ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി. ഈ കാലയളവിൽ കേരളം സ്വീകരിച്ച സമീപനം വെറും വരവും ചെലവും നിയന്ത്രിക്കുന്നതിലൊതുങ്ങിയതല്ല; മറിച്ച് വികസനപദ്ധതികൾക്ക് തുടർച്ചയും ജനക്ഷേമപദ്ധതികൾക്ക് ശക്തിയും ഉറപ്പാക്കുന്ന സമഗ്ര ധനഭരണരീതിയായിരുന്നു.

 

തനതുവരുമാനത്തിൽ വലിയ വളർച്ച; തനതുനികുതി, നികുതിയേതര വരുമാനത്തിൽ വലിയ വളർച്ച

• തനതുനികുതി വരുമാനം 38,995 കോടി രൂപയിൽനിന്ന് 90,000 കോടി രൂപയിലേക്ക് എത്തി

• തനതുനികുതിയേതര വരുമാനം 8,425 കോടി രൂപയിൽനിന്ന് 19,000 കോടി രൂപയിലേക്ക് എത്തി

• മൊത്തം തനതുവരുമാനം 47,420 കോടി രൂപയിൽനിന്ന് ഒരു ലക്ഷം കോടി രൂപയിലേക്ക് എത്തി

• നികുതി, നികുതിയേതര സമാഹരണം ശാക്തീകരിച്ചു. നികുതിയേതര വരുമാന സമാഹരണത്തിനും പ്രാധാന്യം നൽകുന്നു. ജി.എസ്.ടി വകുപ്പ് പുനസംഘടന ഏറ്റവും മികച്ച നിലയിൽ നടത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം

• സംസ്ഥാനത്തിന്റെ കടം കുറയുന്നു

• കടം ആഭ്യന്തര ഉൽപ്പാദന അനുപാതം 2020-21 ൽ 38.47 ശതമാനമായിരുന്നത് 2024-25 ൽ 34.87 ശതമാനത്തിലേക്ക് താഴ്ന്നു

• അഞ്ചുവർഷത്തിൽ വായ്പയിൽ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ കുറവ്

• കേരളം രണ്ട് ട്രില്യൺ ബജറ്റിലേക്ക്

• വരവും ചെലവും രണ്ടുലക്ഷം കോടി രൂപയായി മാറി

• പൊതുചെലവിൽ ഗണ്യമായ ഉയർച്ച. പൊതുചെലവിൽ സർവകാല റെക്കോർഡ്

• 2011-16 ൽ വാർഷിക പൊതുചെലവ് ശരാശരി 68,028 കോടി രൂപ

• 2016-21 ൽ വാർഷിക പൊതുചെലവ് ശരാശരി 1.17 ലക്ഷം കോടി രൂപ

• 2021-2024 ൽ വാർഷിക പൊതുചെലവ് ശരാശരി 1.64 ലക്ഷം കോടി രൂപ

 

സാർവത്രിക ക്ഷേമം : ക്ഷേമപെൻഷൻ 600 രൂപയിൽനിന്ന് 2,000 രൂപയാക്കി വർധിപ്പിച്ചു

• ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34 ലക്ഷത്തിൽനിന്ന് 62 ലക്ഷമായി ഉയർന്നു

• എല്ലാ മാസവും ക്ഷേമപെൻഷൻ വിതരണം ഉറപ്പാക്കി

• സർവത്രിക സൗജന്യ ആരോഗ്യപരിരക്ഷ എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് കേരളം

• കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) 42 ലക്ഷം കുടുംബങ്ങൾ

• ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ

• കാസ്പിനായി സംസ്ഥാനം ഇതുവരെ നൽകിയത് 4,541 കോടി രൂപ. കേന്ദ്രസർക്കാർ വിഹിതം നൽകിയത് 853 കോടി രൂപ മാത്രം

• സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ മെഡിസെപ് ആരോഗ്യസുരക്ഷാ പദ്ധതി കൂടുതൽ ആകർഷകമായ നിലയിൽ ഫെബ്രുവരി 1 മുതൽ നടപ്പാവുകയാണ്

• എല്ലാവർക്കും വീട് ഉറപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് സംസ്ഥാനസർക്കാർ നൽകിയത് 5,849 കോടി രൂപ

• എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാനം നൽകിയത് 6,033 കോടി രൂപ

• കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം മാറ്റിവയ്ക്കുന്നത് 123 കോടി രൂപ. ഒമ്പതര വർഷം നൽകിയത് 13,029.72 കോടി രൂപ. രണ്ടാം പിണറായി സർക്കാർ 8,027.72 കോടി രൂപ. 2011-16ലെ സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത് 1,466 കോടി രൂപ മാത്രം

• ആശാവർക്കർമാരുടെ ഓണറേറിയം 1,000 രൂപയിൽനിന്ന് 8,000 രൂപയായി ഉയർത്തി

• അങ്കണവാടി വർക്കർമാർക്ക് വേതനം 14,000 രൂപ വരെയും ഹെൽപർമാർക്ക് വേതനം 10,000 രൂപയുമായി ഉയർത്തി

• സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികളുടെ ദിവസവേതനം 650 രൂപയായി ഉയർത്തി. 150 നുമുകളിൽ കുട്ടികളുണ്ടെങ്കിൽ 75 രൂപ കൂടി ലഭിക്കും

• പ്രീ പ്രൈമറി ടീച്ചർമാരുടെ വേതനം 13,500 രൂപ വരെയും ആയമാരുടെ വേതനം 8,500 രൂപ വരെയും ഉയർത്തി

• കുടുംബശ്രീ എ.ഡി.എസ്സുകൾക്ക് പ്രതിമാസം 1,000 രൂപ പ്രവർത്തനഗ്രാന്റ്

• റബ്ബറിന്റെ താങ്ങുവില 200 രൂപയാക്കി ഉയർത്തി

• നെല്ലിന്റെ താങ്ങുവില 30 രൂപയാക്കി ഉയർത്തി

• 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം സ്ത്രീസുരക്ഷ പെൻഷൻ

• 18-നും 30-നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷിക്കുന്ന യുവജനതയ്ക്ക് പരിശീലനത്തിന് പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ്

• വിലക്കയറ്റവിരുദ്ധ വിപണി ഇടപെടലിന് ഒമ്പതര വർഷം നൽകിയത് 7,801 കോടി രൂപ

• നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 4,951 കോടി രൂപ

• പട്ടികവിഭാഗങ്ങൾക്കുള്ള വാർഷിക പദ്ധതി അടങ്കൽ വകയിരുത്തൽ 12.7%. പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതി അടങ്കൽ 9.81%. പട്ടികവർഗ വിഭാഗത്തിന് വാർഷിക പദ്ധതി വകയിരുത്തൽ 2.87%

• കർഷകത്തൊഴിലാളികൾക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന ദിവസക്കൂലി ലഭിക്കുന്ന സംസ്ഥാനം കേരളം. പ്രതിദിനം 868.7 രൂപ. 2015 ൽ ഇത് 608.8 രൂപ. തൊഴിലാളിക്ഷേമം ഉറപ്പാക്കുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക

• കാർഷികേതര തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന കൂലി ലഭിക്കുന്ന സംസ്ഥാനം കേരളം. പ്രതിദിനം ശരാശരി 750 രൂപ. 2015നെ അപേക്ഷിച്ച് 20 ശതമാനമാണ് കൂലി വർധിച്ചത്. തൊഴിലാളികൾക്ക് മാന്യമായ വേതനവും മെച്ചപ്പെട്ട ജീവിതസാഹചര്യവും കേരളം ഒരുക്കുന്നു

• ചെറുകിട വ്യാപാര മേഖലയ്ക്ക് ആശ്വാസമേകി കുടിശ്ശിക തീർപ്പാക്കാൻ ആംനസ്റ്റി പദ്ധതികൾ

• ജി.എസ്.ടി വകുപ്പ് പുനസംഘടനയിലൂടെ വ്യാപാരിദ്രോഹ നികുതി നടപടികൾ പൂർണ്ണമായും ഒഴിവാക്കി

• കേരളബാങ്ക്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി എന്നിവ വഴി വ്യാപാരമേഖലയ്ക്ക് സഹായകമായ നിരവധി പദ്ധതികൾ

 

വളരുന്ന പൊതു ധനമേഖല

ഒരു ട്രില്യൺ ബിസിനസ് മറികടന്ന് കെ.എസ്.എഫ്.ഇ

കേരള ഫിനാൻഷ്യൽ കോർപറേഷൻ AA റേറ്റിംഗുള്ള പൊതുമേഖല സ്ഥാപനമായി വളർന്നു.

• 927 കോടി രൂപ അടച്ചുതീർത്ത മൂലധനമുള്ള കെ.എഫ്.സിക്ക് അതിൽ 500 കോടി രൂപയും ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്

• കെ.എഫ്.സി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ 3,183 പേർക്ക് 1,121 കോടി രൂപ വായ്പ നൽകി

• കെ.എഫ്.സി സ്റ്റാർട്ടപ്പ് കേരള വായ്പ പദ്ധതിയിൽ സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപ വായ്പ നൽകി

• മൈസ് ടൂറിസം പ്രോത്സാഹനത്തിന് 50 കോടി രൂപവരെ വായ്പ

• കേരള ലോട്ടറിയിൽ രണ്ടുലക്ഷത്തിലേറെ പേർക്ക് ഉപജീവനം ഉറപ്പാക്കുന്നു. കേരള ലോട്ടറിയെ സംരക്ഷിക്കാൻ ശക്തമായ സർക്കാർ ഇടപെടലുകൾ

• സർക്കാർ ജീവനക്കാർക്കായി 'ജീവൻരക്ഷ' ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം. ഒരംഗത്തിന്റെ സ്വാഭാവിക മരണത്തിന് കുടുംബത്തിന് 5 ലക്ഷം രൂപയുടെ പരിരക്ഷ

• വിവരസാങ്കേതികവിദ്യയുടെ സഹായത്തിൽ ട്രഷറികളെ ആധുനികവൽക്കരിച്ചു. 20 ട്രഷറികൾക്ക് പുതിയ കെട്ടിടം. ട്രഷറി ഡയറക്ടറേറ്റിന് സ്വന്തം ആസ്ഥാനം

 

കേരളത്തിന്റെ ധനമാനേജുമെന്റ് മെച്ചമെന്ന് കേന്ദ്ര ഏജൻസികൾ

• സാമ്പത്തിക ചിട്ടപ്പെടുത്തലിൽ കേരളം ബഹുദൂരം മുന്നിലെന്ന് ആർ.ബി.ഐയും സി & എ.ജിയും 

• ധനദൃഢീകരണത്തിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളിൽ കേരളം അഞ്ചാമത്

• കേരളത്തിന് ഇരട്ടിയിലേറെ സാമ്പത്തിക വളർച്ച

• ശരാശരി 12 ശതമാനം സാമ്പത്തിക വളർച്ച സാധിക്കുന്നു

• കേരളത്തിന്റെ അഭ്യന്തര ഉൽപ്പാദനം 2015-16 ൽ 5.26 ലക്ഷം കോടി രൂപ. 2024-25 ൽ 12.49 ലക്ഷം കോടി രൂപ

• ആളോഹരി വരുമാനം 2016 ലെ 1,66,246 രൂപയിൽനിന്ന് 2024 ൽ 3,08,338 രൂപയിലെത്തി. പത്തുവർഷത്തിൽ ഇരട്ടിയോളം വർധന

• മൂലധന ചെലവിൽ ഗണ്യമായ വർധന

 

കിഫ്ബിയിലൂടെ വളർച്ച

കിഫ്ബി വഴി 93,749 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ. 2025 സെപ്റ്റംബർ വരെ പൂർത്തിയായത് 104 പദ്ധതികൾ. ഇതിനായി ചെലവിട്ടത് 21,881 കോടി രൂപ. കിഫ്ബി പദ്ധതികൾക്കായി കിഫ്ബി ആകെ വിതരണം ചെയ്തത് 37,564 കോടി രൂപ. ആരോഗ്യം, വിദ്യാഭ്യാസം, തീരസംരക്ഷണം, ശുദ്ധജല വിതരണം, ഊർജ വിതരണ-പ്രസരണ ശൃംഖലകൾ, റോഡ്, പാലം, റെയിൽവേ മേൽപ്പാലങ്ങൾ ഉൾപ്പെടെ ഏതാണ്ട് 22-ൽ പരം മേഖലകളിൽ ഒട്ടേറെ പദ്ധതികൾ പൂർത്തീകരിച്ചു.

അനുബന്ധ ലേഖനങ്ങൾ

സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
കേരള ആരോഗ്യരംഗം- സമഗ്ര പരിചരണത്തിന്റെ കരുത്തുറ്റ മാതൃക
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദം
യാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ