കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്

കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഈ മുന്നേറ്റങ്ങൾക്ക് അംഗീകാരമായി 2026–27 സാമ്പത്തിക വർഷത്തെ ബജറ്റിൽ കായികമേഖലയ്ക്കായി 350 കോടി രൂപ അനുവദിച്ചത് സർവകാല റെക്കോർഡായി മാറി.

 

മതനിരപേക്ഷവും ജനാധിപത്യപരവുമായ സമൂഹമായി കേരളം രാജ്യത്തിനാകെ മാതൃകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഗീയ സംഘർഷം പോലും ഉണ്ടായിട്ടില്ലെന്നത് കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും തെളിവാണ്. വിദ്യാഭ്യാസത്തിലും സാമൂഹികവികസനത്തിലും ന്യൂനപക്ഷങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുള്ള സംസ്ഥാനമായ കേരളത്തിൽ, അവരുടെ ഉന്നമനത്തിനായി സർക്കാർ വിവിധ പദ്ധതികളും പരിപാടികളും തുടർച്ചയായി നടപ്പാക്കി വരുന്നു.

 

5000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം

100 സ്കൂളുകളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും ഒരുക്കി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സവിശേഷപദ്ധതി പ്രകാരം 100 കളിക്കളം പൂർത്തിയാവുകയാണ്. ആദ്യത്തെ ജില്ലാ കായികസമുച്ചയം ഐ.എം.വിജയന്റെ പേരിൽ തൃശ്ശൂരിൽ നിർമ്മിച്ചു. കായികഭവൻ ആസ്ഥാന മന്ദിരം നിർമ്മാണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

 

പുതിയ കാലം – പുതിയ സ്പോർട്സ്

2023-ൽ നിലവിൽ വന്ന കായികനയം, നമ്മുടെ കായികമേഖലയെ പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു നയിക്കാൻ കഴിയുന്ന നിർദേശങ്ങൾ കൊണ്ട് സമ്പന്നമാണ്. രാജ്യത്ത് ആദ്യമായി തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചു.

 

ലോവർ പ്രൈമറി തൊട്ട് കളിയറിയാം... കളിക്കാം

വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക സിലബസ് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും.

അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിനുള്ള ഗോൾ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി ഒരുലക്ഷം പേർക്ക് പരിശീലനം നൽകി. വിദഗ്ധ പരിശീലനത്തിനായി 140 നിയോജക മണ്ഡലങ്ങളിൽ ഓരോ കേന്ദ്രം തുടങ്ങി.

 

സ്പോർട്സ് സ്‌കൂളുകൾക്ക് പുതുജീവൻ

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ജി വി രാജ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ സ്പോർട്സ് സ്കൂളുകൾ കായികവകുപ്പ് ഏറ്റെടുത്തു. ജി വി രാജ സ്പോർട്സ് സ്കൂളിൽ 35 കോടി രൂപയുടെയും കണ്ണൂരിൽ 10 കോടിയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജി വി രാജ, കണ്ണൂർ സ്പോർട്സ് സ്കൂളുകളിൽ പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

 

സ്പോർട്സ് സ്കൂൾ പ്രവേശനം 6-ാം ക്ലാസ് മുതലാക്കി. നേരത്തേ ഇത് 8-ാം ക്ലാസിലായിരുന്നു. തൃശൂരിലെ കുന്നംകുളത്ത് സ്പോർട്സ് ഡിവിഷൻ ആരംഭിച്ചു. ഫുട്ബോൾ കോർട്ടും എട്ട് വരി സിന്തറ്റിക് ട്രാക്കും പരിശീലന മൈതാനവും ക്രിക്കറ്റ് പിച്ചും ഒരുക്കി.4.5 കോടി രൂപ ചെലവിൽ ആധുനിക ഹോസ്റ്റൽ, മെസ് സംവിധാനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ സ്പോർട്സ് സ്കൂളാക്കി.

 

കായിക സമ്പദ് വ്യവസ്ഥയ്ക്ക് രാജ്യത്ത് ആദ്യം

കായിക സമ്പദ്വ്യവസ്ഥയുടെ വികസനത്തിന്റെ ഭാഗമായി ഫുട്ബോൾ, ക്രിക്കറ്റ് ലീഗുകൾ സർക്കാർ പിന്തുണയോടെ ആരംഭിച്ചു. രാജ്യത്ത് ആദ്യമായി കോളേജ് സ്പോർട്സ് ലീഗിന് തുടക്കമിട്ടു. ക്യൂബ, നെതർലൻഡ്സ്, ഇറ്റലി, ഓസ്ട്രേലിയ, സ്പെയിൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് കായികപരിശീലന പദ്ധതികൾ നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായി അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘടിപ്പിച്ചു. 5050 കോടിയുടെ നിക്ഷേപത്തിന് ഉച്ചകോടിയിൽ ധാരണയായി.

 

അടിമുടി ഹൈടെക്ക്

കായികരംഗത്തെ വ്യാജ സർട്ടിഫിക്കറ്റ് തടയാൻ ഇ-സർട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കി. ഇതിനെ അനുകരിച്ച് കേന്ദ്ര സർക്കാർ കായിക ഇ-സർട്ടിഫിക്കറ്റ് സംവിധാനം കൊണ്ടുവന്നു. സ്പോർട്സ് സ്കൂൾ സെലക്ഷനിൽ ബയോമെക്കാനിക്സ് അടക്കമുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ധാരണയായി. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ കൂടുതൽ ഉപകരണങ്ങൾ ഒരുക്കി പ്രവർത്തനം വിപുലമാക്കി.

 

മത്സരങ്ങൾ വൻവിജയം

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ, കേരള മാരത്തൺ, ബീച്ച് ഗെയിംസ്, ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ, ഫെഡറേഷൻ കപ്പ് ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, രണ്ട് ഇന്ത്യ ഗ്രാൻ പ്രി അത്ലറ്റിക് ചാമ്പ്യൻഷിപ്പുകൾ, ദേശീയ ജമ്പ്‌സ് ചാമ്പ്യൻഷിപ്പ്, ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് എന്നിവ കേരളത്തിൽ നടന്നു.

 

മികച്ച അണ്ടർ 17 ടീമുകളെ പങ്കെടുപ്പിച്ച് സി എം ഗോൾഡ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഇന്ത്യ ആദ്യമായി വേദിയായ ഏഷ്യൻ മൗണ്ടൻ ബൈക്കിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ ഇരുപതോളം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടന്നു. ക്യൂബയുമായുള്ള കായിക സഹകരണത്തിന്റെ ഭാഗമായി ചെ ഗുവേരയുടെ പേരിൽ രാജ്യാന്തര ചെസ് മത്സരം സംഘടിപ്പിച്ചു. 

 

കായികനേട്ടങ്ങളുടെ 10 വർഷം

• 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം

• നാല് ജില്ലാ സ്റ്റേഡിയങ്ങൾ പൂർത്തിയായി

• ആറ് ജില്ലകളിൽ നിർമ്മാണം പുരോഗമിക്കുന്നു

• മുൻസിപ്പൽ, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ 26 കായികസമുച്ചയങ്ങൾ

• സംസ്ഥാനത്താകെ 300 ഓളം കളിക്കളങ്ങൾ

• 2016 ൽ രണ്ട് സിന്തറ്റിക് ട്രാക്ക് – 2025 ൽ 24

 

സാമൂഹിക ആരോഗ്യം പ്രധാനമാണ്

• വിവിധ ജില്ലകളിലായി 25 ഹൈടെക് ഫിറ്റ്നസ് സെന്ററുകൾ (അഞ്ച് നിർമാണത്തിൽ) 

• സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിൽ ഓപ്പൺ ജിം

• കുടുംബശ്രീ അംഗങ്ങൾക്ക് കരാട്ടെ പരിശീലനം – ധീരം പദ്ധതി

• എറണാകുളത്തും കണ്ണൂരിലും വനിതാ ഫുട്ബോൾ അക്കാദമികൾ

• സ്കൂൾ കുട്ടികൾക്ക് ഹെൽത്തികിഡ്സ് പദ്ധതി

 

കളിക്കളത്തിലെ മിടുക്കർക്കു ഭാവി ഭദ്രം

• സ്പോർട്സ് ക്വാട്ട നിയമനത്തിൽ സർവകാല റെക്കോർഡ് – 961 കായികതാരങ്ങൾക്ക് നിയമനം 

• അന്താരാഷ്ട്ര, ദേശീയ മെഡൽ ജേതാക്കൾക്ക് വൻതുക പാരിതോഷികം

• അവശ കായികതാര പെൻഷൻ 2000 രൂപയാക്കി

• പെൻഷൻ അർഹതയ്ക്കുള്ള വരുമാനപരിധി ഒരുലക്ഷമാക്കി

• പുതുതായി 50 പേർക്കു കൂടി സർക്കസ് പെൻഷൻ

 

കായിക മികവിലും രാജ്യത്ത് ഒന്നാമത്

• രാജ്യത്ത് ആദ്യമായി കായിക സമ്പദ്വ്യവസ്ഥ വികസനം ആരംഭിച്ചു 

• രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിച്ചു

• രാജ്യത്ത് ആദ്യമായി തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ രൂപീകരിച്ചു

• രാജ്യത്ത് ആദ്യമായി കോളേജ് സ്പോർട്സ് ലീഗിന് തുടക്കമിട്ടു

 

കായികരംഗം ഭിന്നശേഷി സൗഹൃദം

• സംസ്ഥാനത്തെ ആദ്യ ഭിന്നശേഷിസൗഹൃദ സ്റ്റേഡിയം ഒറ്റപ്പാലത്ത് 10 കോടി രൂപ ചെലവിൽ നിർമ്മാണം തുടങ്ങി 

• പാരാ അത്ലറ്റ് കായിക അസോസിയേഷനു ആദ്യമായി സ്പോർട്സ് കൗൺസിൽ അംഗീകാരം

• അന്താരാഷ്ട്ര മെഡൽ നേടുന്ന പാരാ താരങ്ങൾക്ക് ആദ്യമായി പാരിതോഷികം നൽകി

 

ന്യൂനപക്ഷ ക്ഷേമം

സച്ചാർ കമ്മിറ്റി ശുപാർശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റി നിർദേശപ്രകാരം രൂപംകൊണ്ട ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, മദ്രസ അധ്യാപകർക്കുള്ള ക്ഷേമനിധി, സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങൾ, ന്യൂനപക്ഷ കമ്മിഷൻ, ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ എന്നിവ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയായി മാറി.

 

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ നിരവധി ശിപാർശകൾ നടപ്പാക്കി.ന്യൂനപക്ഷ യുവജനതയ്ക്കായി 24 സൗജന്യ പരിശീലനകേന്ദ്രങ്ങളും 28 ഉപകേന്ദ്രങ്ങളും ആരംഭിച്ചു.

 

• ഡോ. എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്

• മദർ തെരേസ സ്കോളർഷിപ്പ്

• മാർഗ്ഗദീപം സ്കോളർഷിപ്പ് – 1.5 ലക്ഷം കുട്ടികൾക്ക് 40 കോടി രൂപ

• ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് – 4815 വിദ്യാർത്ഥികൾക്ക് സഹായം

• ഇ ഒ മുഹമ്മദ് കോയ സ്കോളർഷിപ്പ് – 2016–25 കാലയളവിൽ 65 കോടി രൂപ

• CA, CMA, CS വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്

• വിദേശപഠനത്തിനായി പലിശസഹായ സ്കോളർഷിപ്പ് പദ്ധതി

 

ഹജ്ജ് തീർഥാടനം

കഴിഞ്ഞ രണ്ടുവർഷവും ഹജ്ജ് തീർഥാടനത്തിനായി ബജറ്റിൽ ഒരു കോടി രൂപ വീതം അനുവദിച്ചു. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് 8.2 കോടി രൂപ ചെലവിൽ വനിതാ ബ്ലോക്ക് നിർമ്മിച്ചു. കണ്ണൂർ വിമാനത്താവളത്തിനടുത്ത് പുതിയ ഹജ്ജ് ഹൗസ് നിർമ്മിക്കാൻ ഭൂമി അനുവദിക്കുകയും ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തുകയും ചെയ്തു.

 

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ

ന്യൂനപക്ഷങ്ങൾക്ക് പതിനഞ്ചിലേറെ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നു. കോർപ്പറേഷന്റെ സർക്കാർ ഗ്യാരണ്ടി 50 കോടിയിൽ നിന്ന് 150 കോടിയായി ഉയർത്തി. എല്ലാ ജില്ലകളിലും ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ റീജിയണൽ ഓഫീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

അനുബന്ധ ലേഖനങ്ങൾ

സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ