
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം. ഇരുപത് വർഷത്തിലധികമായി സംസ്ഥാനത്തെ വനാതിർത്തികളിൽ നിലനിന്നിരുന്ന പാരിസ്ഥിതിക സംവേദക മേഖല (ഇക്കോസെൻസിറ്റീവ് സോൺ) എന്ന ഭീഷണി ഒഴിവാക്കി. ഇതുസംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖല നിശ്ചയിക്കുമ്പോൾ ജനവാസമേഖലകളും സർക്കാർ, അർധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളും ഒഴിവാക്കാൻ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിച്ചു. സുപ്രീംകോടതിയിൽനിന്നും അനുകൂല വിധി സമ്പാദിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. "2024 മാർച്ചിൽ സംസ്ഥാനസർക്കാർ മനുഷ്യ-വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷദുരന്തം ആയി പ്രഖ്യാപിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് തടസ്സമാകുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ 1972ലെ കേന്ദ്രവന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് മുഖേന വിൽപന നടത്താൻ അനുവദിക്കുന്ന ബില്ലും പാസ്സാക്കി".
ജനവാസമേഖലകളിൽ മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ ഇല്ലായ്മ ചെയ്യുന്നതിന് പഞ്ചായത്തുകളെ അധികാരപ്പെടുത്തിയതിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇതേവരെ അയ്യായിരത്തോളം കാട്ടുപന്നികളെ കൊല്ലാനായി. 2024-25ൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂലൈ വരെ 68.69 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. കുടിശ്ശിക 95 ശതമാനം കൊടുത്തുതീർത്തു.
പാമ്പുകടിയേറ്റും കടന്നൽ/തേനീച്ച കുത്തേറ്റും മരണം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടിൽനിന്ന് നാല് ലക്ഷം രൂപയായി വർധിപ്പിച്ചു. അംഗവൈകല്യം, പരിക്ക് എന്നിവയ്ക്ക് സ്ലാബ് തിരിച്ച് നഷ്ടപരിഹാരം വർധിപ്പിച്ചു. ആശുപത്രിവാസത്തിനും നഷ്ടപരിഹാരം, വന്യജീവി ആക്രമണത്തിൽ തകർന്ന വീടുകൾക്കും, നാശനഷ്ടം വന്ന വസ്ത്രങ്ങൾക്കും വീട്ടുപകരണങ്ങൾക്കും നഷ്ടപരിഹാരം, ഉപജീവനമാർഗം നഷ്ടപ്പെട്ടാൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രതിദിന വേതനനിരക്ക്, ദുരന്തം / രക്ഷാപ്രവർത്തനത്തിൽ ഒഴിപ്പിക്കലിന് യഥാർഥത്തിൽ ചെലവായ തുക, മരണപ്പെട്ടവരുടെ അന്ത്യകർമ്മത്തിന് പ്രത്യേക ധനസഹായം തുടങ്ങിയവയും നൽകിവരുന്നു. കാട്ടുപന്നികളെ കൊല്ലുന്നതിന് 1500 രൂപ വീതവും ജഡം സംസ്കരിക്കുന്നതിന് 2000 രൂപ വീതവും നൽകുന്നു.
സൗരവേലികളും പ്രതിരോധ സംവിധാനങ്ങളും
കേരളത്തിലെ വനാതിർത്തികളിലുള്ള സോളാർ വേലികൾ സമ്പൂർണമായി സ്മാർട്ട് ഫെൻസുകളാക്കും. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 2130.89 കി.മീ സൗരോർജവേലി, 10 കി.മീ റെയിൽ ഫെൻസ്, 261.64 കി.മീ ആനപ്രതിരോധമതിൽ, 301.21 കി.മീ ആനക്കിടങ്ങ്, 1.20 കി.മീ ക്രാഷ്ഗാർഡ് വേലി, 464.42 കി.മീ സൗരോർജ തൂക്ക് വേലി, 181.42 കി.മീ കൽമതിൽ, 302.26 കി.മീ ചുറ്റുമതിൽ, 2 കി.മീ ഉരുക്ക് വേലി, 46 ചെക്ക് ഡാമുകളും നിർമ്മിച്ചു.
വന്യജീവി സംഘർഷ നിവാരണത്തിനായി 28 RRTകൾ. കൂടാതെ ഫോറസ്‌റ്റ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാറ്റലൈറ്റ് RRTകളും. ആധുനിക ആയുധങ്ങൾ വാങ്ങുന്നതിനും മികച്ച പരിശീലനങ്ങൾക്കുമായി മൂന്ന് കോടി. 26 വാഹനങ്ങൾ, 12 ബോർപമ്പ് ആക്ഷൻ തോക്കുകൾ (73 എണ്ണം), 1000 ക്യാമറ ട്രാപ്പുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കി. സർപ്പ പദ്ധതിയിലൂടെ 2024ൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ 30 ആയി കുറഞ്ഞു.
തീവ്രയജ്ഞ മിഷനുകൾ
• വന്യജീവി ആക്രമണ പ്രതിരോധത്തിനായി 10 മിഷനുകൾക്ക് രൂപംനൽകി. വന്യമൃഗങ്ങളുടെ നീക്കം മുൻകൂട്ടി അറിയുന്നതിനായി മിഷൻ റിയൽ ടൈം മോണിറ്ററിങ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടൽ ഉറപ്പ് വരുത്തുന്നതിനായി മിഷൻ പ്രൈമറി റെസ്‌പോൻസ് ടീം, ഗോത്ര സമൂഹങ്ങൾ മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകൾ ശേഖരിക്കുന്നതിന് മിഷൻ ട്രൈബൽ നോളജ്, വന്യജീവികൾക്ക് വനത്തിനുള്ളിൽ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന് 'മിഷൻ ഫുഡ്-ഫോഡർ-വാട്ടർ' എന്നിങ്ങനെ മിഷനുകൾ.
• നാടൻ കുരങ്ങുകളെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് പദ്ധതി (Mission Bonnet Macaque), കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കുന്നതിനും പഞ്ചായത്തുകൾക്ക് സഹായവും നൽകുന്നതിന് മിഷൻ വൈൽഡ് പിഗ്, പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂർണ്ണമായി ഇല്ലാതാക്കാൻ 'മിഷൻ സർപ്പ', വന്യജീവി സംഘർഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങൾക്കായി മിഷൻ നോളജ്, സൗരോർജവേലികൾ പരമാവധി പ്രവർത്തനസജ്ജമാക്കാൻ മിഷൻ സോളാർ ഫെൻസിങ്. വന്യജീവി സംഘർഷം സംബന്ധിച്ച് ജനങ്ങളിൽ അവബോധം വരുത്തുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കുന്ന മിഷൻ സെൻസിേൈറ്റസേഷൻ റ്റു പബ്ളിക് എന്നിങ്ങനെയാണ് മിഷനുകൾ.
• വനമേഖലകളിൽ പടർന്നുപിടിച്ചിട്ടുള്ള അധിനിവേശ കളസസ്യങ്ങളെ, പ്രത്യേകിച്ച് മഞ്ഞക്കൊന്നയെ, ഉന്മൂലനംചെയ്യുന്നതിനായി മിഷൻ മഞ്ഞക്കൊന്ന.
• വനാതിർത്തികളിലും വനത്തിനോട് ചേർന്ന പ്രദേശങ്ങളിലും കൃഷിയും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനുമായി മിഷൻ കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും.
• എട്ട് സർക്കിൾതല ഫയർ കൺട്രോൾ റൂമുകളും 36 ഡിവിഷൻ തല ഫയർ കൺട്രോൾ റൂമുകളും ഇവയുടെ കീഴിലായി റെയിഞ്ച്, സ്റ്റേഷൻ തലത്തിൽ ഫയർ കൺട്രോൾ റൂമുകളും സജ്ജമാക്കി. വനം വകുപ്പ് ആസ്ഥാനത്ത് മുഴുവൻ സമയ കൺട്രോൾ റൂം. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല എമർജൻസി ഓപ്പറേഷൻ സെന്ററും ഡിവിഷൻ തലത്തിൽ 36 ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകളും. വിത്തൂട്ട് - വന്യജീവികൾക്ക് ഭക്ഷണം വർധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങൾ വളർത്തുക എന്നീ ലക്ഷ്യത്തോടെ 'വിത്തൂട്ട്' പദ്ധതി.
വനാശ്രിത ഗോത്രവർഗങ്ങൾക്കായി ആശ്വാസ നടപടികൾ
• തൊഴിൽ നിയമനം: വനാശ്രിത ഗോത്രവിഭാഗത്തിൽപ്പെട്ട 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിച്ചു.
• സൃഷ്ടി സ്കോളർഷിപ്പ്: പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ആദിവാസി പെൺകുട്ടികൾക്ക് വർഷം 15,000 രൂപ സ്കോളർഷിപ്പ്.
• വനാവകാശ നിയമം: കഴിഞ്ഞ 10 വർഷത്തിനിടെ 4,477 ടൈറ്റിലുകളിലായി 2315.247 ഹെക്ടർ സ്ഥലത്തിന്മേൽ വ്യക്തിഗത കൈവശാവകാശ രേഖകൾ നൽകി.
• വനശ്രീ: മധ്യവർത്തികളുടെ ഇടപെടൽ കൂടാതെ വനവിഭവങ്ങൾ ആദിവാസി സമൂഹത്തിന് വിപണനം ചെയ്യുന്നതിനും സംസ്കരിച്ച് മൂല്യവർധനവ് നടത്തുന്നതിനും 'വനശ്രീ' വഴി വിപണനം.
• ഗോത്രഭേരി: ഗോത്രസമൂഹത്തിന്റെ പരമ്പരാഗത അറിവുകളും വിജ്ഞാനവും കൈമുതലാക്കി മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സമവായം കണ്ടെത്തുന്നതിന് കേരള വനഗവേഷണ കേന്ദ്രവുമായി ചേർന്ന് ഗോത്രഭേരി പദ്ധതി.
• നറും നൂറ്: ഇടുക്കി മറയൂർ സാൻഡൽ ഡിവിഷനിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ പരമ്പരാഗത കിഴങ്ങുകൃഷി പുനഃസ്ഥാപിക്കാൻ നറും നൂറ് പദ്ധതി.
• വനം കയ്യേറ്റം തടയൽ: പത്ത് വർഷത്തിനിടെ 79695 ജണ്ടകൾ നിർമ്മിച്ചു.
• വനത്തിനകത്തു താമസിക്കുന്ന ഗോത്രേതര സമൂഹത്തിൽപ്പെട്ടവരെ മാറ്റി താമസിപ്പിക്കുന്നതിനായി സ്വയംസന്നദ്ധ പുനരധിവാസ 'നവകിരണം' പദ്ധതി. 1092 കുടുംബങ്ങൾക്ക് 145 കോടി രൂപ നഷ്ടപരിഹാരം നൽകി. 218.8973 ഹെക്ടർ ഭൂമിയിൽനിന്നും മാറ്റി താമസിപ്പിച്ചു.
സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപന നയം : കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന് സർക്കാർ നയരേഖ പ്രഖ്യാപിച്ച് നടപടി ആരംഭിച്ചു.
• ആവാസവ്യവസ്ഥക്ക് ദോഷകരമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, മാഞ്ചിയം, മഞ്ഞക്കൊന്ന തുടങ്ങിയ വിദേശവൃക്ഷങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്ത് സ്വാഭാവികവനമായി പുനഃസ്ഥാപനം നടത്തും.
• 9040.40 ഹെക്ടർ വിസ്തൃതിയിൽ പുനഃസ്ഥാപനപ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.
• 1583.85 ഹെക്ടർ ഏകവിള തോട്ടങ്ങൾ സ്വാഭാവികവനങ്ങളാക്കി മാറ്റി.
പുതിയ മ്യൂസിയങ്ങളും ജൈവപാർക്കുകളും
• തിരുവനന്തപുരം കോട്ടൂരിൽ ലോകത്തിലെ ആദ്യത്തെ ആന നാചറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
• 336 ഏക്കർ വനഭൂമിയിൽ വ്യാപിച്ച് കിടക്കുന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തു.
• കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ നാചറൽ ഹിസ്റ്ററി ഫോറസ്റ്റ് മ്യൂസിയം നാടിന് സമർപ്പിച്ചു.
• 120 ഹെക്ടർ സ്ഥലത്ത് കോഴിക്കോട് പെരുവണ്ണാമൂഴിയിൽ ബയോളജിക്കൽ പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.
• കോഴിക്കോട് പേരാമ്പ്രയിൽ അനിമൽ ഹോസ്‌പൈസ് സെന്റർ ഒരു കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്നു.
• 327 ഇനം ചിത്രശലഭങ്ങളിൽ 266 ഇനം കണ്ടെത്തിയ ആറളം വന്യജീവി സങ്കേതത്തെ ഇന്ത്യയിലെ ആദ്യ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു.
സാമൂഹിക വനവൽക്കരണം
• വൃക്ഷസമൃദ്ധി - 82.66 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
• വിദ്യാവനം - വിദ്യാലയങ്ങളിൽ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവികവനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്ര ചെറുവനങ്ങൾ. സംസ്ഥാനത്ത് 107 വിദ്യാവനങ്ങൾ.
• നഗർവനം - നഗരപ്രദേശത്ത് 5 സെന്റ് വിസ്തീർണമുള്ള സ്ഥലം മുതൽ ഉപയോഗപ്പെടുത്തി വനങ്ങൾക്ക് സമാനമായി നഗർവനം നട്ടുവളർത്തിയെടുക്കുന്നതിന് പരമാവധി രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. 32 നഗർവനങ്ങൾ ആരംഭിച്ചു.
• നഗർവൻ-നഗർവാടിക പദ്ധതി - നഗരങ്ങളിൽ വൃക്ഷാവരണം വർധിപ്പിക്കുന്നതിന്. നാളിതുവരെ 291.61 ഹെ. ഭൂമിയിൽ 7 നഗർവനവും ഒരു നഗർവാടികയും ഉൾപ്പെടെ 21 നഗർവനങ്ങൾ തുറന്നുകൊടുത്തു.
• സ്കൂൾ നഴ്സറി യോജന - വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന്. 14 സോഷ്യൽ ഫോറസ്ട്രി വനവികസന ഏജൻസികൾക്ക് കീഴിൽ 52 സ്കൂളുകളിലായി നഴ്സറികൾ.
• ട്രീ ബാങ്കിങ് സ്കീം - കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക, സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കുക, പ്രാദേശിക വിപണിയിൽ തടിയുടെ വിതരണത്തിന് സ്വയംപര്യാപ്തത കൈവരിക്കുക എന്നതിലേക്കായി സ്വന്തം ഭൂമിയിൽ മരം നടാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്.
• കാവുകളുടെ സംരക്ഷണത്തിന് 29.25 ലക്ഷം രൂപ ധനസഹായം.