മൾട്ടി ഡൈമൻഷണൽ പോവർട്ടി സൂചികയിൽ മുന്നേറ്റം; ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് മാതൃകയായി കേരളംനീതി ആയോഗിന്റെ ദാരിദ്ര്യസൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI)) പ്രകാരം രാജ്യത്തേറ്റവും കുറച്ച് ദരിദ്രരുള്ള സംസ്ഥാനമായി കേരളം. ദേശീയ കുടുംബാരോഗ്യ സർവേ (NFHS) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുസ്ഥിരമായ സാമൂഹിക വികസനത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു.കൂടുതൽ വിവരങ്ങൾ
സുസ്ഥിര വികസനത്തിൽ മാതൃകയായി കേരളം: SDG സൂചികയിൽ ദേശീയ തലത്തിൽ മുന്നില്ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDG) നടപ്പിലാക്കുന്നതിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം. നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ 'SDG ഇന്ത്യ ഇൻഡക്സ്' പ്രകാരം, സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ ലക്ഷ്യങ്ങൾ സന്തുലിതമായി കൈവരിച്ചതിലൂടെയാണ് കേരളം അഭിമാനകരമായ പുരോഗതി കൈവരിച്ചത്.
ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 17 ആഗോള ലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും പ്രകടനം അളക്കുന്നത്.കൂടുതൽ വിവരങ്ങൾ
ലിംഗസമത്വം ഉറപ്പാക്കി കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസംസംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളുടെ ലിംഗാനുപാതം എത്രമാത്രം സമതുലിതമാണ് എന്ന് കാണിക്കുന്ന സൂചികയാണ് Gender Parity Index (GPI). 1.0 എന്ന സൂചിക സമത്വം സൂചിപ്പിക്കുന്നുവെങ്കിൽ, 1-ൽ കൂടുതലായാൽ പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളെക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു, 1-ൽ താഴ്ന്നാൽ ആൺകുട്ടികളുടെ പ്രവേശനം കൂടുതലാണ് എന്നതാണ് അർത്ഥം.കൂടുതൽ വിവരങ്ങൾ
ആരോഗ്യരംഗത്ത് ചരിത്ര നേട്ടം; ഏറ്റവും കുറവ് ശിശുമരണ നിരക്ക് കൈവരിച്ച് കേരളംഒരു സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും സാമൂഹിക വികസന നിലവാരവും അളക്കുന്ന പ്രധാന സൂചികയാണ് ശിശുമരണനിരക്ക് (Infant Mortality Rate – IMR). 2004 മുതൽ 2023 വരെയുള്ള സംസ്ഥാനതല കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ രംഗത്ത് കേരളം തുടർച്ചയായി രാജ്യത്തിന് മാതൃകയായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.കൂടുതൽ വിവരങ്ങൾ