നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുന്ന കേരളം: വ്യവസായ വളർച്ചയുടെ പുതിയ അധ്യായം

മികച്ച മനുഷ്യവിഭവശേഷിയും അനുകൂല കാലാവസ്ഥയും ശക്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളും കൈവശമുള്ള കേരളം ഇന്ന് ലോകത്തിനുമുന്നിൽ പുതിയ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ആഗോള തിരിച്ചറിയലിനൊപ്പം, നിക്ഷേപകരുടെയും സംരംഭകരുടെയും വിശ്വസ്ത ലക്ഷ്യസ്ഥാനമായും കേരളം ഉയർന്നുവരുന്നു. ഉത്തരവാദിത്ത നിക്ഷേപം, നവീന വ്യവസായം, സുസ്ഥിര വളർച്ച എന്നിവയെ അടിസ്ഥാനമാക്കി മുന്നേറുന്ന കേരളം, ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0യുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി സ്വയം സ്ഥാപിക്കുന്ന ഘട്ടത്തിലാണ്.

 

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം

ഒരു കാലത്ത് നിക്ഷേപ സൗഹൃദതയിൽ രാജ്യത്ത് 28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇന്ന് ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി ഉയർന്നിരിക്കുകയാണ്. തുടർച്ചയായ രണ്ടാമത് വർഷവും Ease of Doing Business Reforms വിഭാഗത്തിൽ ഒന്നാം ശ്രേണിയിൽ ഇടംനേടിയത് കേരളത്തിന്റെ ഭരണപരിഷ്കാരങ്ങളുടെയും സംരംഭക സൗഹൃദ സമീപനത്തിന്റെയും തെളിവാണ്.

 

സംരംഭകർക്ക് നിരവധി ഓഫീസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി കെ-സ്വിഫ്റ്റ് (K-SWIFT) ഏകജാലക സംവിധാനം ആരംഭിച്ചതോടെ വ്യവസായ അനുമതികൾ വേഗത്തിലാക്കാൻ സാധിച്ചു. നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ പരിഷ്കാരങ്ങൾ സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദ അന്തരീക്ഷത്തിലേക്ക് മാറ്റി.

 

കേരളത്തിന്റെ “സംരംഭകവർഷം” പദ്ധതി അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതിക്ക് ലഭിച്ച “Novel Innovation in Public Administration” അംഗീകാരം നേടി. കൂടാതെ, പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ ഇത് രാജ്യത്തെ എം.എസ്.എം.ഇ മേഖലയിലെ മികച്ച പദ്ധതികളിലൊന്നായി അംഗീകരിക്കപ്പെട്ടതും ശ്രദ്ധേയമാണ്.

 

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്

ആഗോള നിക്ഷേപകസംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വലിയ വിജയമായി. കേരളത്തിന്റെ വ്യവസായ മേഖലയിലേക്ക് വലിയ നിക്ഷേപങ്ങൾ എത്തിക്കാൻ ഈ സംഗമം നിർണായകമായി.400-ലധികം കമ്പനികളിൽ നിന്ന് 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. അത് മാത്രമല്ല, കേവലം 10 മാസത്തിനുള്ളിൽ 109 കമ്പനികൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഈ പദ്ധതികളിലൂടെ:

35,000 കോടി രൂപയുടെ നിക്ഷേപം 50,000ത്തിലധികം തൊഴിൽ അവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്.

 

സമ്മിറ്റിന് മുന്നോടിയായി:

ഇന്ത്യയിലെ ആദ്യ International Gen-AI Conclave, കേരളത്തിലെ ആദ്യ International Robotics Round Table, പത്തിലധികം Sectoral Conclaves എന്നിവ സംഘടിപ്പിച്ചു. 

 

Ease of Doing Business: കേരളത്തിന്റെ മുന്നേറ്റം

ഭരണപരിഷ്കാരങ്ങളിലൂടെ സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. കഴിഞ്ഞ വർഷം 91 ശതമാനം പരിഷ്കാരങ്ങൾ നടപ്പിലാക്കി Ease of Doing Business റീഫോംസിൽ ഒന്നാം സ്ഥാനത്ത് കേരളം എത്തി. ഈ വർഷം 99.3 ശതമാനം പരിഷ്കാരങ്ങൾ പൂർത്തിയാക്കി “Fast Mover Category”യിൽ Top Achiever സ്ഥാനവും വീണ്ടും ഉറപ്പിച്ചു.

 

സംരംഭകരോടൊപ്പം സർക്കാർ

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ₹1410 കോടി രൂപയുടെ MSME പാക്കേജ് പ്രഖ്യാപിച്ചു. സംരംഭകരുടെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കുന്നതിനായി FICCI, CII, KSSIA, ട്രേഡ് യൂണിയനുകൾ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തി. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിരവധി ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി.

 

കെ-സ്വിഫ്റ്റ് (K-SWIFT) ഏകജാലക സംവിധാനത്തിലൂടെ നിക്ഷേപാനുമതികൾ വേഗത്തിലാക്കി. ₹50 കോടി വരെ നിക്ഷേപങ്ങൾക്ക് അതിവേഗ അനുമതി നൽകുന്ന സംവിധാനം നടപ്പിലാക്കി.₹50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ദിവസത്തിനകം Composite Licence നൽകുന്ന നിയമം കൊണ്ടുവന്നു.

 

അഴിമതി ഒഴിവാക്കുന്നതിനും അനാവശ്യ പരിശോധനകൾ കുറയ്ക്കുന്നതിനുമായി കെ-സിസ് (K-CIS) പോർട്ടൽ വഴി അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച ഏകീകൃത പരിശോധന സംവിധാനം നടപ്പാക്കി.സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരമുള്ള സ്റ്റാറ്റ്യൂട്ടറി സമിതികളും രൂപീകരിച്ചു.

 

നിക്ഷേപ പ്രോത്സാഹന ബോർഡ്

₹100 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് അതിവേഗ അനുമതി നൽകുന്നതിനായി കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡ് രൂപീകരിച്ചു.

മുഖ്യമന്ത്രി — ചെയർമാൻ

വ്യവസായമന്ത്രി — കോ-ചെയർമാൻ

ബോർഡ് എടുത്ത തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പിലാകുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി ചെയർമാനായ നിരീക്ഷണ കമ്മിറ്റിയും രൂപീകരിച്ചു.

 

പൊതുമേഖലയുടെ പുനരുജ്ജീവനം

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഒരിക്കൽ നഷ്ടത്തിലായിരുന്ന 27 പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ന് ലാഭത്തിലേക്ക് തിരിച്ചെത്തി.14 പുതിയ സ്ഥാപനങ്ങൾ ലാഭത്തിലായി 7 സ്ഥാപനങ്ങൾ ലാഭം വർധിപ്പിച്ചു. 32 സ്ഥാപനങ്ങൾ വിറ്റുവരവ് വർധിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് ₹2440.14 കോടി ആയി ഉയർന്നു.

 

ഒരിക്കൽ സ്വകാര്യവൽക്കരണത്തിന് പരിഗണിച്ചിരുന്ന കെൽട്രോൺ ഇന്ന് ₹1000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മാറി. അതുപോലെ കെ.എം.എം.എൽ (KMML), കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് (KPPL) എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ച് പൊതുമേഖലയുടെ കരുത്ത് തെളിയിക്കുന്നു.

 

ഉത്തരവാദിത്ത നിക്ഷേപ നയം

രാജ്യത്ത് ആദ്യമായി ESG Policy (Environmental, Social, Governance) നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറി.

പുതിയ വ്യവസായനയത്തിൽ ഉൾപ്പെടുന്ന പ്രധാന നടപടികൾ:

•Land Lease Policy പരിഷ്കരണം

•Logistics Park Policy

•Export Policy

•ഉത്തരവാദിത്ത നിക്ഷേപ നയം 

ഇതിലൂടെ പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങളുടെ കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

 

പരമ്പരാഗത വ്യവസായങ്ങളുടെ ശക്തീകരണം

കയർ മേഖല

•₹440 കോടി വിവിധ പദ്ധതികൾക്കായി

•ഉൽപ്പാദനം വൻ വർധന

•തൊഴിലാളികൾക്ക് വരുമാനപിന്തുണ

•₹148 കോടി കയർ ജിയോടെക്സ്റ്റൈൽ വിതരണം

•ആമസോൺ, വാൾമാർട്ട്, കെ-ഷോപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വിപണനം വിപുലീകരിച്ചു.

 

കശുവണ്ടി മേഖല

• 78,182 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി

• ഫാക്ടറി നവീകരണത്തിന് ₹30 കോടി

• ചെറുകിട വ്യവസായങ്ങൾക്ക് പലിശ സബ്സിഡി

• തൊഴിലാളികളുടെ മിനിമം വേതനം 23% വർധിപ്പിച്ചു

 

കൈത്തറി മേഖല

• 37.33 ലക്ഷം കുട്ടികൾക്ക് സൗജന്യ യൂണിഫോം

• 1.32 കോടി മീറ്റർ തുണി വിതരണം

• ഇതുവരെ ₹626 കോടി ചെലവഴിച്ചു

 

തോട്ടം മേഖല

• തോട്ടം മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ്

• വകുപ്പുകൾക്കിടയിൽ ഏകോപനം

• ₹479 കോടി “കേര” കാലാവസ്ഥാ പ്രതിരോധ പദ്ധതി

 

കേരളത്തിലേക്ക് എത്തിയ വലിയ നിക്ഷേപങ്ങൾ

• ഐബിഎം, എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, യു.എസ്.ടി ഗ്ലോബൽ, ടാറ്റ എൽക്സി, അദാനി ഗ്രൂപ്പ്, ലുലു, സിന്തൈറ്റ് തുടങ്ങിയ 30-ലധികം അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്തി.

• കേരള ഹൈഡ്രജൻ വാലി പദ്ധതി — ₹18,000 കോടി നിക്ഷേപ സാധ്യത.

• ഐബിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു നഗരത്തിൽ രണ്ട് വർഷത്തിനുള്ളിൽ രണ്ട് പദ്ധതികൾ ആരംഭിച്ചത് കേരളത്തിലാണ്.

 

സംരംഭകവർഷം: സംരംഭങ്ങളുടെ വിപ്ലവം

കേരളത്തിന്റെ വ്യവസായ രംഗത്തിന് ദേശീയ-അന്തർദേശീയ അംഗീകാരം നേടിക്കൊടുത്ത പദ്ധതിയാണ് സംരംഭകവർഷം.

ഈ പദ്ധതിയിലൂടെ:

3.5 ലക്ഷം പുതിയ സംരംഭങ്ങൾ, ₹22,000 കോടി നിക്ഷേപം, 7.5 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിൽ 1 ലക്ഷത്തിലധികം വനിതാ സംരംഭകർ പങ്കാളികളായി.

 

പുതിയ കേരളം: നിക്ഷേപകരുടെ സ്വന്തം നാട്

നൂതന വ്യവസായ നയങ്ങളും സുതാര്യമായ ഭരണ സംവിധാനവും ശക്തമായ അടിസ്ഥാനസൗകര്യ വികസനവും സംരംഭക സൗഹൃദ അന്തരീക്ഷവും കേരളത്തെ ഇന്ത്യയിലെ ഏറ്റവും മുന്നേറ്റ വ്യവസായ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ്. മികച്ച ടാലന്റ് പൂളും മികച്ച കാലാവസ്ഥയും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളും ഉള്ള കേരളം ഇന്ന് ലോകത്തിനുമുന്നിൽ പുതിയ അവസരങ്ങളുടെ വാതിൽ തുറക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് നിക്ഷേപകരുടെയും സ്വന്തം നാടായി മാറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
കേരള ആരോഗ്യരംഗം- സമഗ്ര പരിചരണത്തിന്റെ കരുത്തുറ്റ മാതൃക
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ ദശാബ്ദം- വികസന നേട്ടങ്ങളിൽ നിന്ന് വിഷൻ 2031-ലേക്ക്
കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലായി സംസ്ഥാനം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. ആ യാത്രയ്ക്ക് പുതിയ ദിശ നൽകുന്നതാണ് “നവകേരളം” എന്ന വികസനദർശനം.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിയിൽ ദേശീയമാതൃക സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ, തൊഴിൽ മേഖലകൾ
  കഴിഞ്ഞ പത്ത് വർഷങ്ങൾ കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായക മുന്നേറ്റങ്ങളുടെ കാലഘട്ടമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പൊതുവിദ്യാഭ്യാസവും തൊഴിൽ മേഖലയുമെന്ന സാമൂഹിക പുരോഗതിയുടെ പ്രധാന നെടുംതൂണുകളിൽ നടപ്പിലാക്കിയ സമഗ്ര ഇടപെടലുകൾ സംസ്ഥാനത്തെ ദേശീയതലത്തിൽ തന്നെ മാതൃകയാക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വഴിവെച്ചു.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ