വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കേരള മാതൃക: സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തില്‍ (GER) ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നില്‍

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഏറ്റവും പുതിയ 2024-25 വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന നിരക്കില്‍ (GER) കേരളം (93%) ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി തുടരുന്നു. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയവും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയവുമാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്.

 

ഒരു നിശ്ചിത ക്ലാസ് തലത്തില്‍ പഠിക്കേണ്ട പ്രായത്തിലുള്ള കുട്ടികളില്‍ എത്ര ശതമാനം പേര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുണ്ട് എന്നതിന്റെ സൂചികയാണ് GER. ഈ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവാണെന്നും കുട്ടികള്‍ കൃത്യമായി ഉന്നത പഠനത്തിലേക്ക് എത്തുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.

 

2024-25 കാലഘട്ടത്തിലെ ഡേറ്റ വിശകലനം ചെയ്യുമ്പോള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ് കേരളത്തിന്റെ പ്രവേശന നിരക്ക്. സെക്കന്‍ഡറി തലത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന GER രേഖപ്പെടുത്തുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ദേശീയ ശരാശരി സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയില്‍ 66.5 ശതമാനമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിന്റേത് 93 ശതമാനമാണ്. ആണ്‍കുട്ടികളുടെയും (91.9%)പെണ്‍കുട്ടികളുടെയും (94.2%) പ്രവേശന നിരക്കില്‍ വലിയ വ്യത്യാസമില്ലാത്തത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ മികവായി കണക്കാക്കാം.

 

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ് മുറികളായി മാറിയത് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയവ കൃത്യമായി ഉറപ്പാക്കുന്നത് വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പഠനം തുടരാന്‍ സാധിക്കുന്നു. വിദ്യാഭ്യാസം കുട്ടികളുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന ബോധം കേരളത്തിലെ താഴെത്തട്ടിലുള്ള കുടുംബങ്ങളില്‍ പോലുമുണ്ട്. സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്തെ ഈ ഉയര്‍ന്ന പ്രവേശന നിരക്ക് കേരളത്തിന്റെ ഭാവി വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിന് കരുത്തേകും.

അനുബന്ധ ലേഖനങ്ങൾ

മാതൃസുരക്ഷയിൽ മുന്നിൽ; ആരോഗ്യരംഗംത്ത് രാജ്യത്തിന് മാതൃകയായി കേരളം
ഒരു സമൂഹത്തിന്റെ ആരോഗ്യമാനത്തിന്റെ പ്രധാന സൂചികയാണ് മാതൃ മരണനിരക്ക്. ഗർഭകാലത്തോ പ്രസവത്തിനിടെയോ പ്രസവത്തിനു ശേഷം ഉണ്ടാകുന്ന സ്ത്രീകളുടെ മരണങ്ങളുടെ എണ്ണം ഇതിലൂടെ കണക്കാക്കപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
സുസ്ഥിര വികസനത്തിൽ മാതൃകയായി കേരളം: SDG സൂചികയിൽ ദേശീയ തലത്തിൽ മുന്നില്‍
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDG) നടപ്പിലാക്കുന്നതിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം. നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ 'SDG ഇന്ത്യ ഇൻഡക്സ്' പ്രകാരം, സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ ലക്ഷ്യങ്ങൾ സന്തുലിതമായി കൈവരിച്ചതിലൂടെയാണ് കേരളം അഭിമാനകരമായ പുരോഗതി കൈവരിച്ചത്‌.‌   ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 17 ആഗോള ലക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും പ്രകടനം അളക്കുന്നത്.
കൂടുതൽ വിവരങ്ങൾ
മൾട്ടി ഡൈമൻഷണൽ പോവർട്ടി സൂചികയിൽ മുന്നേറ്റം; ദാരിദ്ര്യ നിർമാർജനത്തിൽ രാജ്യത്തിന് മാതൃകയായി കേരളം
നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക (മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (MPI)) പ്രകാരം രാജ്യത്തേറ്റവും കുറച്ച് ദരിദ്രരുള്ള സംസ്ഥാനമായി കേരളം. ദേശീയ കുടുംബാരോഗ്യ സർവേ (NFHS) അടിസ്ഥാനമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സുസ്ഥിരമായ സാമൂഹിക വികസനത്തിലും കേരളം മുന്നിട്ടു നിൽക്കുന്നു.
കൂടുതൽ വിവരങ്ങൾ
ആയുർദെെർഘ്യത്തിൽ മുന്നിൽ: ആരോഗ്യമേഖലയിൽ ഇന്ത്യയ്ക്ക് മാതൃകയായി കേരളം
കേരളത്തിന്റെ ആരോഗ്യ നിലവാരം ലോക ശ്രദ്ധയാകർഷിച്ചതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ആയുർദെെർഘ്യത്തിന്റെ പുതിയ കണക്കുകളിൽ കേരളം ഏറെ മുന്നിലാണ്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരംഗത്ത് ചരിത്ര നേട്ടം; ഏറ്റവും കുറവ് ശിശുമരണ നിരക്ക് കൈവരിച്ച്‌ കേരളം
ഒരു സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും സാമൂഹിക വികസന നിലവാരവും അളക്കുന്ന പ്രധാന സൂചികയാണ് ശിശുമരണനിരക്ക് (Infant Mortality Rate – IMR). 2004 മുതൽ 2023 വരെയുള്ള സംസ്ഥാനതല കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ രംഗത്ത് കേരളം തുടർച്ചയായി രാജ്യത്തിന് മാതൃകയായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ലിം​ഗസമത്വം ഉറപ്പാക്കി കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം
സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളുടെ ലിംഗാനുപാതം എത്രമാത്രം സമതുലിതമാണ് എന്ന് കാണിക്കുന്ന സൂചികയാണ് Gender Parity Index (GPI). 1.0 എന്ന സൂചിക സമത്വം സൂചിപ്പിക്കുന്നുവെങ്കിൽ, 1-ൽ കൂടുതലായാൽ പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളെക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു, 1-ൽ താഴ്ന്നാൽ ആൺകുട്ടികളുടെ പ്രവേശനം കൂടുതലാണ് എന്നതാണ് അർത്ഥം.
കൂടുതൽ വിവരങ്ങൾ