സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്

കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദവിദ്യാഭ്യാസത്തിനു പിണറായി വിജയൻ സർക്കാർ കേരളത്തിലും തുടക്കം കുറിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും വിദേശ സർവകലാശാലകളുടെ മാതൃകയിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി സമഗ്ര പാഠ്യപദ്ധതിചട്ടക്കൂട് രൂപീകരിക്കുകയും മൂല്യനിർണ്ണയ രീതികളിലും പരീക്ഷകളിലും സമൂലമാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു.

സർവകലാശാലകളിൽ പ്രവേശനം, പരീക്ഷകളുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയിൽ ഏകീകൃത കലണ്ടർ നടപ്പാക്കി. ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷാരീതികളും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ അധ്യയനരീതികളും നടപ്പിലാക്കി.

ഗ്രോസ് എൻറോൾമെന്റ് റേഷ്യോയിൽ (GER) ദേശീയതലത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കോളേജുകളുടെ എണ്ണത്തിൽ രാജ്യത്തെ പത്ത് മുൻനിര സംസ്ഥാനങ്ങളിലൊന്നായി കേരളം നിലകൊള്ളുന്നു. പുതുതായി 143 കോളേജുകൾ ആരംഭിക്കുകയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുകയും ചെയ്തു.

സർവകലാശാലാ പ്രവർത്തനങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യാ സഹായം എത്തിക്കാൻ കെ-റീപ്പ് (Kerala Resources for Education Administration & Planning – K-REA-P) പദ്ധതി നടപ്പാക്കി. നൈപുണ്യവികസനത്തിനായി ആയിരത്തിലധികം സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്റ്റ് കരിയർ ടു ക്യാമ്പസ് പദ്ധതികൾ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ Innovation & Entrepreneurship Development Centres സ്ഥാപിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി 6000 കോടി രൂപയിലധികം വിനിയോഗിച്ചു.

സർവകലാശാല പഠനവകുപ്പുകളിൽ കഴിഞ്ഞ ഒൻപത് വർഷത്തിൽ 566 അധ്യാപക നിയമനങ്ങളും 4081 അനധ്യാപക നിയമനങ്ങളും നടന്നു. സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ 441 അധ്യാപക നിയമനങ്ങളും 511 അനധ്യാപക-സാങ്കേതിക നിയമനങ്ങളും നടന്നു. പുതുതായി 103 അധ്യാപക തസ്തികകളും 60 അനധ്യാപക-സാങ്കേതിക തസ്തികകളും സൃഷ്ടിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ 224 അധ്യാപക നിയമനങ്ങളും 333 അനധ്യാപക നിയമനങ്ങളും നടന്നു.

ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റിനും പോർട്ടൽ

വിദ്യാർഥികളുടെ നവോത്ഥാനചിന്തയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പുതിയ പദ്ധതികൾ നടപ്പാക്കി.

* ഇന്നൊവേഷൻ ആശയങ്ങൾ വളർത്താൻ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം
* വിളപ്പിൽശാലയിൽ സമ്പൂർണ്ണ റിസർച്ച് പാർക്കായി ട്രെസ്റ്റ് പാർക്ക്
* വിദ്യാർഥികളെ തൊഴിൽനിപുണരാക്കുന്നതിനായി വിജ്ഞാനകേരളം – നൈപുണ്യപരിശീലന പദ്ധതി
* കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ സഹകരിച്ച് ട്വിന്നിങ് പ്രോഗ്രാമുകൾ
* സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ കൗൺസിലിലുമായി 13 മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence)
* കേരള സർവകലാശാലയിൽ ഒമ്പത് നൂതന പഠനവകുപ്പുകൾ
* നവീനമേഖലകളിൽ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി, ശ്രീശങ്കരാചാര്യ സർവകലാശാലകളിൽ അഞ്ചുവർഷ കാലാവധിയിൽ പ്രോജക്ട് മോഡ് കോഴ്സുകൾ
* പിണറായി എജ്യൂക്കേഷൻ ഹബ് നിർമ്മാണം പൂർത്തിയാകുന്നു.

സാമൂഹികക്ഷേമത്തിലെ കേരളമാതൃക

രാജ്യത്ത് ആദ്യമായി വയോജന കമ്മിഷൻ രൂപവൽക്കരിച്ച് മാതൃകയായ കേരളം സാമൂഹികക്ഷേമ രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കുകയാണ്.

ഭിന്നശേഷിക്ഷേമം

ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു.

പഠനത്തിലും തൊഴിലിലും കൂടുതൽ സംവരണം ഉറപ്പാക്കി. നിയമനത്തിന് 1992 തസ്തികകൾ കണ്ടെത്തി. ഭിന്നശേഷി വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് 5% സംവരണം നടപ്പാക്കി. കൂട്ടിരിപ്പുകാർക്കായുള്ള 'ആശ്വാസകിരണം' പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് 22700 പേർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കി.

കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസ്സുകളിൽ ഭിന്നശേഷി പരിപാലന സംവിധാനങ്ങളോടെ ഗ്രാമാന്തരങ്ങളിൽ വരെ റീഹാബിലിറ്റേഷൻ സേവനങ്ങൾ എത്തിച്ചു.

രാജ്യത്താദ്യമായി ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം NIPMR ൽ ആരംഭിച്ചു. മലയാള അക്ഷരമാലയ്ക്ക് ആദ്യമായി ആംഗ്യഭാഷാ ലിപി രൂപകല്പന ചെയ്തത് NISH ആണ്.

ഭിന്നശേഷിക്കാരുടെ സമഗ്ര അവകാശങ്ങളെ അടിസ്ഥാനമാക്കി 'State Initiative on Disability – അനുയാത്ര' പദ്ധതി നടപ്പാക്കി. എല്ലാ പൊതുവിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമാക്കുന്നതിനായി 'ബാരിയർ ഫ്രീ കേരള' സംരംഭം നടപ്പിലാക്കി.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച വ്യക്തികൾക്ക് ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന സംവിധാനം നടപ്പിലാക്കി. ഭിന്നശേഷിയുള്ള അഗതികൾക്കും അനാഥർക്കും 14 ക്ഷേമസ്ഥാപനങ്ങളിൽ പുനരധിവാസ സേവനങ്ങൾ ലഭ്യമാക്കി.

പാലക്കാട് അട്ടപ്പാടി ബ്ലോക്കിലെ മാനസികരോഗബാധിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി പുനർജ്ജനി പദ്ധതി നടപ്പാക്കി. കാസർഗോഡ് ജില്ലയിലെ മൂളിയാർ വില്ലേജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി 'സഹജീവനം സ്നേഹഗ്രാമം' ആരംഭിച്ചു.

ഭിന്നശേഷിക്കാർക്ക് സഹായോപകരണ വിതരണം കാര്യക്ഷമമാക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കി. എല്ലാ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡുകൾ നൽകി.

കേൾവി വൈകല്യം നേരത്തെ കണ്ടെത്താൻ 'കാതോരം' പദ്ധതി 14 ജില്ലാ ആശുപത്രികളിൽ ആരംഭിച്ചു. ഭിന്നശേഷി സേവനങ്ങളെക്കുറിച്ച് അറിയാൻ ടോൾഫ്രീ ഹെൽപ് ഡെസ്ക് (1800 120 1001) പ്രവർത്തിക്കുന്നു.

ഓട്ടിസം കുട്ടികൾക്കായി 'സ്‌പെക്ട്രം' പദ്ധതി വഴി എല്ലാ മെഡിക്കൽ കോളേജുകളിലും ഓട്ടിസം സെന്ററുകൾ ആരംഭിച്ചു. ആങ്കിലോസിംഗ് സ്‌പോണ്ടിലൈറ്റിസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് എന്നീ രോഗങ്ങൾ മൂലം ഉണ്ടാകാവുന്ന ഭിന്നശേഷി തടയുന്നതിനായി പ്രത്യേക പദ്ധതികളും നടപ്പാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കി. കലാപരമായി അനുഗൃഹീതരായ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകാൻ 'റിഥം' ആർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

മികവോടെ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ

ഭിന്നശേഷിക്കാർക്ക് സാമ്പത്തിക സഹായവും സ്വയംതൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നിർണായക പങ്ക് വഹിക്കുന്നു.

* കാഴ്ച – കാഴ്ചപരിമിതിയുള്ളവർക്ക് 1000 സ്മാർട്ട്ഫോണുകളും 100 ലാപ്‌ടോപ്പുകളും വിതരണം
* ശുഭയാത്ര – മുച്ചക്രവാഹനങ്ങൾ ഉൾപ്പെടെ 120 സഹായോപകരണങ്ങൾ വിതരണം
* മെറിഹോം – 241 പേർക്ക് ഭവനവായ്പ
* കഴിഞ്ഞ ഒമ്പത് വർഷത്തിൽ 150 കോടി രൂപ വായ്പകൾ അനുവദിച്ചു
* ഹസ്തദാനം പദ്ധതി – 2383 പേർക്ക് 472.70 ലക്ഷം രൂപ സ്ഥിരനിക്ഷേപം
* ബാങ്ക് ലോൺ സബ്സിഡി – സ്വയംതൊഴിലിനായി വായ്പ സബ്സിഡി
* സാഫല്യം ഭിന്നശേഷി വയോജന പരിപാലനകേന്ദ്രം – പാറശ്ശാലയിൽ
* ആശ്വാസം പദ്ധതി – 435 പേർക്ക് സാമ്പത്തിക സഹായം
* സ്വയംസഹായ സംഘങ്ങൾക്ക് ധനസഹായം – 131 സംഘങ്ങൾക്ക് 16.60 ലക്ഷം
* മുച്ചക്രവാഹന സബ്സിഡി – 174 പേർക്ക് 24.09 ലക്ഷം
* കൈവല്യ പദ്ധതി – 7449 അപേക്ഷകൾ തീർപ്പാക്കി

ട്രാൻസ്‌ജെൻഡർ ക്ഷേമം

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സമഗ്ര ക്ഷേമത്തിനായി 'മഴവില്ല്' പദ്ധതി നടപ്പാക്കി.

* ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും അഞ്ചു ലക്ഷം രൂപ വരെ ധനസഹായം
* സുരക്ഷിത താമസത്തിന് 'സുഭദ്രം' പദ്ധതി
* ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സീറ്റ് സംവരണം
* അടിയന്തിര സഹായത്തിനായി ടോൾഫ്രീ നമ്പർ 1800 425 2147
* മത്സരപ്പരീക്ഷകൾക്കും വിദ്യാഭ്യാസത്തിനും 'വർണം', 'സഫലം', 'യത്നം' പദ്ധതികൾ
* വൈജ്ഞാനിക തൊഴിൽ പദ്ധതിയായി 'പ്രൈഡ്'
* ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 'പ്രതിഭ' ധനസഹായം
* എറണാകുളത്ത് 24×7 ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ
* വിവാഹിതരായ ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ധനസഹായം
* ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 2 ലക്ഷം രൂപ ധനസഹായം
* ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിത്സയ്ക്ക് മാസം 3000 രൂപ
* തൊഴിൽപരിശീലനത്തിന് 'സാകല്യം' പദ്ധതി
* ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
* അംഗീകൃത തിരിച്ചറിയൽ കാർഡുകൾ

അനുബന്ധ ലേഖനങ്ങൾ

നിക്ഷേപങ്ങൾക്ക് വാതിൽ തുറക്കുന്ന കേരളം: വ്യവസായ വളർച്ചയുടെ പുതിയ അധ്യായം
മികച്ച മനുഷ്യവിഭവശേഷിയും അനുകൂല കാലാവസ്ഥയും ശക്തമായ കണക്റ്റിവിറ്റി സംവിധാനങ്ങളും കൈവശമുള്ള കേരളം ഇന്ന് ലോകത്തിനുമുന്നിൽ പുതിയ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന ആഗോള തിരിച്ചറിയലിനൊപ്പം, നിക്ഷേപകരുടെയും സംരംഭകരുടെയും വിശ്വസ്ത ലക്ഷ്യസ്ഥാനമായും കേരളം ഉയർന്നുവരുന്നു.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഊർജ്ജസ്വയംപര്യാപ്തതയിലേക്കുള്ള ഒരു ദശകം
പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത, ഊർജ്ജസ്വയംപര്യാപ്തതയിലേയ്ക്കുള്ള യാത്രയുടെ ഒരു ദശകമാണ് കടന്നുപോയത്. ജലവൈദ്യുതപദ്ധതികളെ പുനരുജ്ജീവിപ്പിച്ചും പുതിയ പദ്ധതികൾ നടപ്പാക്കിയും അധികവൈദ്യുതി ഉൽപാദനമെന്ന നേട്ടം കരസ്ഥമാക്കി.
കൂടുതൽ വിവരങ്ങൾ