പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം

സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു. ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം സമൂഹത്തിന്റെ പ്രധാനധാരയിലേക്ക് പട്ടികവിഭാഗങ്ങളെ കൂടുതൽ ശക്തമായി കൂട്ടിക്കൊണ്ടുവരുന്നതിനാണ് ഈ ഇടപെടലുകൾ വഴിയൊരുക്കിയത്.

 

വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനവും തൊഴിലും, അടിസ്ഥാന സൗകര്യ വികസനം, സാംസ്കാരിക പൈതൃക സംരക്ഷണം, നിയമപരിരക്ഷ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളാണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകൾ ഏറ്റെടുത്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വാർഷിക ബജറ്റുകളിലായി പട്ടികജാതി വികസനത്തിന് 14,834.99 കോടി രൂപയും, പട്ടികവർഗ വികസനത്തിന് 4,279.86 കോടി രൂപയും പ്രത്യേക ഉപപദ്ധതികളിലായി വകയിരുത്തി.

 

ഭവനവും അടിസ്ഥാനസൗകര്യവും

സേഫ് പദ്ധതി

ഭവനങ്ങളുടെ പൂർത്തീകരണത്തിനും നവീകരണത്തിനുമായി ആരംഭിച്ച പദ്ധതിയാണ് സേഫ്. ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് നൽകുന്നത്. ഇതുവരെ 52,104 പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് സേഫ് ധനസഹായം അനുവദിച്ചു.

 

ലൈഫ് മിഷൻ

ലൈഫ് മിഷൻ പദ്ധതിയിൽ തിരഞ്ഞെടുത്ത 1.48 ലക്ഷം ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ചു. ഇതിൽ 1,10,930 വീടുകൾ പൂർത്തിയാക്കി. ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീടിന് 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്, അതിൽ 1 ലക്ഷം രൂപ പട്ടികജാതി വികസന വകുപ്പ് നൽകുന്നു.

 

പഠനമുറി പദ്ധതി

പട്ടികവിഭാഗ വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പഠനമുറി നിർമ്മാണ പദ്ധതിയിൽ ഒരു പഠനമുറിക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. 47,024 കുടുംബങ്ങൾക്ക് പഠനമുറികൾ അനുവദിച്ചു.

 

ഗ്രാമവികസനവും അടിസ്ഥാന സൗകര്യവും

അംബേദ്കർ ഗ്രാമവികസനം

ഇരുപത്തിയഞ്ചിലധികം കുടുംബങ്ങൾ താമസിക്കുന്ന നഗറുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഓരോ നഗരത്തിനും 1 കോടി രൂപ അനുവദിക്കുന്നു. 1246 നഗറുകളിൽ പദ്ധതി നടപ്പിലാക്കി.15 വീടുകൾ വരെയുള്ള നഗറുകളെയും ഉൾപ്പെടുത്തുന്നതിനായി 2024-25 മുതൽ “ഐശ്വര്യഗ്രാമം” എന്ന പേരിൽ പദ്ധതി പുനരാവിഷ്കരിച്ചു.

 

ആരോഗ്യവും വിദ്യാഭ്യാസവും

പാലക്കാട് മെഡിക്കൽ കോളേജ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജിൽ 72% MBBS പ്രവേശനം പട്ടികവിഭാഗം വിദ്യാർഥികൾക്ക് നൽകുന്നു.

 

500 വിദ്യാർഥികൾ പഠനം പൂർത്തിയാക്കി. 500 വിദ്യാർഥികൾ പഠനം തുടരുന്നു.

 

"ഇന്ത്യയിൽതന്നെ ആദ്യമായാണ് പട്ടികജാതി വികസന വകുപ്പ് മെഡിക്കൽ കോളേജ് നടത്തുന്നത്. കോളേജിന്റെ പ്രവർത്തനങ്ങൾക്കായി 750 കോടി രൂപ ചെലവഴിച്ചു".

 

പട്ടികവർഗ വികസന വകുപ്പിന്റെ പ്രധാന പദ്ധതികൾ

വിദ്യാവാഹിനി: യാത്രാസൗകര്യം കുറവായ വനമേഖലകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് സ്കൂളുകളിൽ എത്തിച്ചേരുന്നതിനും പഠനം തുടർക്കാനും സഹായിക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി. 2021–2025 കാലയളവിൽ 64.45 കോടി രൂപ 1,24,992 വിദ്യാർഥികൾക്ക് വാഹനസൗകര്യത്തിനായി അനുവദിച്ചു.

 

ആന പ്രതിരോധ മതിൽ: ആറളം പുനരധിവാസ മേഖലയിൽ വന്യജീവി ആക്രമണം തടയുന്നതിനായി 51 കോടി രൂപ ചെലവിൽ 10.5 കിലോമീറ്റർ നീളമുള്ള ആന പ്രതിരോധ മതിൽ നിർമ്മാണം പുരോഗമിക്കുന്നു.

 

ഇടമലക്കുടി റോഡ്: കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായി 13.70 കോടി രൂപ ചെലവിൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നു.

 

സാമൂഹ്യ പഠനമുറികൾ : പട്ടികവർഗ വിദ്യാർഥികൾക്ക് ട്യൂഷൻ സംവിധാനത്തോടുകൂടിയ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള പദ്ധതിയാണ് സാമൂഹ്യ പഠനമുറി. വിദ്യാസമ്പന്നരായ യുവതീയുവാക്കളെ പരിശീലിപ്പിച്ച് പ്രതിമാസ ഓണറേറിയത്തോടെ ട്യൂട്ടർമാരായി നിയമിച്ചു. 363 സാമൂഹ്യ പഠനമുറികൾ പ്രവർത്തിക്കുന്നു. വകുപ്പിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സ്മാർട്ട് പഠനമുറികളും ആരംഭിച്ചു.

 

ആരോഗ്യ സംരക്ഷണ പദ്ധതികൾ

ജനനി ജന്മ രക്ഷ:

പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികളുടെയും ഒരു വയസ്സു വരെയുള്ള കുട്ടികളുള്ള അമ്മമാരുടെയും ആരോഗ്യസംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് ജനനി ജന്മ രക്ഷ. ഗർഭകാലത്തിന്റെ മൂന്നാം മാസം മുതൽ കുട്ടിക്ക് ഒരു വയസ്സാകുന്നതുവരെ 18 മാസത്തേക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നു.

 

സിക്കിൾ സെൽ അനീമിയ സഹായം: പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കാണുന്ന പാരമ്പര്യ രോഗമായ സിക്കിൾ സെൽ അനീമിയ ബാധിതർക്ക് ധനസഹായം നൽകുന്നു.

2016–2021: 9.64 കോടി രൂപ (3471 ഗുണഭോക്താക്കൾ)

2021–2025: 15.26 കോടി രൂപ (12,541 ഗുണഭോക്താക്കൾ)

മുഴുവൻ പട്ടികവർഗ ജനവിഭാഗത്തെയും സ്ക്രീനിങ് നടത്തുന്നതിനുള്ള ബൃഹത് പദ്ധതി കേന്ദ്രസഹായത്തോടെ ആരംഭിച്ചു.

 

ഡിജിറ്റൽ ഗോത്രമേഖല വികസനം

Digitally Connected Tribal Areas പദ്ധതി വയനാട് ജില്ലയിലെ സാമൂഹ്യ പഠനമുറികളെ കേന്ദ്രീകരിച്ച് പട്ടികവർഗ വകുപ്പ്, C-DAC, RCC എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്നു. സാംക്രമികേതര രോഗങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട ഈ പദ്ധതിക്ക് 2024 സെപ്റ്റംബറിൽ യുഎൻ അന്താരാഷ്ട്ര അവാർഡ് ലഭിച്ചു.

 

ഭൂമി അവകാശവും പുനരധിവാസവും

ഭൂമി വിതരണം

ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് കുറഞ്ഞത് 1 ഏക്കർ മുതൽ 5 ഏക്കർ വരെ ഭൂമി നൽകുന്ന പദ്ധതിയിൽ 2016–2025 കാലയളവിൽ 8,919 ഗുണഭോക്താക്കൾക്ക് 8,573.52 ഏക്കർ ഭൂമി വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിൽ മുഴുവൻ പട്ടികവർഗ വിഭാഗക്കാർക്കും ഭൂമി വിതരണം ചെയ്തു. 

 

വനാവകാശം

വനാവകാശ നിയമപ്രകാരം:

• 3126 കുടുംബങ്ങൾക്ക് 4224.55 ഏക്കർ ഭൂമി

• 27 കുടുംബങ്ങൾക്ക് 20.98 ഏക്കർ റവന്യൂ ഭൂമി

• 718 കുടുംബങ്ങൾക്ക് 243.80 ഏക്കർ വനഭൂമി അവകാശരേഖ നൽകി.

• ലാൻഡ് ബാങ്ക് പദ്ധതിയിൽ 314 കുടുംബങ്ങൾക്ക് 62.86 ഏക്കർ ഭൂമി വാങ്ങി നൽകി.

• ആകെ 4185 കുടുംബങ്ങൾക്ക് 4552.19 ഏക്കർ ഭൂമി നൽകി.

 

പിന്നാക്ക വിഭാഗ വികസനം

വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ

OEC, OBC, KPCR സ്കോളർഷിപ്പുകൾ വഴി പ്രതിവർഷം 7 ലക്ഷം വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നു. കഴിഞ്ഞ 5 വർഷം 2693.49 കോടി രൂപ നൽകി. ഈ വർഷം 250 കോടി രൂപ അധികമായി അനുവദിച്ചു.

 

കെടാവിളക്ക് സ്കോളർഷിപ്പ്

കേന്ദ്ര സർക്കാർ നിർത്തലാക്കിയ സ്കോളർഷിപ്പ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തു. 2023 മുതൽ 39.36 കോടി രൂപ ചെലവഴിച്ച് 2,15,045 വിദ്യാർഥികൾക്ക് സഹായം നൽകി.  

 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ

കോർപ്പറേഷൻ മുഖേന ഈ കാലയളവിൽ 5,48,639 ഗുണഭോക്താക്കൾക്ക് 5912.67 കോടി രൂപ വായ്പ നൽകി. പട്ടികജാതി യുവജനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ഉയർന്ന ശമ്പളത്തോടെ ജോലി ഉറപ്പാക്കാൻ 8 നൈപുണ്യ പരിശീലന പരിപാടികൾ നടപ്പിലാക്കുന്നു.

 

ഉന്നതപഠനത്തിനുള്ള പിന്തുണ

ഉന്നതി ഓവർസീസ് സ്കോളർഷിപ്പ്

ലോകത്തിലെ മികച്ച സർവകലാശാലകളിൽ പഠിക്കാൻ 25 ലക്ഷം രൂപ വരെ ധനസഹായം. ഇതുവരെ 1104 വിദ്യാർഥികൾക്ക് വിദേശപഠന അവസരം ലഭിച്ചു.

 

TRACE പദ്ധതി

Training for Career Excellence (TRACE) പദ്ധതി പട്ടികവിഭാഗ യുവാക്കൾക്ക് തൊഴിൽ പരിചയവും തൊഴിൽ അവസരവും ഉറപ്പാക്കുന്നു. 5000 പേർ പരിശീലനം പൂർത്തിയാക്കി. 5000 പേർ പരിശീലനം തുടരുന്നു. പ്രതിമാസം 10,000 മുതൽ 18,000 രൂപ വരെ ഓണറേറിയം നൽകുന്നു.

 

WINGS പദ്ധതി

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വ്യോമയാന മേഖലയിലെ അവസരങ്ങൾ നൽകുന്നതിനുള്ള പദ്ധതി. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ Commercial Pilot Licence കോഴ്സിന് 25 ലക്ഷം രൂപ സ്കോളർഷിപ്പ്. പ്രതിവർഷം 6 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്.

 

പട്ടികവർഗക്കാർക്ക് പ്രത്യേക നിയമനം

സംസ്ഥാന സർക്കാർ നടത്തിയ Special Recruitment Drive വഴി 500 യുവാക്കൾ വനംവകുപ്പിൽ Beat Forest Officers ആയി നിയമിതരായി. ഒരേസമയം ഇത്രയധികം തദ്ദേശവാസികൾ സർക്കാർ സർവീസിൽ നിയമിതരാകുന്നത് ആദ്യമായാണ്. ഭൂമി, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമൂഹിക സുരക്ഷ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടപ്പാക്കി. അടിസ്ഥാനാവകാശങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനൊപ്പം ജീവിത നിലവാരം ഉയർത്തുകയും സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലാണ് ഈ പദ്ധതികളുടെ ലക്ഷ്യം. 

 

വികസനവും ക്ഷേമവും കൈകോർക്കുന്ന ഈ ഇടപെടലുകൾ സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന പുതിയ വികസന മാതൃകയായി മാറുകയാണ്. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളെ ശക്തിപ്പെടുത്തിയാൽ മാത്രമേ സമഗ്ര പുരോഗതി സാധ്യമാകൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സമത്വവും ഉൾക്കൊള്ളലും അധിഷ്ഠിതമായ നവകേരള നിർമ്മാണത്തിലേക്ക് ഈ പ്രവർത്തനങ്ങൾ മുന്നേറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

നവകേരളത്തിന്റെ ദശാബ്ദം- വികസന നേട്ടങ്ങളിൽ നിന്ന് വിഷൻ 2031-ലേക്ക്
കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലായി സംസ്ഥാനം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. ആ യാത്രയ്ക്ക് പുതിയ ദിശ നൽകുന്നതാണ് “നവകേരളം” എന്ന വികസനദർശനം.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ