വിഷൻ 2031: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെമിനാർ

2031-ഓടെ കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ (ഹബ്ബുകൾ) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിഷൻ 2031-ൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൻ്റെ പ്രാരംഭ സമ്മേളനത്തിൽ സമീപന രേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ മത്സരക്ഷമതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലവിലുള്ളവയെ പരിവർത്തനം ചെയ്യാനാണ് സമീപന രേഖ നിർദ്ദേശിക്കുന്നത്. കേരളം മുന്നോട്ടു വയ്ക്കുന്ന ജനകേന്ദ്രീകൃതമായ വൈജ്ഞാനിക സമൂഹം എന്ന ആശയം തിളക്കമാർന്ന കേരള മാതൃകയുടെ രണ്ടാം അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

കൊച്ചി (വാണിജ്യ ഹബ്ബ്): ആഗോള വാണിജ്യം, മാരിടൈം സ്റ്റഡീസ്, ഫിൻടെക്, തുറമുഖ മാനേജ്‌മെൻ്റ്, ബിസിനസ് അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകും. 

 

തിരുവനന്തപുരം (ശാസ്ത്ര-സാങ്കേതിക ഹബ്ബ്): ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സൈബർ സുരക്ഷ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, പൊതുനയം, അന്താരാഷ്ട്ര ബന്ധങ്ങൾ.

 

കോഴിക്കോട് (മാനവിക ഹബ്ബ്): ലിബറൽ ആർട്‌സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, കാലാവസ്ഥ-തീരദേശ പഠനങ്ങൾ, സാംസ്‌കാരിക പൈതൃകം.

 

തൃശൂർ (സാംസ്‌കാരിക-ആരോഗ്യ ഹബ്ബ്): പെർഫോമിംഗ് ആർട്‌സ്, ആയുർവേദം, കാർഷിക സാങ്കേതിക ശാസ്ത്രങ്ങൾ, സഹകരണ ബാങ്കിംഗ്, ഇവൻ്റ് മാനേജ്‌മെൻ്റ്, ആരോഗ്യം, സെമികണ്ടക്ടർ ടെക്‌നോളജി. നാല് നഗരങ്ങൾ കേന്ദ്രീകരിക്കുന്ന പ്രത്യേക പഠനമേഖലകൾ മന്ത്രി സമീപന രേഖയിൽ അവതരിപ്പിച്ചു.

 

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ ആഗോള ഹബ്ബാക്കി മാറ്റാൻ സാധിക്കുന്ന ഇടപെടലുകളാണ് കഴിഞ്ഞ ഒൻപതു വർഷമായി സംസ്ഥാന സർക്കാർ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള റാങ്കിംഗുകളിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച നേട്ടം കൈവരിക്കുന്നത് സർക്കാർ ഇടപെടലുകളുടെ ഫലമായുണ്ടായ മാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒൻപതു വർഷം സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, വിവിധ സർവകലാശാലാ വൈസ് ചാൻസലർമാർ, വിദഗ്ധർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

അനുബന്ധ ലേഖനങ്ങൾ

വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളം പശ്ചാത്തല വികസനത്തിന്റെ ഹബ്ബാകും-പൊതുമരാമത്ത് വകുപ്പ് സെമിനാർ
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66, 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ
പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷൻ 2031' സെമിനാർ കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ നടന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക മുഖ്യലക്ഷ്യം: വിഷൻ 2031  സെമിനാർ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.
കൂടുതൽ വിവരങ്ങൾ
വിഷന്‍ 2031:  ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസന ചര്‍ച്ചകളും
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. 'നവ കേരളവും ന്യൂനപക്ഷക്ഷേമവും' എന്ന വിഷയത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ നവീന ആശയങ്ങളാല്‍ സമ്പന്നമായി.    ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും സെമിനാര്‍ വഴിതുറന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: പൊതുഗതാഗത മേഖലയുടെ നേട്ടങ്ങളും ഭാവി വികസന ചർച്ചകളും
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
സഹകരണ മേഖലയുടെ ഭാവി വികസനം ലക്ഷ്യമിട്ട്  'വിഷൻ 2031'
കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘
സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ