നടപ്പിലാക്കി വരുന്നു.


ആദിവാസി മേഖലകളിലേക്കുള്ള പ്രത്യേക ആരോഗ്യ കരുതൽ

 

ആദിവാസി മേഖലയ്ക്ക് കരുതൽ

• ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാർ എന്നീ ആശുപത്രികളിൽ എട്ട് വീതം തസ്തികകൾ അനുവദിച്ച് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.
• കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയാക്കി.
• അട്ടപ്പാടിക്കായി സ്പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കി.
• ‘പെൻട്രികകൂട്ട’ എന്ന പേരിൽ ഓരോ അങ്കണവാടിയുടെയും കീഴിൽ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ചു.
• അട്ടപ്പാടിയിൽ 28 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചു.
• കോട്ടത്തറ ആശുപത്രിയിൽ ലെവൽ 3 ആംബുലൻസ്, 16 സ്ലൈസ് സി.ടി. സ്കാനിങ് മെഷീൻ, ആദ്യ സ്തനാർബുദ ശസ്ത്രക്രിയ എന്നിവ നടപ്പിലാക്കി.
• സിക്കിൾ സെൽ രോഗികൾക്ക് 108 ആംബുലൻസ് സേവനം ലഭ്യമാക്കി.


അർബുദ ചികിത്സയിൽ കരുത്തുറ്റ പിന്തുണ

അർബുദ ചികിത്സയിൽ താങ്ങായി

• കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ് കൗണ്ടറുകൾ ആരംഭിച്ചു.
• കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ വഴി ക്യാൻസറിന് സൗജന്യ ചികിത്സ നൽകി.
• കഴിഞ്ഞ നാല് വർഷങ്ങളിലായി 1,400 കോടി രൂപയുടെ ക്യാൻസർ സൗജന്യ ചികിത്സ നൽകി.
• 25 ആശുപത്രികളിൽ കൂടി കാൻസർ ചികിത്സാ സൗകര്യം വ്യാപിപ്പിച്ചു.
• മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തി.
• ആർ.സി.സിയിൽ സർക്കാർ മേഖലയിലെ ആദ്യ ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു.
• ആർ.സി.സിയിലും എം.സി.സിയിലും ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങൾ ആരംഭിച്ചു.
• “ആരോഗ്യം ആനന്ദം – അകറ്റാം അർബുദം” ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ നടപ്പിലാക്കി; ഇതുവരെ 21.69 ലക്ഷം പേരെ സ്ക്രീനിങിന് വിധേയമാക്കി.


ആയുഷ് മേഖലയിലെ വൻ മുന്നേറ്റം

 

ആയുഷ് മേഖലയിലെ വൻ മുന്നേറ്റം

• 1500ലധികം കോടി രൂപയുടെ വികസനം നടന്നു.
• കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ആദ്യഘട്ടം യാഥാർഥ്യത്തിലേക്ക് കടന്നു.
• ആയുർവേദ ചികിത്സാരംഗത്ത് 116 തസ്തികകൾ സൃഷ്ടിച്ചു.
• ഹോമിയോപ്പതി വകുപ്പിൽ 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു.
• 700 ആയുഷ് ഹെൽത്ത് & വെൽനെസ് കേന്ദ്രങ്ങളിലായി യോഗ ഇൻസ്ട്രക്ടർമാരും ജി.എൻ.എം. മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരും ഉൾപ്പെടെ 1400 പേരെ നിയമിച്ചു.


വനിതാ ശാക്തീകരണവും ശിശുസൗഹൃദ ഇടപെടലുകളും

 

വനിതാ ശാക്തീകരണം, ശിശുസൗഹൃദം

നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിനും കുട്ടികളെ സാമൂഹിക ക്രമവുമായി പുനഃസംയോജിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അഭിനന്ദിച്ചു.

• കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ രംഗത്തെത്തി.
• സംസ്ഥാന വനിത വികസന കോർപ്പറേഷൻ വഴി 5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചു.
• സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയോഗിച്ചു. പരാതികൾക്കും റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
• ഭൂരിപക്ഷ ജില്ലകളിലും വനിത വികസന കോർപ്പറേഷൻ ഹോസ്റ്റലുകൾ ആരംഭിച്ചു.
• സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുൾപ്പെട്ട അതിജീവിതരായ കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ബ്രാൻഡുചെയ്തു; കാക്കനാട് വിപണനകേന്ദ്രം ആരംഭിച്ചു.
• പോക്സോ അതിജീവിതർക്കായി മോഡൽ എസ്.ഒ.എസ്. ഹോമുകൾ സ്ഥാപിച്ചു.
• പുതിയ നിർഭയ പോളിസി കൊണ്ടുവന്നു.
• ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി വനമിത്ര വനിതാശാക്തീകരണ പദ്ധതി നടപ്പാക്കി.
• തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പരാതി ഓൺലൈനായി നൽകാൻ ആദ്യ പോഷ് കംപ്ലയൻസ് പോർട്ടൽ ആരംഭിച്ചു.

കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ

തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസസൗകര്യം ഒരുക്കുന്നതിനായി എറണാകുളം (കാക്കനാട്), മലപ്പുറം (പെരിന്തൽമണ്ണ), പാലക്കാട് (നൂറണി), പത്തനംതിട്ട (കണ്ണങ്കര) എന്നിവിടങ്ങളിലായി നാല് ഹോസ്റ്റലുകൾ ആരംഭിച്ചു. ഷീ പാഡ് പദ്ധതിയിലൂടെ 2500-ൽ പരം സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 6 ലക്ഷത്തിലധികം വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിച്ചു. വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ എസ്കലേറ എക്സ്പോ പ്രദർശന-വിപണന മേളകൾ സംഘടിപ്പിച്ചു. 250ഓളം സംരംഭകർക്ക് പ്രയോജനം ലഭിച്ചു.


ജില്ലാതല ആശുപത്രികളിലേക്കും അത്യാധുനിക ചികിത്സ

 

സങ്കീർണ്ണ ശസ്ത്രക്രിയകൾ ജില്ലാ ആശുപത്രികളിലും

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചതും ഇവിടെയാണ്.

സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 12 ജില്ലകളിൽ യാഥാർത്ഥ്യമാക്കി. ആരോഗ്യമേഖല നിർമ്മിത ബുദ്ധിയിലേക്കു മാറുന്നതിന്റെ ഭാഗമായി സ്‌ട്രോക്ക് ബാധിതർക്ക് ജിഗൈറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറി. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം ഈ സൗകര്യം ലഭ്യമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രമായി.

എല്ലാ താലൂക്ക് ആശുപത്രികളിലും ഡെന്റൽ യൂണിറ്റും അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനവും നിലവിലായി. കാസർഗോഡ്, വയനാട് ജില്ലകളിലും അടിമാലി താലൂക്ക് ആശുപത്രി, ഇടുക്കി ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചു. രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 14 ജില്ലകളിലും ആരംഭിച്ചു.


സ്മാർട്ട് അങ്കണവാടികളും ബാല്യകാല സംരക്ഷണവും

 

സ്മാർട്ടായി അങ്കണവാടികൾ

സംസ്ഥാനത്ത് 123 സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമാക്കി. അങ്കണവാടികളിൽ പോഷകസമ്പുഷ്ടമായ മാതൃകാ ഭക്ഷണ മെനുവും നടപ്പിലാക്കി. മുട്ടബിരിയാണി, വെജിറ്റബിൾ പുലാവ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച വിലയിരുത്താൻ കുഞ്ഞൂസ് കാർഡ് പുറത്തിറക്കി. സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെൻഡർ ഓഡിറ്റ് നടത്തി. തൊഴിലിടങ്ങളിൽ ശിശുപരിപാലനത്തിന് ക്രെഷ് പദ്ധതി നടപ്പിലാക്കി. ബാല്യകാലത്തിൽതന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്താൻ ധീര പദ്ധതി നടപ്പിലാക്കി.


 

ആരോഗ്യപരിരക്ഷയെ ജനങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടുവരികയും അതേസമയം സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സർക്കാർ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത ഇരട്ട ലക്ഷ്യത്തോടെ കേരളം മുന്നേറിയ ഈ കാലഘട്ടം ആരോഗ്യരംഗത്ത് ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചു. മാതൃ-ശിശു ആരോഗ്യത്തിൽ നിന്ന് കാൻസർ പരിചരണത്തേക്കും, ആദിവാസി ആരോഗ്യ ഇടപെടലുകളിൽ നിന്ന് വനിതാ ശാക്തീകരണത്തിലേക്കും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിച്ചുനിൽക്കുന്ന ഈ നേട്ടങ്ങൾ ഒരു സമഗ്ര ക്ഷേമസംസ്ഥാനത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്. ജനകീയത, സാങ്കേതിക നവീകരണം, സാമൂഹിക നീതി, ലഭ്യത എന്നിവയെ ആരോഗ്യഭരണത്തിന്റെ കേന്ദ്രത്തിൽ സ്ഥാപിച്ച കേരളം, “എല്ലാവർക്കും ആരോഗ്യം” എന്ന ലക്ഷ്യത്തിലേക്കുള്ള ആത്മവിശ്വാസമുള്ള യാത്ര തുടരുകയാണ്.

അനുബന്ധ ലേഖനങ്ങൾ

പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദം
യാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ