വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു. 2031 ഓടെ ശിശു വികസനം, സംരക്ഷണം, വനിതാ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ മേഖലകളിൽ കേരളം കൈവരിക്കാനുദ്ദേശിക്കുന്ന വികസനലക്ഷ്യങ്ങളാണ് ഈ ദർശനരേഖയിലൂടെ മുന്നോട്ടുവെക്കുന്നത്.

 

സ്ത്രീ സുരക്ഷ: സീറോ ടോളറൻസ് ലക്ഷ്യം

സ്ത്രീ സുരക്ഷിത കേരളമാണ് 'വിഷൻ 2031'-ൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും, ഇതിന് ജെൻഡർ പാർക്ക് നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് ‘സീറോ ടോളറൻസ്’ നിലപാടുള്ള സംസ്ഥാനമാകാനാണ് 2031-ൽ കേരളം ലക്ഷ്യമിടുന്നത്.

 

സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി ഊർജിത നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നത്. ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും ഉപജീവനം ഉറപ്പാക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെക്കൂടി നിയോഗിക്കുകയും എൻ.ജി.ഒകളെ ഇതിൻ്റെ ഭാഗമാക്കുകയും ചെയ്തു. സ്ത്രീധന നിരോധന നിയമം പ്രകാരമുള്ള നടപടികൾക്ക് റീജ്യനൽ ഓഫീസുകൾക്ക് പകരം ജില്ലാതലങ്ങളിൽ സംവിധാനം ഉണ്ടാക്കി. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ജാഗ്രതയോടെയുള്ള പൊതുബോധം ശക്തമായ നിലപാടുകളെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

 

തൊഴിലിടങ്ങളിലെ പ്രാതിനിധ്യവും പുതിയ ക്രഷ് നയവും

തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ വിഷൻ – 2031-ൻ്റെ ഭാഗമായി പ്രത്യേക നടപടികൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് കൂടുതലെങ്കിലും തൊഴിൽ രംഗത്ത് ഈ പ്രാതിനിധ്യം കാണുന്നില്ല. ഇതിൽ മാറ്റം വരുത്തുന്നതിനായി സ്ത്രീകൾക്ക് ഹോസ്റ്റൽ സൗകര്യം, തൊഴിലിടങ്ങളിൽ ക്രഷുകൾ പ്രൊമോട്ട് ചെയ്യൽ, വിവിധ തലങ്ങളിൽ തൊഴിൽ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നു. 2031-നകം എല്ലാ തൊഴിലിടങ്ങളിലും കുഞ്ഞുങ്ങൾക്കായുള്ള ക്രഷുകൾ ഉണ്ടാക്കാൻ പുതിയ ക്രഷ് നയം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 2026 ഓടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് എത്തിക്കാനും ആഭ്യന്തര വകുപ്പുമായി സഹകരിച്ച് എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കാനും നടപടികൾ സ്വീകരിക്കുന്നു.

 

ശിശു വികസനവും സമഗ്ര സുരക്ഷാ പദ്ധതികളും

സ്ത്രീകളുടെ മാനസിക – ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ, ദുരന്ത മുഖത്ത് സ്ത്രീകളെ സജ്ജരാക്കുന്നതിന് ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ചുള്ള പരിശീലനം, എല്ലാ സ്‌കൂളുകളിലും ധീര സ്വയം പ്രതിരോധ സംവിധാനം തുടങ്ങിയ പദ്ധതികളും വിഷൻ 2031-ൻ്റെ ഭാഗമായി നടപ്പാക്കും. കുട്ടികളുടെ മാനസിക – ശാരീരിക വളർച്ചയ്ക്കായുള്ള നടപടികൾ, കുട്ടി സൗഹൃദ വീടുകൾ, പാരന്റിംഗ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസിലേഴ്സ് ശാക്തീകരണം എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

 

സെമിനാറിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ (വനിതാ ശാക്തീകരണം – തൊഴിൽ പ്രാതിനിധ്യം), വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി (സ്ത്രീ സൗഹൃദ കേരളം), റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ബാലഗോപാൽ (ബാല സുരക്ഷിത കേരളം), മുൻ പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ (ശിശുവികസനം കേരള മാതൃക 2031) എന്നിവർ മോഡറേറ്ററായി ചർച്ചകൾ നടന്നു.  വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വകുപ്പിൻ്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിച്ചു.

അനുബന്ധ ലേഖനങ്ങൾ

വിഷന്‍ 2031:  ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചര്‍ച്ചകളും
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. 'നവ കേരളവും ന്യൂനപക്ഷക്ഷേമവും' എന്ന വിഷയത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ നവീന ആശയങ്ങളാല്‍ സമ്പന്നമായി.    ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും സെമിനാര്‍ വഴിതുറന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തെ കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ ദീർഘദർശന പദ്ധതി
കേരളത്തെ കൂടുതൽ സുരക്ഷിതവും സാങ്കേതികമായി മുന്നേറ്റവുമുള്ള സംസ്ഥാനമാക്കാനുള്ള ദീർഘദർശന പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ചു. നീതി, നിയമവാഴ്ച, പൗരസുരക്ഷ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ഊന്നിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
നവകേരള നിർമ്മിതിയുടെ ഭാവി; വികസന നയരൂപീകരണത്തിന് ജനകീയ മുഖം
കേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾ
ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ
കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി
കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വിശപ്പകറ്റി കേരളം പോഷക ഭദ്രതയിലേക്ക്
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: 20 ലക്ഷം തൊഴിലവസരങ്ങൾ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം; കേരളം വ്യാവസായിക ഹബ്ബാകും
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.   ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ