വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതി

കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.

 

സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാർ ഭരണഘടനയെക്കുറിച്ച് ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുസൂചിപ്പിച്ചു. ഭരണഘടന നിയമം കൈകാര്യം ചെയ്യുന്നവർ മാത്രമല്ല, ഓരോ പൗരനും തങ്ങളുടെ മൗലികമായ അവകാശങ്ങളും കടമകളും അറിഞ്ഞിരിക്കണം. പോലീസ് സേനാംഗങ്ങൾ നിയമപരമായ അറിവ് കൂടുതലായി നേടേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. "നീതിയിൽ പ്രാഥമികമായ പങ്ക് വഹിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ ഇരയ്ക്കും കുറ്റാരോപിതനും നീതി ലഭിക്കൂ." സേനാംഗങ്ങളുടെ കുറവ് നീതിയെ ബാധിക്കുമെന്നും, കുറ്റം നടന്നിടത്ത് അടിയന്തിരമായി എത്താൻ കഴിഞ്ഞില്ലെങ്കിൽ തെളിവുകൾക്ക് മാറ്റം വരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. പോലീസ് സേനയ്ക്ക് ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അക്കാദമിയിൽ ക്ലാസുകൾ നൽകാൻ കഴിയണമെന്നും സി.ടി. രവികുമാർ അഭിപ്രായപ്പെട്ടു.

 

സംസ്ഥാനത്തെ കൂടുതൽ സുരക്ഷിതമാക്കാനുള്ള ദീർഘദർശന പദ്ധതിയാണ് വിഷൻ 2031 എന്ന് ആഭ്യന്തരം, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾ കുറഞ്ഞതും അടിയന്തിര പ്രതികരണ സമയം മെച്ചപ്പെട്ടതും സംസ്ഥാനത്തിന്റെ വലിയ നേട്ടമാണ്. സൈബർഡോം, ഐകോപ്‌സ്, പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തെ സുരക്ഷിത സമൂഹമാക്കി മാറ്റിയിട്ടുണ്ട്.

 

ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ADGP (HQ) ശ്രീജിത്ത് സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സുരക്ഷാ പദ്ധതികൾ, 114 വനിതാ സെല്ലുകൾ, 56 ഫാസ്റ്റ് ട്രാക്ക് കോടതികൾ, 7 ലക്ഷം സ്ത്രീകൾക്ക് സ്വയംരക്ഷ പരിശീലനം, 2000-ത്തിലധികം സൈബർ വളണ്ടിയർമാർ എന്നിവ സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷിതത്വം ശക്തിപ്പെടുത്തി. അഗ്‌നിശമന സേനയുടെ ആധുനികീകരണത്തിനായി 600 കോടി രൂപ ചെലവഴിച്ചു. ഇനി വരുന്ന കാലത്ത് മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും, ഇതിനോടകം എല്ലാ ജില്ലയിലും യൂനിറ്റുകൾ സ്ഥാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

 

വിഷൻ 2031ൻ്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരമുള്ള പോലീസ് സേനയാണ് കേരളത്തിലുള്ളത്. സൗമനസ്യവും കാർക്കശ്യവും തുല്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന സേവനോൻമുഖമായ ഒരു സേന എന്ന നിലയിൽ കേരള പോലീസ് ശ്രദ്ധിക്കപ്പെട്ടു. ഉയർന്ന ക്രമസമാധാന രംഗം നിലനിർത്താനും കുറ്റാന്വേഷണ രംഗത്ത് തിളക്കമാർന്ന നേട്ടമുണ്ടാക്കാനും ഈ ഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്.

 

വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാകും 2031-ലെ ആഭ്യന്തര വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2031-ഓടെ കേരളത്തിൽ 50 ലക്ഷത്തോളം വയോജന പൗരന്മാർ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വയോജന സുരക്ഷയ്ക്കുള്ള പ്രധാന ലക്ഷ്യങ്ങൾ:

* ഡിജിറ്റൽ കണക്റ്റിവിറ്റി: വയോജനങ്ങൾക്ക് ആപത്തിൻ്റെ സൂചന ലഭിച്ചാൽ ഒരേ സമയം പോലീസിനെയും അടുത്ത ബന്ധുക്കളെയും ബന്ധപ്പെടാൻ തക്കവിധത്തിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി സംവിധാനം ഒരുക്കും.

 

* 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തും.

 

* എന്തെങ്കിലും സംശയകരമായ നീക്കം കണ്ടാൽ വയോജനങ്ങൾക്ക് ബന്ധപ്പെടാവുന്ന കൺട്രോൾ റൂം സ്ഥാപിക്കും. 

 

* സിസിടിവിയിൽ നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകും.

 

ലോക്കൽ പോലീസ്, തദ്ദേശസ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവയുടെ സഹായ സഹകരണത്തോടെ വയോജനങ്ങളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആധുനിക പോലീസിങ്ങിനെക്കുറിച്ച് ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാളും പാനൽ ചർച്ചയുടെ ആമുഖം മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസും അവതരിപ്പിച്ചു.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി
കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസന നേട്ടങ്ങളും ഭാവി ചർച്ചകളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
കൂടുതൽ വിവരങ്ങൾ
കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘
സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സുസ്ഥിര ജലവികസനത്തിന് ദിശാബോധം നൽകി ജലവിഭവ വകുപ്പ് സെമിനാർ
 സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുന്നതിനായി ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ജലവിഭവ വകുപ്പ് മന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ചരിത്ര സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: 20 ലക്ഷം തൊഴിലവസരങ്ങൾ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം; കേരളം വ്യാവസായിക ഹബ്ബാകും
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.   ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ