1.13 ലക്ഷം കണക്ഷനുകളുമായി കെ-ഫോണിന്റെ ഡിജിറ്റൽ വിപ്ലവം

ഡിജിറ്റൽ അസമത്വം കുറയ്ക്കുകയും എല്ലാ പൗരന്മാർക്കും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച കെ-ഫോൺ പദ്ധതി 1,13,525 കണക്ഷനുകളുമായി മുന്നേറുന്നു. 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 14,194 ബി.പി.എൽ. കണക്ഷനുകൾ, 73,134 വാണിജ്യ (പണമടച്ചുള്ള വീട്) കണക്ഷനുകൾ, 3,034 എസ്.എം.ഇ. കണക്ഷനുകൾ, 23,163 സർക്കാർ ഓഫീസ് കണക്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. സ്വന്തമായ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഉള്ള കെ-ഫോൺ നിലവിൽ 1,350 ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.

 

സംസ്ഥാനത്തെ ആയിരക്കണക്കിന് സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിച്ച് ഭരണ-സേവന മേഖലയിൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിൽ കെ-ഫോൺ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. എല്ലാ സേവനദാതാക്കൾക്കും ഉപയോഗിക്കാവുന്ന പ്രധാന നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുക, മൂല്യവർധിത സേവനങ്ങളിലൂടെ കെ-ഫോൺ അടിസ്ഥാന സൗകര്യങ്ങളുടെ വാണിജ്യവൽക്കരണം സാധ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായി 140 നിയമസഭ മണ്ഡലങ്ങളിലായി തെരഞ്ഞെടുത്ത 14,000 കുടുംബങ്ങൾക്ക് ദിവസേന 1.5 ജിബി ഡാറ്റ സൗജന്യമായി നൽകി പദ്ധതി ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ 35,000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. അതിൽ 31,000 കിലോമീറ്ററിലധികം നെറ്റ്‌വർക്ക് ഇതിനകം സജീവമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 224 രൂപ നിരക്കിൽ ഇന്റർനെറ്റ് സേവനം പദ്ധതി വഴി ലഭ്യമാക്കുന്നു.

 

സാമൂഹ്യ നീതിയും ഡിജിറ്റൽ ഉൾക്കൊള്ളലും ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി വഴി വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഇ-ഗവേണൻസ് സേവനങ്ങൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തുന്നു. ഡിജിറ്റൽ കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ കെ-ഫോൺ ഇന്ന് ഒരു മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

500 കടന്ന് കപ്പലുകൾ , വികസനം നങ്കൂരമിട്ട വിഴിഞ്ഞം തുറമുഖം
വാണിജ്യ അടിസ്ഥാനത്തിൽ  പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു.    ഇതുവരെ 525  കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ്  കൈകാര്യം ചെയ്യപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ
5000-ത്തിലധികം കുടുംബങ്ങൾക്ക് പുതുജീവിതം, പുനർഗേഹം 
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന ബൃഹത് പദ്ധതിയായ  പുനർഗേഹത്തിലൂടെ ഇതുവരെ പുനരധിവാസം ഉറപ്പായത് 5361 കുടുംബങ്ങൾക്കാണ്.     പദ്ധതി പ്രകാരം 9104 കുടുംബങ്ങളാണ്  മാറിത്താമസിക്കുവാൻ സന്നദ്ധരായത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കി കേരളം 
20 ലക്ഷത്തിലേറെ പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതിലൂടെ  ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽസാക്ഷര സംസ്ഥാനമെന്ന നേട്ടം കേരളത്തെ തേടിയെത്തി. 2022-ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മാറിയത്.    83,45,879 കുടുംബങ്ങളിലായി  ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ്  14 വയസിനുമുകളിൽ പ്രായമുള്ള ഡിജിറ്റൽ സാക്ഷരരല്ലാത്തവരെ കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ
7000 കോടിയിലേറെ രൂപയുടെ സൗജന്യ ചികിത്സ; ലോകരാജ്യങ്ങള്‍ക്ക് കേരളം മാതൃക
സൗജന്യ ചികിത്സയിൽ രാജ്യത്തിനും ലോകത്തിനും  മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് (സെപ്റ്റംബർ 2025) വരെ , സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കായി  7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
30,000 കോടിയിലേറെ രൂപയുടെ നിക്ഷേപ പദ്ധതികൾ — നവകേരളത്തിന് കരുത്തായി ഇൻവെസ്റ്റ് കേരള
കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങളുടെ വൻ പ്രവാഹത്തിനാണ്  വഴിയൊരുക്കുന്നത്.    ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി 2025 ജൂലൈ വരെ 31,429.15 കോടിയുടെ 86 നിക്ഷേപ പദ്ധതികൾക്കാണ്  സംസ്ഥാനത്ത് തുടക്കമായത്. ഈ പദ്ധതികൾ പൂർത്തിയായാൽ 40,439 തൊഴിലവസരങ്ങൾ കേരളത്തിലെ യുവാക്കൾക്കായി സൃഷ്ടിക്കപ്പെടും.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ചരിത്രമെഴുതി ഇ ഹെൽത്ത്, രണ്ടു കോടിയിൽ പരം വ്യക്തികളുടെ ഡാറ്റാ ബേസ് സംഭരിച്ചു
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശ്രംഖലയുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഹെൽത്ത് പ്രൊജെക്റ്റ്‌ വഴി 2,59,55,998  വ്യക്തികളുടെ ഡാറ്റാ ബേസ് ഇലക്ട്രോണിക്  രേഖകളായി സംഭരിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഇതിൽ 68,35,747 വീടുകളും 1,26,83,801 പുരുഷന്മാരും, 1,32,71,381 സ്ത്രീകളും, 816 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ : 9,000 കോടിയിലേറെ നിക്ഷേപം, 14 ലക്ഷം പേർക്ക്  ഉപജീവനം
സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി വളരുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക്  നിക്ഷേപം  9,054 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങൾ