വിഷൻ 2031: ഭൂരേഖാ പരിപാലനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റവന്യൂ വകുപ്പ് 

കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാനതല സെമിനാർ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടന്നു. 2031-ഓടെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉറപ്പാക്കി, കേരളത്തെ ഒരു തർക്കരഹിത ഭൂമിയുടെ കേന്ദ്രമാക്കി മാറ്റുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ നടപടികളാണ് റവന്യൂ വകുപ്പിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.

 

നിലവിൽ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമസ്ഥാവകാശത്തിൽ നിന്നും സർക്കാർ ഉറപ്പു നൽകുന്ന അന്തിമമായ രേഖയിലേക്ക് എത്തുവാനുള്ള ശ്രമകരമായ യാത്രയിലാണ് റവന്യൂ വകുപ്പ്. ‘എല്ലാ ഭൂമിക്കും രേഖ’ എന്ന സ്വപ്നതുല്യമായ ആശയം നടപ്പിലാക്കുന്നതിനാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് 2023-ൽ ആരംഭിച്ച സർവേ രണ്ടു വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ നാലിലൊന്ന് പൂർത്തിയാക്കി.

 

ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാവും. ഓരോ തുണ്ട് ഭൂമിക്കും തർക്കമില്ലാത്ത സർട്ടിഫിക്കറ്റ് നൽകാനാവുക എന്നതാണ് ലക്ഷ്യം. ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടൊപ്പം ചേർന്ന് കൈവശക്കാരൻ അനുഭവിച്ചുവരുന്ന അധികഭൂമി ക്രമീകരിക്കുന്ന സെറ്റിൽമെന്റ് ആക്ട് നിയമസഭ പാസാക്കിയത് ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ്.

 

റവന്യൂ വകുപ്പിനെ സമ്പൂർണ്ണമായി ആധുനികവത്കരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ‘എല്ലാവർക്കും ഭൂമി’ എന്ന ലക്ഷ്യം വെച്ച് നാലുവർഷക്കാലം കൊണ്ട് രണ്ടര ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് വരെ ഈ നടപടികൾ തുടരും.

 

വിവരസാങ്കേതികവിദ്യയുടെ പ്രയോജനം ഭൂ ഉടമകൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ഒരു കോടി സാക്ഷ്യപത്രങ്ങളാണ് ഇതിനോടകം വിതരണം ചെയ്തത്. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ആധാര രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ തന്നെ പോക്കുവരവ് നടക്കുന്ന ‘ഓട്ടോ മ്യൂട്ടേഷൻ’ സംവിധാനം ഐ.എൽ.ഐ.എം.എസ്. പോർട്ടൽ വഴി നടപ്പിലാക്കി. ‘എന്റെ ഭൂമി’ പോർട്ടൽ ഇതിനോടകം വലിയ വിജയമായി മാറി.

 

റവന്യൂ വകുപ്പ് കഴിഞ്ഞ നാലു വർഷക്കാലം ഏറ്റെടുത്ത ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം ഇനിയുള്ള അഞ്ചു വർഷക്കാലത്തേക്ക് കൂടി ആസൂത്രണം ചെയ്യുക എന്നതും സെമിനാറിൻ്റെ ലക്ഷ്യമാണ്. ഉടമസ്ഥത, തരം തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കും.

 

നിലവിലെ എല്ലാ ഭൂ വിനിയോഗ നിയമങ്ങളും സംയോജിപ്പിച്ച് ഏകീകൃത ഭൂ വിനിയോഗ കോഡ് കൊണ്ടുവരും. നവംബറോടെ പൂർണ്ണമായ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്. ക്യു.ആർ. കോഡ്, ഡിജിറ്റൽ നമ്പർ എന്നിവ ഉപയോഗിച്ച് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു എ.ടി.എം. മാതൃകയിലുള്ള കാർഡിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2031 വരെ റവന്യൂ സാക്ഷരത എല്ലാവർക്കും ലഭ്യമാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

 

കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക വളർച്ചയ്ക്ക് ഏറ്റവും അധികം ഉപയോഗിക്കാൻ കഴിയുന്ന ആധികാരിക രേഖകളായിരിക്കും ഡിജിറ്റൽ സർവേ റെക്കോർഡുകൾ. ഭൂമി ഏറ്റെടുക്കൽ, നെൽവയലുകളുടെ സംരക്ഷണം, പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമികളുടെ സംരക്ഷണം തുടങ്ങി എല്ലാ മേഖലയിലും ഇത് പ്രയോജനപ്പെടുത്തും. സർക്കാർ ഉടമസ്ഥതയിലുള്ള, എന്നാൽ ഉപയോഗിക്കാത്ത ഭൂമി കണ്ടെത്തുന്നതിന് സ്റ്റേറ്റ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നത് വികസന പ്രവർത്തനങ്ങൾ എളുപ്പമാക്കും.

 

റവന്യൂ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം കഴിഞ്ഞ ഒമ്പത് വർഷത്തെ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സെമിനാറിൽ അവതരിപ്പിച്ചു. ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ദ്ധർ, സാങ്കേതിക വിദഗ്ദ്ധർ, നിയമവിദഗ്ദ്ധർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി സുതാര്യവും പൗര കേന്ദ്രീകൃതവുമായ റവന്യൂ ഭരണ സംവിധാനം രൂപവൽക്കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.

അനുബന്ധ ലേഖനങ്ങൾ

കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വ്യാവസായിക സൗഹൃദ മദ്യനയവും, ലഹരിമുക്ത നവകേരളവും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് സെമിനാർ
സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല സെമിനാർ ഒക്ടോബർ 23-ന് പാലക്കാട് കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ നടന്നു. 2031-ഓടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതായിരുന്നു സെമിനാറിൻ്റെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസന നേട്ടങ്ങളും ഭാവി ചർച്ചകളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
കൂടുതൽ വിവരങ്ങൾ