സുസ്ഥിര വികസനത്തിൽ മാതൃകയായി കേരളം: SDG സൂചികയിൽ ദേശീയ തലത്തിൽ മുന്നില്‍

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDG) നടപ്പിലാക്കുന്നതിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം. നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ 'SDG ഇന്ത്യ ഇൻഡക്സ്' പ്രകാരം, സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ ലക്ഷ്യങ്ങൾ സന്തുലിതമായി കൈവരിച്ചതിലൂടെയാണ് കേരളം അഭിമാനകരമായ പുരോഗതി കൈവരിച്ചത്‌.‌

 

ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 17 ആഗോള ലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും പ്രകടനം അളക്കുന്നത്. ഈ വിവിധ മേഖലകളിലെ പ്രകടനത്തെ ക്രോഡീകരിച്ച് നൽകുന്ന മാർക്കിനെ 'കോമ്പോസിറ്റ് സ്കോർ' എന്ന് വിളിക്കുന്നു.

 

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ശരാശരി സ്കോറിനേക്കാൾ വളരെ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന സൂചികകളാണ് പല മേഖലകളിലും കേരളം കാഴ്ചവെക്കുന്നത്.  2018, 2019,2020,2023 എന്നീ വര്‍ഷങ്ങളിലെ SDG പ്രകടനം വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ഓരോ വര്‍ഷവും വ്യക്തമായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ 71 സ്‌കോര്‍ നേടുന്നതില്‍ കേരളത്തിന്റെ (79) സ്‌കോര്‍ വലിയ പങ്കുവഹിക്കുന്നു.

 

കേരളത്തിന്റെ വിജയം ഏതെങ്കിലും ഒരു മേഖലയിൽ മാത്രമായി ഒതുങ്ങുന്നതല്ല. സാമൂഹിക സുരക്ഷ (Social), സാമ്പത്തിക വളർച്ച (Economic), പരിസ്ഥിതി സംരക്ഷണം (Environmental) എന്നീ മൂന്ന് മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.  ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും, മാതൃമരണ നിരക്ക് നിയന്ത്രിക്കുന്നതിലും, ഉയർന്ന സാക്ഷരത നിലനിർത്തുന്നതിലും കേരളം കൈവരിച്ച നേട്ടം SDG സ്കോർ ഉയരാൻ പ്രധാന കാരണമായി. 

 

സാമൂഹിക വിഭാ​ഗത്തിൽ ആരോ​ഗ്യം, വിദ്യാഭ്യാസം, വിശപ്പ് രഹിത കേരളം വിഭാ​ഗങ്ങളിൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവെച്ചു. സാമ്പത്തികവും വ്യവസായവും (Economic) സ്ഥിരതയുള്ള തൊഴിൽ അവസരങ്ങൾ, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളുടെ മികവിൽ കേരളം മുന്നിലെത്തി. 

 

ശുദ്ധജലം, സാനിറ്റേഷൻ, പുനരുപയോഗ ഊർജ്ജം എന്നിവയിലെ തിളക്കമാർന്ന പ്രകടനത്തോടെ പരിസ്ഥിതി (Environmental) വിഭാ​ഗത്തിൽ കേരളം മികവ് പുലർത്തി. നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന ആർദ്രം, ലൈഫ്, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ മിഷനുകൾ SDG ലക്ഷ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങൾ മുതൽ അത്യാധുനിക അടിസ്ഥാന സൗകര്യ വികസനം വരെ നീളുന്ന സർക്കാരിന്റെ കേരള മോഡൽ 'വികസന ദർശനം' ലോകത്തിന് തന്നെ ഒരു മാതൃകയാണ്.

 

ആഗോള തലത്തിൽ ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ 2030-ഓടെ പൂർണ്ണമായും കൈവരിക്കാനുള്ള പാതയിലാണ് കേരളം. ഡേറ്റകൾ സൂചിപ്പിക്കുന്നത് പോലെ, സാമ്പത്തിക വളർച്ചയും സാമൂഹിക സുരക്ഷയും ഒരുപോലെ കൊണ്ടുപോകുന്ന കേരളത്തിന്റെ രീതി സുസ്ഥിര വികസനത്തിന് ആഗ്രഹിക്കുന്ന ഏതൊരു പ്രദേശത്തിനും പിന്തുടരാവുന്നതാണ്.

 

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) 2023: സ്കോറിൽ കേരളം ഒന്നാമത് :

അനുബന്ധ ലേഖനങ്ങൾ

മൾട്ടി ഡൈമൻഷണൽ പോവർട്ടി സൂചികയിൽ മുന്നേറ്റം; ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് മാതൃകയായി കേരളം
നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI)) പ്രകാരം രാജ്യത്തേറ്റവും കുറച്ച് ദരിദ്രരുള്ള സംസ്ഥാനമായി കേരളം. ദേശീയ കുടുംബാരോഗ്യ സർവേ (NFHS) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സുസ്ഥിരമായ സാമൂഹിക വികസനത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു.
കൂടുതൽ വിവരങ്ങൾ
ലിം​ഗസമത്വം ഉറപ്പാക്കി കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം
സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളുടെ ലിംഗാനുപാതം എത്രമാത്രം സമതുലിതമാണ് എന്ന് കാണിക്കുന്ന സൂചികയാണ് Gender Parity Index (GPI). 1.0 എന്ന സൂചിക സമത്വം സൂചിപ്പിക്കുന്നുവെങ്കിൽ, 1-ൽ കൂടുതലായാൽ പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളെക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു, 1-ൽ താഴ്ന്നാൽ ആൺകുട്ടികളുടെ പ്രവേശനം കൂടുതലാണ് എന്നതാണ് അർത്ഥം.
കൂടുതൽ വിവരങ്ങൾ
ആയുർദെെർഘ്യത്തിൽ മുന്നിൽ: ആരോഗ്യമേഖലയിൽ ഇന്ത്യയ്ക്ക് മാതൃകയായി കേരളം
കേരളത്തിന്റെ ആരോഗ്യ നിലവാരം ലോക ശ്രദ്ധയാകർഷിച്ചതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ആയുർദെെർഘ്യത്തിന്റെ പുതിയ കണക്കുകളിൽ കേരളം ഏറെ മുന്നിലാണ്.
കൂടുതൽ വിവരങ്ങൾ
മാതൃസുരക്ഷയിൽ മുന്നിൽ; ആരോഗ്യരംഗംത്ത് രാജ്യത്തിന് മാതൃകയായി കേരളം
ഒരു സമൂഹത്തിന്റെ ആരോഗ്യമാനത്തിന്റെ പ്രധാന സൂചികയാണ് മാതൃ മരണനിരക്ക്. ഗർഭകാലത്തോ പ്രസവത്തിനിടെയോ പ്രസവത്തിനു ശേഷം ഉണ്ടാകുന്ന സ്ത്രീകളുടെ മരണങ്ങളുടെ എണ്ണം ഇതിലൂടെ കണക്കാക്കപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരംഗത്ത് ചരിത്ര നേട്ടം; ഏറ്റവും കുറവ് ശിശുമരണ നിരക്ക് കൈവരിച്ച്‌ കേരളം
ഒരു സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും സാമൂഹിക വികസന നിലവാരവും അളക്കുന്ന പ്രധാന സൂചികയാണ് ശിശുമരണനിരക്ക് (Infant Mortality Rate – IMR). 2004 മുതൽ 2023 വരെയുള്ള സംസ്ഥാനതല കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ രംഗത്ത് കേരളം തുടർച്ചയായി രാജ്യത്തിന് മാതൃകയായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾ
വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കേരള മാതൃക: സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തില്‍ (GER) ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നില്‍
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഏറ്റവും പുതിയ 2024-25 വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന നിരക്കില്‍ (GER) കേരളം (93%) ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി തുടരുന്നു.
കൂടുതൽ വിവരങ്ങൾ