കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും

കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.നിരവധി വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് പറഞ്ഞ സമയത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. നിലവിൽ 554 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിച്ചേർന്നു. വിവിധ ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി 2028-ഓടെ വിഴിഞ്ഞം തുറമുഖം രാജ്യത്തിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തിൽ കര മാർഗമുള്ള ചരക്ക് ഗതാഗത നീക്കത്തിന് അപ്രോച്ച് റോഡ് കമ്മീഷൻ ചെയ്യാനാകുന്നത് കര, ജല മാർഗമുള്ള ചരക്ക് ഗതാഗതരംഗത്ത് വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കും. 

 

കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കോവളം, വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത ചരക്ക് ഗതാഗതത്തിന് സൗകര്യം ഒരുക്കും. ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം കൈവരുന്നതോടെ 10 മുതൽ 30 ശതമാനം വരെ ചരക്ക് ഗതാഗതം ജല മാർഗേണയാക്കാൻ സാധിക്കും. ഇത് വാഹന ബാഹുല്യം കുറയ്ക്കുന്നതിലൂടെ ചെലവ് നിയന്ത്രിക്കാനും അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനത്തിൻ്റെ അളവിൽ കുറവ് വരുത്താനും ചരക്കുകൾ സമയത്ത് എത്തിക്കാനും സഹായകമാകും.

 

65 ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യുന്ന ഉൾനാടൻ തുറമുഖമായി കോട്ടയം വളർന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് സമീപം വിപുലമായ റോഡ്-റെയിൽ-ഉൾനാടൻ ജലപാതയുമായി ബന്ധമുള്ള കോട്ടയം തുറമുഖത്തിനോടനുബന്ധിച്ച് ലോജിസ്റ്റിക്സ് പാർക്കുകൾക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

തുറമുഖ രംഗത്തെ പരിശീലനം, വിദ്യാഭ്യാസം എന്നിവയ്ക്കായി നീണ്ടകര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ മാരിടൈം ബോർഡിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ധാരണാപത്രം വഴി ആരംഭിച്ചു. ബേപ്പൂർ-ലക്ഷദ്വീപ് ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം നടന്നുവരികയാണ്. ലക്ഷദ്വീപുമായിട്ടുള്ള ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബേപ്പൂർ തുറമുഖത്തിൻ്റെ വികസനത്തിന് നടപടികൾ ആരംഭിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രാ കപ്പലുകൾ ആരംഭിക്കാനുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കണം.

 

കേരളത്തിൻ്റെ 590 കിലോമീറ്റർ വരുന്ന സമുദ്രതീരത്തിൽ 87 കിലോമീറ്റർ തുറമുഖത്തിനായി പ്രഖ്യാപനം നടത്തിയ മേഖലയാണ്. ഈ മേഖലയെ കേന്ദ്രീകരിച്ച് സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പെടെ എങ്ങനെ വളർത്തിയെടുക്കാം എന്നതിൽ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനുള്ള വേദിയാണ് സെമിനാർ ഒരുക്കിയത്. മന്ത്രി വി.എൻ വാസവൻ സെമിനാറിൽ 'വിഷൻ 2031' തുറമുഖ വകുപ്പിൻ്റെ നയരേഖ സമർപ്പണവും നിർവഹിച്ചു.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: 20 ലക്ഷം തൊഴിലവസരങ്ങൾ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം; കേരളം വ്യാവസായിക ഹബ്ബാകും
സംസ്ഥാനത്തെ വ്യവസായ മേഖലയെ നോളജ് ഇക്കോണമി അധിഷ്ഠിതമാക്കി 2031-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നയരേഖ അവതരിപ്പിച്ച് വ്യവസായ വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ.   ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: വിശപ്പകറ്റി കേരളം പോഷക ഭദ്രതയിലേക്ക്
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'വിഷൻ 2031' സെമിനാർ, കേരളത്തിൻ്റെ സാമൂഹിക വികസന പാതയിൽ ഒരു സുപ്രധാന ലക്ഷ്യരേഖ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നായിട്ടാണ് ഇത് നടന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, പങ്കാളിത്തം, മുന്നേറ്റം 
പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവർക്കുതന്നെ നിശ്ചയിക്കാൻ അവസരം ഒരുക്കിക്കൊണ്ട് വിഷൻ 2031 സംസ്ഥാനതല സെമിനാർ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 
കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നടത്തി
കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ
2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.
കൂടുതൽ വിവരങ്ങൾ
ReCode Kerala – വിഷൻ 2031: 50 ബില്യൺ ഡോളർ വളർച്ചയും 5 ലക്ഷം ഹൈവാല്യൂ തൊഴിലുകളും ലക്ഷ്യമിട്ട് ഐ.ടി. സെമിനാർ
കേരളത്തിൻ്റെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ചരിത്രപരമായ സംവാദ വേദിയായി ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ReCode Kerala – വിഷൻ 2031 സംസ്ഥാനതല സെമിനാർ മാറി. 2025 ഒക്ടോബർ 28-ന് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സെമിനാറിൽ, സംസ്ഥാന സർക്കാരിൻ്റെ ഐ.ടി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ; നൂതന പദ്ധതികളുമായി വിഷൻ 2031 കാർഷിക കോൺക്ലേവ്
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി.
കൂടുതൽ വിവരങ്ങൾ