ഊർജ്ജസ്വയംപര്യാപ്തതയിലേക്കുള്ള ഒരു ദശകം

പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത, ഊർജ്ജസ്വയംപര്യാപ്തതയിലേയ്ക്കുള്ള യാത്രയുടെ ഒരു ദശകമാണ് കടന്നുപോയത്. ജലവൈദ്യുതപദ്ധതികളെ പുനരുജ്ജീവിപ്പിച്ചും പുതിയ പദ്ധതികൾ നടപ്പാക്കിയും അധികവൈദ്യുതി ഉൽപാദനമെന്ന നേട്ടം കരസ്ഥമാക്കി. സോളാർ വൈദ്യുതിയുടെ കാര്യത്തിലാവട്ടെ രാജ്യത്തുതന്നെ മുൻപന്തിയിലാണ് ഇന്ന് കേരളം.

 

കേരളത്തിന്റെ വികസനചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പരിവർത്തനത്തിനാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഊർജമേഖല സാക്ഷ്യം വഹിക്കുന്നത്. 2016 മുതലിങ്ങോട്ട്, പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിക്കൊണ്ട് കേരളത്തെ ഊർജ്ജസ്വയംപര്യാപ്തതയുടെ പുതിയ തീരങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകൾക്ക് സാധിച്ചു. വെളിച്ചം വരാത്ത വീടുകളില്ലാത്ത, ലോഡ് ഷെഡ്ഡിങും പവർകട്ടും ഇല്ലാത്ത ഒരു നവകേരളം യാഥാർഥ്യമായത് കേവലം വാഗ്ദാനങ്ങൾ കൊണ്ടല്ല, മറിച്ച് കൃത്യമായ ആസൂത്രണവും കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളും കൊണ്ടാണ്. 2016 മുതൽ 2026 വരെയുള്ള കാലയളവിൽ കെ.എസ്.ഇ.ബി.എൽ മാത്രം ഊർജവികസനത്തിനായി 25,102.5 കോടി രൂപയുടെ ബൃഹത്തായ നിക്ഷേപമാണ് നടത്തിയത്. ഇതോടൊപ്പം എനർജി മാനേജ്മെന്റ് സെന്റർ, അനർട്ട് തുടങ്ങിയ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതോടെ കേരളത്തിന്റെ ഊർജഭൂപടം ലോകത്തിനുതന്നെ മാതൃകയായി മാറി.

 

ജലവൈദ്യുതപദ്ധതികളുടെ പുനരുജ്ജീവനം

സംസ്ഥാനത്തിന്റെ തനത് ഊർജസ്രോതസ്സായ ജലവൈദ്യുതപദ്ധതികളെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ഈ സർക്കാരിന്റെ പ്രഥമ പരിഗണനകളിൽ ഒന്ന്. ദശകങ്ങളായി നിയമക്കുരുക്കിലും സാങ്കേതിക പ്രശ്നങ്ങളിലുംപെട്ട് മുടങ്ങിക്കിടന്നിരുന്ന തോട്ടിയാർ, പള്ളിവാസൽ വിപുലീകരണ പദ്ധതികൾ പോലെയുള്ള വൻകിട സംരംഭങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ സാധിച്ചു എന്നത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. 179.65 മെഗാവാട്ട് അധിക വൈദ്യുതിയാണ് ജലവൈദ്യുത പദ്ധതികളിലൂടെ മാത്രം ഗ്രിഡിലെത്തിയത്. വെള്ളത്തൂവൽ, പെരുന്തേനരുവി, കക്കയം, ചാത്തൻകോട്ടുനട തുടങ്ങിയവയ്‌ക്കൊപ്പം മാങ്കുളം, ചിന്നാർ എന്നിങ്ങനെ വരാനിരിക്കുന്ന പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ ജലവൈദ്യുത മേഖലയിലെ കേരളം പുതിയ നാഴികക്കല്ലുകൾ പിന്നിടും. വരുംവർഷങ്ങളിൽ ലക്ച്മി പദ്ധതിയും ശബരിഗിരി വിപുലീകരണവും വഴി 690 മെഗാവാട്ട് കൂടി ഉൽപ്പാദിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് നാം അതിവേഗം നടന്നടുക്കുകയാണ്.


പുനരുപയോഗ ഊർജോപഭോഗത്തിൽ രാജ്യത്തിന് മാതൃക

പുനരുപയോഗ ഊർജത്തിന്റെ കാര്യത്തിൽ കേരളം ഇന്ന് ഇന്ത്യയിൽ മുൻപന്തിയിലാണ് നിൽക്കുന്നത്. 2016-ൽ വെറും 16.49 മെഗാവാട്ട് മാത്രമായിരുന്ന സൗരോർജശേഷി ഇന്ന് 2103.07 മെഗാവാട്ടിലേക്ക് ഉയർന്നു എന്നത് അത്ഭുതകരമായ കുതിച്ചുചാട്ടമാണ്. സർക്കാരിന്റെ 'സൗര' പുരപ്പുറ സോളാർ പദ്ധതിയിലൂടെ സാധാരണക്കാരുടെ വീടുകൾപോലും ഇന്ന് വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളായി മാറി. പി.എം സൂര്യഘർ പദ്ധതി വഴി ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് 1288 കോടി രൂപയുടെ കേന്ദ്ര സബ്സിഡി നേരിട്ട് ലഭ്യമാക്കാൻ സർക്കാരിന്റെ കൃത്യമായ ഏകോപനത്തിലൂടെ സാധിച്ചു. 3.3 ലക്ഷത്തിലധികം പുരപ്പുറങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിലൂടെ ഓരോ മലയാളിയും നവകേരള നിർമ്മാണത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇതിനു പുറമെ കാസർഗോഡ് സോളാർ പാർക്കും ഫ്‌ളോട്ടിങ് സോളാർ പ്ലാന്റുകളും പരിസ്ഥിതി സൗഹൃദ ഊർജത്തിലേക്കുള്ള നമ്മുടെ ഉറച്ച ചുവടുവെപ്പുകളാണ്.


ഭാവിയിലെ ഊർജസുരക്ഷ: ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം

ഭാവിയിലെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെതന്നെ ആദ്യത്തെ അത്യാധുനിക ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണ്. പകൽ സമയത്ത് സോളാറിലൂടെ ലഭിക്കുന്ന അധിക വൈദ്യുതി സംഭരിച്ചുവെച്ച്, ഉപഭോഗം കൂടുന്ന രാത്രികാല പീക്ക് സമയങ്ങളിൽ അത് വിതരണം ചെയ്യുക എന്ന വിപ്ലവകരമായ ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. കാസർകോട് മൈലാട്ടിയിൽ ഉയരുന്ന 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പദ്ധതിക്ക് പുറമെ കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൂടി 500 മെഗാവാട്ട് സംഭരണ ശേഷിയുള്ള പദ്ധതികൾ 2026-ഓടെ കമ്മിഷൻ ചെയ്യപ്പെടും. പവർ സിസ്റ്റം ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 250 മെഗാവാട്ട് സ്റ്റോറേജ് സിസ്റ്റം നമ്മുടെ ഗ്രിഡ് സുരക്ഷയെ ലോകനിലവാരത്തിലേക്ക് ഉയർത്തും. ഭാവിയിലെ ഊർജ ആവശ്യങ്ങൾ മുന്നിൽ കണ്ടു 6580 മെഗാവാട്ട് ശേഷിയുള്ള 14 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യതാപഠനങ്ങളും ഇലവീഴാപൂഞ്ചിറ പോലെയുള്ള പുതിയ സ്രോതസ്സുകളുടെ പ്രീ-ഫീസിബിലിറ്റി റിപ്പോർട്ടുകളും തയ്യാറായതോടെ വരുംതലമുറയ്ക്കുള്ള സുരക്ഷിത ആവാസകേന്ദ്രമായി കേരളം മാറുകയാണ്. സർക്കാരിന്റെ ഈ വികസനക്കുതിപ്പ് തുടരേണ്ടത് നവകേരളത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.

 

പൂർത്തീകരണത്തിലേക്ക് നീങ്ങുന്ന പ്രധാന പദ്ധതികൾ:

പള്ളിവാസൽ വിപുലീകരണ പദ്ധതി (60 മെഗാവാട്ട്, വാർഷിക ഉൽപ്പാദനം 153.9 KV) 

കുറ്റ്യാടി നവീകരണ പദ്ധതി (3 × 25 MW to 3 × 27.5 MW): ഇതിൽ ഒരു യൂണിറ്റ് പ്രവർത്തനക്ഷമമാക്കുവാൻ നടപടികൾ പുരോഗമിക്കുന്നു.

മുരിക്കാശ്ശേരി 110 KV സബ്‌സ്റ്റേഷനും അനുബന്ധ ലൈനും

കാടാമ്പുഴ 110 KV സബ്‌സ്റ്റേഷനും അനുബന്ധ ലൈനും

തിരുവാലി 110 KV സബ്‌സ്റ്റേഷൻ

.5 MWന്റെ PMKUSUM പദ്ധതി (അഗ്രികൾച്ചർ ഫീഡറുകളുടെ സൗരോർജവൽക്കരണം)

വയനാട് ജില്ലയിൽ 120 SC (ബി.പി.എൽ.) / ST (ബി.പി.എൽ.) വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കളുടെ വീടുകളിൽ റീ-വയറിങ്, (ആർ.സി.സി.ബി.) / ഇ.എൽ.സി.ബി. സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനുള്ള പദ്ധതി.

തിരുവനന്തപുരം മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറിയിൽ ട്രെയിനിങ് സെന്റർ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കും.


പുതിയ ഊർജനയങ്ങളും ഭാവി ദിശയും

എനർജി മാനേജ്‌മെന്റ് സെന്റർ: പുതുക്കിയ ഊർജനയങ്ങൾ — സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ 'ചെറുകിട ജലവൈദ്യുതി നയം-2025'-ന്റെ കരടും, പീക്ക് സമയത്തെ വൈദ്യുതി ആവശ്യങ്ങൾക്കായി വെള്ളം പമ്പ് ചെയ്ത് സംഭരിക്കുന്ന 'സംസ്ഥാന പമ്പ്ഡ് സ്റ്റോറേജ് (PSP) നയം' നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഉടൻ പ്രഖ്യാപിക്കും.


മറയൂർ മൈക്രോഗ്രിഡ് പദ്ധതി : ഇടുക്കി ജില്ലയിലെ മറയൂരിലുള്ള ഗോത്രവർഗ മേഖലകളിൽ 143 വീടുകളിലും ഒരു സ്കൂളിലും സൗരോർജവും മിനി ജലവൈദ്യുതപദ്ധതികളും ഉപയോഗിച്ച് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കുന്ന 'ഇന്റർകണക്റ്റഡ് മൈക്രോഗ്രിഡ്' പദ്ധതിയുടെ ഒന്നാം ഘട്ടം 2026 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.

 

അനർട്ട് പദ്ധതികൾ

അനർട്ട്: PMKUSUM പദ്ധതി പ്രകാരം കൃഷി ആവശ്യത്തിനുള്ള 3000 എണ്ണം ജലപമ്പുകൾ സൗര വൈദ്യുതീകരണം നടത്തുന്നതിനുള്ള നടപടികൾ ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും.

 

ഗ്രീൻ ഹൈഡ്രജൻ വാലി: ഭാവിയുടെ ഊർജപരീക്ഷണങ്ങൾ

കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ഹൈഡ്രജൻ ബസ്സുകൾ ഫീഡർ സർവീസായി നടത്തുന്നതിന് CIAL-മായി (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) MoU ഒപ്പിടും.

ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബോട്ട് സർവീസ് നടപ്പിലാക്കുന്നതിന് കൊച്ചി മെട്രോയുമായി MoU ഒപ്പിടും.

വൈദ്യുതി എത്താത്ത 19 ആദിവാസി നഗരങ്ങളിൽ സൗരോർജ വൈദ്യുതി എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും.

 

വിതരണശൃംഖല പരിഷ്‌കരിച്ചു; 34 ലക്ഷം പുതിയ കണക്ഷനുകൾ

ഊർജ ഉൽപ്പാദനത്തിൽ മാത്രമല്ല, വിതരണശൃംഖലയെ അടിമുടി പരിഷ്കരിക്കുന്നതിലും ഗണ്യമായ പുരോഗതിയാണ് നാം കൈവരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 101 പുതിയ സബ്സ്റ്റേഷനുകളും 3218 കിലോമീറ്റർ നീളമുള്ള പ്രസരണ ലൈനുകളും സ്ഥാപിച്ചു. ഇതോടൊപ്പം 34 ലക്ഷത്തിലധികം പുതിയ കണക്ഷനുകൾ നൽകിക്കൊണ്ട് വികസനത്തിന്റെ വെളിച്ചം ഓരോ സാധാരണക്കാരന്റെയും വീട്ടുപടിക്കൽ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദം
യാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ