വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും

കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകൾ, യുവസംരംഭകർ, പ്രവാസി മലയാളികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ സാമൂഹികവിഭാഗങ്ങളെ ആകർഷിക്കുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തുവാൻ സർക്കാർ സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. 

 

വികസനപാതയിൽ, ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുപ്പമുള്ള മേഖലയായി മൃഗസംരക്ഷണ, ക്ഷീരവികസന മേഖല മാറിയിരിക്കുന്നു എന്നതാണ് കഴിഞ്ഞ 10 വർഷത്തെ യഥാർത്ഥ ഭരണനേട്ടം. സ്ത്രീകൾ, യുവസംരംഭകർ, പ്രവാസി മലയാളികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ സമൂഹവിഭാഗങ്ങളെ ആകർഷിക്കുന്ന പദ്ധതികൾ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിൽ നടപ്പിലാക്കി വരുന്നു. ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തുവാൻ സർക്കാർ സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്.

 

കേരളത്തിൽ 94 ശതമാനത്തിലേറെ പശുക്കളും സങ്കരവർഗത്തിൽപ്പെടുന്നതാണ്. അവയുടെ ശരാശരി പ്രതിദിന പാലുൽപ്പാദനം 10.79 കിലോഗ്രാം ആയി ഉയർത്തുവാനും സാധിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇക്കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. പാലിന്റെ ആവശ്യകതയുടെ ഏകദേശം 80 ശതമാനത്തോളം ആഭ്യന്തരമായി ഇവിടെ ഉൽപ്പാദിപ്പിക്കുന്നു എന്നത് മറ്റൊരു കാർഷികോൽപ്പന്നത്തിനും അവകാശപ്പെടാൻ പറ്റാത്ത നേട്ടമാണ്.

 

കഴിഞ്ഞ 10 വർഷങ്ങളിൽ സംസ്ഥാന ബജറ്റ് വിഹിതമായി ആകെ 922.51 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ക്ഷീരമേഖലയിൽ നടപ്പിലാക്കിയത്. ഈ കാലയളവിൽ ഏകദേശം 44,369 കറവപശുക്കളെയും 10,906 കിടാരികളെയും പുതുതായി എത്തിക്കാൻ സാധിച്ചു. 2024–25 വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പദ്ധതിവിഹിതമായ 143 കോടി രൂപയിലധികം ചെലവഴിച്ചുകൊണ്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ഷീരമേഖലയിലെ പദ്ധതികൾ നടപ്പിലാക്കിയത്.

 

ക്ഷീരസഹകരണ സംഘങ്ങളിലൂടെയുള്ള പാൽ സംഭരണത്തിൽ ദേശീയ ശരാശരിയെക്കാൾ ഏകദേശം ഇരട്ടി വർധന രേഖപ്പെടുത്തി. 2016–17 വർഷം ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 16.27 ലക്ഷം ലിറ്റർ ആയിരുന്നത് നിലവിൽ 19 ലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്.

 

ക്ഷീരവികസനവകുപ്പിലൂടെ കർഷകർക്ക് കറവപ്പശുക്കൾ വാങ്ങുന്നതിനുള്ള സഹായം വ്യാപകമായി ലഭ്യമാക്കുന്നു. എം.എസ്.ഡി.പി. പോലുള്ള പദ്ധതികൾ വഴി 15 മുതൽ 45 ശതമാനം വരെ സബ്സിഡിയോടെ വിവിധ പശു യൂണിറ്റുകൾ നടപ്പിലാക്കുന്നു. യുവാക്കൾക്കായി ‘സ്മാർട്ട് ഡയറി ഫാം’ പദ്ധതി, ക്ഷീരശ്രീ പോർട്ടൽ വഴിയുള്ള ഓൺലൈൻ അപേക്ഷാ സംവിധാനവും നിലവിലുണ്ട്.

 

തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ‘ക്ഷീരഗ്രാമം’ പദ്ധതി വ്യവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കിവരുന്നു. മത്സ്യത്തൊഴിലാളികൾക്കും തോട്ടംതൊഴിലാളികൾക്കും ‘ക്ഷീരതീരം’, ‘ക്ഷീരലയം’ തുടങ്ങിയ പദ്ധതികൾ വഴിയും സർക്കാർ കൈത്താങ്ങാകുന്നു.

 

വനിതകൾക്കായി ഗോട്ട് ഫാമിങ് യൂണിറ്റുകളും സാറ്റലൈറ്റ് യൂണിറ്റുകളും ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെ.എൽ.ഡി.ബോർഡിന്റെ സഹകരണത്തോടെ ഗ്രാമതലത്തിൽ വേരുറപ്പിച്ചിട്ടുണ്ട്. നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ വഴി വൻകിട ആട്, പന്നി ഫാം പദ്ധതികൾക്കും സർക്കാർ അവസരമൊരുക്കുന്നു.

 

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി, ഇടിമിന്നൽ, പാമ്പുകടി തുടങ്ങിയ സാഹചര്യങ്ങൾ നേരിട്ട കർഷകർക്ക് കോടികൾ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഫാം നടത്തിപ്പിനും നവീകരണത്തിനുമായി എടുത്ത വായ്പകളുടെ പലിശ സർക്കാർ പരമാവധി അഞ്ചുവർഷം വരെ തിരിച്ചടയ്ക്കുന്നു. തീറ്റപ്പുൽ ഉൽപ്പാദനം വർധിപ്പിക്കുകയും കാലിത്തീറ്റ സബ്സിഡി ഉറപ്പാക്കുകയും ചെയ്തതും കർഷകർക്ക് വലിയ ആശ്വാസമായി.

 

കെപ്കോ വഴി കഴിഞ്ഞ അഞ്ചുവർഷം ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു. കാലിത്തീറ്റ വില നിയന്ത്രിച്ചതും ‘മഹിമ’ പോലുള്ള പ്രത്യേക തീറ്റകൾ അവതരിപ്പിച്ചതും ശ്രദ്ധേയമാണ്. പൈക്കളുടെ ജനിതകമേന്മ മെച്ചപ്പെടുത്തി പാൽ ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. പ്രീമിയം ബുൾ സെമൻ, സെക്സ് സോർട്ടഡ് ബീജാധാനം, മോഡൽ ഇൻകുബേഷൻ സെന്ററുകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവയൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ഘട്ടങ്ങളാണ്.

 

പൊതുജനാരോഗ്യരംഗത്ത് തെരുവുനായശല്യം നിയന്ത്രിക്കുന്നതിനും ജന്തുജന്യ രോഗങ്ങൾ തടയുന്നതിനും ശാസ്ത്രീയ ഇടപെടലുകൾ ശക്തമാക്കി. ‘വൺ ഹെൽത്ത് മിഷൻ’ എന്ന ആശയം സംസ്ഥാനത്ത് യാഥാർഥ്യമാക്കാൻ സർക്കാർ മുന്നിൽ തന്നെയുണ്ട്.

 

ഉറച്ച ചുവടുകൾ – മികച്ച നേട്ടങ്ങൾ

* 90% കൃത്യതയോടെ പശുക്കുട്ടികളെ മാത്രം ഉൽപ്പാദിപ്പിക്കുന്ന ലിംഗനിർണ്ണയം നടത്തിയ ബീജമാത്രകളുടെ ഉപയോഗം സാധ്യമാക്കി.

* സർക്കാർ മേഖലയിലെ ആടുവളർത്തലിന്റെ മികച്ച മാതൃകകളായി കാസർഗോഡ് ബേഡഡുക്കയിൽ ഹൈടെക് ആടുവളർത്തൽ കേന്ദ്രവും, തിരുവനന്തപുരം പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രവും (Centre of Excellence) സ്ഥാപിച്ചു.

* 20 ABC സെന്ററുകളും ഒരു പോർട്ടബിൾ ABC സെന്ററും മുഖേന തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ച് സമഗ്ര പേവിഷ പ്രതിരോധ വാക്സിനേഷൻ യജ്ഞവും തെരുവുനായകളിലെ വന്ധീകരണവും നടത്തിവരുന്നു.

മൃഗങ്ങളും പക്ഷികളും നഷ്ടപ്പെടുന്നത് മൂലം കർഷകർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ദുരന്തനിവാരണഫണ്ടിൽ നിന്നും നൽകുന്ന നഷ്ടപരിഹാരത്തുകയുടെ നിരക്ക് വർധിപ്പിച്ചു.

 

കർഷകർക്ക് നൽകിയ നഷ്ടപരിഹാരം

* പക്ഷിപ്പനി – 12.86 കോടി രൂപ

* ആഫ്രിക്കൻ പന്നിപ്പനി – 6.72 കോടി രൂപ

* ചർമ്മമുഴ രോഗബാധ – 1.2 കോടി രൂപ

 

• കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവകലാശാല ‘ത്രിവേണി’ എന്ന പുതിയ സങ്കരയിനം കോഴികളെയും ‘ചൈത്ര’ ഇനത്തിൽപ്പെട്ട താറാവുകളെയും വികസിപ്പിച്ചു. കുട്ടനാടൻ താറാവുകൾക്ക് ബ്രീഡ് രജിസ്‌ട്രേഷൻ ലഭിച്ചു.

• കെപ്കോ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ ആഭ്യന്തര മുട്ട ഉൽപ്പാദനത്തിൽ ഗണ്യമായ വർധന ഉണ്ടായി.

• കേരള ഫീഡ്സ് ലിമിറ്റഡ് ഏകദേശം 1500 സഹകരണ സംഘങ്ങൾ വഴിയും 600 സ്വകാര്യ ഡീലർമാർ വഴിയും കാലിത്തീറ്റ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നു.

• മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ 15 കോടി രൂപ മുടക്കി കൊല്ലം ജില്ലയിൽ അത്യാധുനിക മൂല്യവർധിത ഇറച്ചി ഉൽപ്പന്ന സംസ്‌കരണ പ്ലാന്റ് ആരംഭിച്ചു. വിപണനം ശക്തിപ്പെടുത്താൻ MPI Meat & Bites എന്ന പേരിൽ മോഡേൺ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളും ആരംഭിച്ചു.

• കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് കൊല്ലം ചിതറയിലും കോട്ടയം തലയോലപ്പറമ്പിലും റീജിയണൽ ലൈവ്‌സ്റ്റോക്ക് ഫെർട്ടിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ സ്ഥാപിച്ചു.

• കേരളത്തിലെ ക്ഷീര സഹകരണ മേഖലയിലുള്ള അധിക പാൽ കൈകാര്യം ചെയ്യുന്നതിനായി 10 മെട്രിക് ടൺ ശേഷിയുള്ള പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറം ജില്ലയിൽ മൂർക്കനാട്ട് സ്ഥാപിച്ചു.

 

ക്ഷീരകർഷകർക്ക് പരിരക്ഷ

• ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിൽ ഉരുക്കളുടെ മരണത്തിനും ഉൽപ്പാദന-പ്രത്യുൽപ്പാദനക്ഷമതാനഷ്ടത്തിനുമുള്ള പരിരക്ഷ നൽകുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതി (ഗോസമൃദ്ധി) നടപ്പിലാക്കി.

• ക്ഷീരകർഷകരുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഉരുക്കൾക്ക് കണ്ടിജൻസി ഫണ്ട് ധനസഹായം 12,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തി. 6000ൽ പരം കർഷകർക്ക് ധനസഹായം അനുവദിച്ചു.

• 278 തിരഞ്ഞെടുക്കപ്പെട്ട അതിദരിദ്രർക്കായി ഒരു പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കി. കുട്ടനാട്ടിലെ ചെമ്പുംപുറം, ചമ്പക്കുളം ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് Elevated & Community Cattle Shed പദ്ധതി നടപ്പിലാക്കി.

• ക്ഷീരവികസനവകുപ്പ് മിൽക്ക്ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം (166 കോടി രൂപ ചെലവഴിച്ചു), ക്ഷീരയുവ – സ്മാർട്ട് ഡയറി ഫാം പദ്ധതി, ക്ഷീരഗ്രാമം പദ്ധതി, സംസ്ഥാനമാകെ 23 കിടാരി പാർക്കുകൾ, തോട്ടം തൊഴിലാളികൾക്കായി ക്ഷീരലയം, മത്സ്യത്തൊഴിലാളികൾക്കായി ക്ഷീരതീരം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

• ബാങ്ക് വായ്പയുടെ മുഴുവൻ പലിശയും സബ്സിഡിയായി നൽകുന്ന ബാങ്ക് ഇന്ററസ്റ്റ് സബ്വൻഷൻ സ്കീം നടപ്പിലാക്കി വരുന്നു.

അനുബന്ധ ലേഖനങ്ങൾ

പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
കേരള ആരോഗ്യരംഗം- സമഗ്ര പരിചരണത്തിന്റെ കരുത്തുറ്റ മാതൃക
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ